Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രമുഖ സാമ്പത്തികവിദഗ്ധ; പ്ലാനിങ് കമ്മിഷൻ ഡപ്യൂട്ടി ചെയർമാനായിരുന്ന മൊണ്ടേക് സിങ് അലുവാലിയയുടെ ഭാര്യ; ഇന്ത്യൻ കൗൺസിൽ ഫോർ റിസർച് ഓൺ ഇന്റർനാഷനൽ റിലേഷൻസ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ അധ്യക്ഷ: അന്തരിച്ച ഡോ.ഇഷർ ജഡ്ജ് അലുവാലിയയ്ക്ക് ആദരാഞ്ജലികൾ

പ്രമുഖ സാമ്പത്തികവിദഗ്ധ; പ്ലാനിങ് കമ്മിഷൻ ഡപ്യൂട്ടി ചെയർമാനായിരുന്ന മൊണ്ടേക് സിങ് അലുവാലിയയുടെ ഭാര്യ; ഇന്ത്യൻ കൗൺസിൽ ഫോർ റിസർച് ഓൺ ഇന്റർനാഷനൽ റിലേഷൻസ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ അധ്യക്ഷ: അന്തരിച്ച ഡോ.ഇഷർ ജഡ്ജ് അലുവാലിയയ്ക്ക് ആദരാഞ്ജലികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്ലാനിങ് കമ്മിഷൻ ഡപ്യൂട്ടി ചെയർമാനായിരുന്ന മൊണ്ടേക് സിങ് അലുവാലിയയുടെ ഭാര്യയും പ്രമുഖ സാമ്പത്തികവിദഗ്ധയുമായിരുന്ന ഡോ.ഇഷർ ജഡ്ജ് അലുവാലിയ അന്തരിച്ചു. 74 വയസ്സായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ കൗൺസിൽ ഫോർ റിസർച് ഓൺ ഇന്റർനാഷനൽ റിലേഷൻസ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ അധ്യക്ഷയായിരുന്നു ഡോ. ഇഷർ ജഡ്ജ്.

നഗരവികസനം, വ്യവസായവികസനം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലായിരുന്നു ഡോ. ഇഷർ ജഡ്ജിന്റെ പഠനങ്ങളിലേറെയും. കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ഇഷർ യുഎസിലെ മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

2009ൽ പത്മഭൂഷൻ പുരസ്‌കാരം ലഭിച്ചു. ഇന്റർനാഷനൽ വാട്ടർ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ മാനുഫാക്ചറിങ് കോംപറ്ററ്റീവ്‌നെസ് കൗൺസിൽ തുടങ്ങിയ ഒട്ടേറെ ഏജൻസികളിൽ ബോർഡ് അംഗമായിരുന്നിട്ടുണ്ട്. വ്യവസായ വികസനത്തെപ്പറ്റിയുള്ള ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മക്കൾ: പവൻ, അമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP