Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

മിമിക്രി കലാകാരനും തബലിസ്റ്റുമായി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ തുടക്കം; സിനിമാ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും ചെറു സിനിമകൾക്ക് അപ്പുറത്തേക്ക് കടക്കാനായില്ല; ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളുമായി സജീവമായി; ഒടുവിൽ സിനിമാ മോഹങ്ങൾ ബാക്കിയാക്കി ഹനീഫ് ബാബു യാത്രയായി; സംവിധായകന്റെ വിടവാങ്ങൽ ആദ്യചിത്രത്തിന്റെ ഷൂട്ടിങ് ഭൂരിഭാഗവും പൂർത്തിയായിരിക്കെ; മരണം വാഹനാപകടത്തിൽ

മിമിക്രി കലാകാരനും തബലിസ്റ്റുമായി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ തുടക്കം; സിനിമാ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും ചെറു സിനിമകൾക്ക് അപ്പുറത്തേക്ക് കടക്കാനായില്ല; ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളുമായി സജീവമായി; ഒടുവിൽ സിനിമാ മോഹങ്ങൾ ബാക്കിയാക്കി ഹനീഫ് ബാബു യാത്രയായി; സംവിധായകന്റെ വിടവാങ്ങൽ ആദ്യചിത്രത്തിന്റെ ഷൂട്ടിങ് ഭൂരിഭാഗവും പൂർത്തിയായിരിക്കെ; മരണം വാഹനാപകടത്തിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: സിനിമാ മോഹങ്ങൾ ബാക്കിയാക്കിയാണ് സംവിധായകൻ പുതിയോട്ടിൽ കോളനിയിൽ ഹനീഫ് ബാബു (മുഹമ്മദ് ഹനീഷ് യാത്രയാവുന്നത്. ജീവിതത്തിലെ പല സന്ദർഭങ്ങളിൽ തനിച്ചായവരുടെ കഥ പറയുന്ന ഹനീഫിന്റെ 'ഒറ്റപ്പെട്ടവർ' എന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞ സന്ദർഭത്തിലാണ് കലാകാരന്റെ ആകസ്മികമായ വിയോഗം.

ഓമശ്ശേരി- കോടഞ്ചേരി റോഡിൽ കോടഞ്ചേരി ശാന്തി നഗറിൽ വെച്ച് ഹനീഫ് സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. റോഡിൽ വീണു കിടന്ന ഹനീഫിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: മുംതാസ്. മക്കൾ: റിൻഷാദ്, ആയിഷ, ഫാത്തിമ. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കാരശ്ശേരി തണ്ണീർപൊയിൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

കോഴിക്കോട് മുഖതാർ സ്വദേശിയായ ഹനീഫ് പിന്നീട് കാരശ്ശേരിയിലേക്ക് താമസം മാറ്റുകയായിരുന്നു. മിമിക്രി കലാകാരനും തബലിസ്റ്റുമായിരുന്നു. പിന്നീടാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. ഹോം സിനിമകളും ടെലിഫിലിമുകളുമായി കലാരംഗത്ത് സജീവമായി. ജലക്ഷാമത്തിന്റെ ദുരിതങ്ങൾ പറയുന്ന വെള്ളം എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. കോവിഡ് കാലത്ത് ലോക്ക് ഡൗൺ ഡയറി തിരക്കഥയെഴുതി സംവിധാനം ചെയ്തു. സെയ്ഫ് ലൈഫ് എന്ന ഷോർട്ട് ഫിലിമിന്റെ രചന നിർവ്വഹിച്ചു. ഓട്ടോ ലൈഫ് എന്ന ഷോർട്ട് ഫിലിമും ഇക്കായുടെ സ്വന്തം പൊന്നൂസ് എന്ന ആൽബവും സംവിധാനം ചെയ്തിട്ടുണ്ട്.

അടുത്തിടെ ഹരിശ്രീ യൂസഫ്, അനില ശ്രീകുമാർ, പ്രകാശ് പയ്യാനക്കൽ തുടങ്ങിയവരെ വെച്ച് യ ഹലാക്കിന്റെ മുഹബത്ത് എന്ന കോമഡി പരമ്പരയും ഒരുക്കുകയും പി കെ രാധാകൃഷ്ണന്റെ പ്രണയാമൃതം എന്ന സിനിമയിൽ വേഷമിടുകയും ചെയ്തു. കുതിരവട്ടം പപ്പുവിന്റെ ശബ്ദമൊക്കെ വളരെ കൃത്യതയോടെ അവതരിപ്പിക്കുന്ന ഇദ്ദേഹത്തെ കോഴിക്കോടിന്റെ ജൂനിയർ പപ്പുവെന്നുപോലും കലാസ്വാദകർ വിളിക്കാറുണ്ടായിരുന്നു.

സ്വന്തമായൊരു ഫീച്ചർ ഫിലിം ഇദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അങ്ങിനെയാണ് ഒറ്റപ്പെട്ടവർ എന്ന സിനിമയിലേക്ക് എത്തുന്നത്. പുതുമുഖങ്ങൾ വേഷമിടുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരെ കൂട്ടുകാരോട് ഈ സിനിമയെക്കുറിച്ച് മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ഹനീഫിന്റെ സ്വപ്നമായ ഒറ്റപ്പെട്ടവർ പൂർത്തിയാക്കി റിലീസ് ചെയ്യാനാണ് സഹപ്രവർത്തകരും കൂട്ടുകാരും തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP