Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കരീബിയൻ കടലിൽ സ്വകാര്യ ദ്വീപും അത്യാഡംബര കപ്പലും സ്വന്തമാക്കി സുഖിച്ചു ജീവിച്ച നേതാവ്; ലോകത്തിലെ ധനികരായ 10 രാഷ്ട്രത്തലവന്മാരിൽ ഒരാളെന്ന് പറഞ്ഞത് ഫോബ്‌സ് മാഗസിൻ; ക്യൂബൻ വിപ്ലവ നായകനെ കുറിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ മെനഞ്ഞ കഥകൾ ഇങ്ങനെ

കരീബിയൻ കടലിൽ സ്വകാര്യ ദ്വീപും അത്യാഡംബര കപ്പലും സ്വന്തമാക്കി സുഖിച്ചു ജീവിച്ച നേതാവ്; ലോകത്തിലെ ധനികരായ 10 രാഷ്ട്രത്തലവന്മാരിൽ ഒരാളെന്ന് പറഞ്ഞത് ഫോബ്‌സ് മാഗസിൻ; ക്യൂബൻ വിപ്ലവ നായകനെ കുറിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ മെനഞ്ഞ കഥകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

ഹവാന: അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിന്ന് 216 കി.മീ തെക്കായിട്ടാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്താണെങ്കിലും യു.എസും ക്യൂബയും മാനസികമായി കോടിക്കണക്കിന് മൈലുകൾ അകലമുണ്ട്. മുതലാളിത്ത രാജ്യവും അർക്ക് ഒരിക്കലും ദഹിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായിരുന്നു എന്നും ഫിദലിനെ ശത്രുപക്ഷത്തു നിർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത്. പാശ്ചാത്യ ലോകത്തുനിന്നും ക്യൂബയെ എന്നും അങ്കിൾസാം ഒറ്റപ്പെടുത്തി നിർത്തുന്ന ശൈലിയാണ് സ്വീകരിച്ചു പോന്നത്. ക്യൂബയെ സാമ്പത്തികമായി തളർത്താൻ അതിന്റെ പിറവി മുതൽ തന്നെ യുഎസ് കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പെട്രോളിയം നിരസിക്കാൻ ക്യൂബയിലെ ഓയിൽ റിഫൈനറികളോട് യുഎസ് ആവശ്യപ്പെട്ടു.

ക്യൂബയുടെ ജീവനാഡിയായ പഞ്ചസാര വ്യവസായത്തിനും യു.എസ്. പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ബേ ഓഫ് പിഗ്‌സ് ആക്രമണം, ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നിവ ഇരു രാഷ്ട്രങ്ങളെയും കൂടുതൽ അകറ്റി. 1961 ജനവരിയിൽ യു.എസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ക്യൂബ വിച്ഛേദിച്ചു. ഹവാനയിലെ യുഎസ് എംബസിയിലെ ജീവനക്കാരോട് രാജ്യം വിടാനും കാസ്‌ട്രോ ആവശ്യപ്പെട്ടു. 1962ൽ ക്യൂബക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി. ഈ ഉപരോധം കൊച്ചു ക്യൂബയെ വല്ലാതെ തളർത്തി. കാസ്‌ട്രോയെ വധിക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങളുണ്ടായി. ഇങ്ങനെ എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്ന ഫിദൽ കാസ്‌ട്രോയെക്കുറിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങൾ എന്നും കഥകൾ മെനഞ്ഞിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ഇത്തരം കഥകൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ പെടച്ചുവിട്ടത്.

ഫിദലിനെ മയക്കുമരുന്ന് മാഫിയയുടെ തലവനായും മറ്റും ചിത്രീകരിച്ചിട്ടുണ്ട് മാദ്ധ്യമങ്ങൾ. ഇപ്പോൾ മറ്റൊരു ഇംഗ്ലീഷ് മാദ്ധ്യമം വെളിപ്പെടുത്തുന്നത് ക്യൂബൻ ജനത ദാരിദ്ര്യത്തിൽ പെട്ട് ഉഴറുമ്പോഴും ആഡംബരത്തിൽ സുഖിച്ചു ജീവിച്ച നേതാവാണ് കാസ്‌ട്രോ എന്നാണ്. അദ്ദേഹത്തിന്റെ മുൻ ബോഡിഗാർഡാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഫിദലിന്റെ മുൻ ബോഡിഗാർഡായിരുന്ന ജുവാൻ റെയ്‌നാൾഡോ സാഞ്ചസ് എന്നായാൾ എഴുതി പുസ്തകത്തിലാണ് കാസ്‌ട്രോ രാജാവിനെ പോലെ ജീവിച്ച വ്യക്തിയാണെന്ന് ആരോപിക്കുന്നത്. ദ ഡബിൾ ലൈഫ് ഓഫ് ഫിദൽ കാസ്‌ട്രോ എന്നാണ് പുസ്തകത്തിന്റെ പേര്.

പുസ്തകത്തിൽ ഫിദലിനെ കുറിച്ച് പറയുന്ന അദ്ദേഹം അത്യാഡംബര പ്രിയനും കോടാനുകോടികളുടെ സ്വത്തിന്റെ ഉടമ ആണെന്നുമാണ്. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി തുടരുമ്പോഴും എല്ലാവരുടെയും കണ്ണുവെട്ടിച്ചാണ് അദ്ദേഹം ആഡംബര ജീവിതം നയിച്ചിരുന്നതെന്നും ജുവാൻ പുസ്തകത്തിൽ ആരോപിക്കുന്നു. അത്യാഡംബര സൗകര്യങ്ങൾ ഒരുക്കിയ കായോ പിരേഡ എന്ന പേരിൽ ഒരു ദ്വീപും അവിടെ ഒരു ഫ്‌ളോട്ടിങ് റസ്‌റ്റോറന്റും കാസ്‌ട്രോയ്ക്ക് ഉണ്ടായിരുന്നു എന്നാണ് പറയുന്ന്ത. ഹെലിപ്പാഡ് അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള ആഡംബര റസ്റ്റോറന്റിലായിരുന്നു ക്യൂബൻ വിപ്ലവ നേതാവ് ഒരുകാലത്ത് ജീവിച്ചിരുന്നതെന്നും സാഞ്ചസ് വെളിപ്പെടുത്തുന്നു.

അദ്ദേഹത്തോടെ വളരെ അടപ്പമുള്ളവർക്ക് മാത്രമേ സൗത്ത് ഹവാനയിലുള്ള ഈ ആഡംബര കേന്ദ്രത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ഭാര്യയും അഞ്ച് മക്കളും അടക്കമായിരുന്നു അദ്ദേഹം ഇവിടെ ചിലവഴിച്ചിരുന്നത്. ഈസ്റ്റ് ജർമ്മൻ നേതാവായിരുന്ന എറിക് ഹോണോക്കർ ഈ ദ്വീപ് സന്ദർശിച്ചിട്ടുണ്ടെന്നും സാഞ്ചസ് തന്റെ പുസ്തകത്തിൽ കുറിക്കുന്നു. 17 വർഷത്തോളം ഫിദൽ കാസ്‌ട്രോയുടെ ബേഡിഗാർഡായിരുന്നു സാഞ്ചസ്.

അമേരിക്കൻ ചാരസംഘടനയുടെ കണ്ണ് വെട്ടക്കാനും ഈ ദ്വീപിലൂടെ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. സ്വന്താമായി ആത്യാഡംബര നൗകയും ക്യൂബൻ വിപ്ലവ നേതാവ് നിർമ്മിച്ചു. ഫിദൽ കാസ്‌ട്രോക്ക് സ്വന്തമായി അക്വാർമ 2 എന്ന ആഡംബര കപ്പലുണ്ട് കരീബിയൻ കടലിൽ സ്വകാര്യ ദീപും അദ്ദേഹത്തിനുണ്ടെന്നായിരുന്നു മാദ്ധ്യമങ്ങൾ മെനഞ്ഞ കഥകൾ. ബാർ സൗകര്യവും അടക്കം എല്ലാവിധ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. വിപ്ലവത്തെ കുറിച്ച് ഉഗ്രപ്രസംഗം നടത്തുമ്പോഴും അത് സാധ്യമല്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു എന്നും സാഞ്ചസ് ആരോപിക്കുന്നു. പൊതുജനം അറിയാത്ത വിധത്തിൽ പലയിടത്തും കാസ്‌ട്രോയ്ക്ക് സ്വത്തുക്കൾ ഉണ്ടെന്നുമാണ് സാഞ്ചസിന്റെ ആരോപിച്ചിരുന്നത്.

ഇതുകൊണ്ട് മാത്രം നിന്നില്ല ഫിദലിനെ കുറിച്ചുള്ള അപസർപ്പക കഥകൾ 2006ൽ ലോകത്തിലെ ധനികരായ 10 രാഷ്ട്രത്തലവന്മാരിൽ ഒരാളെന്ന് ഫോബ്‌സ് കാസ്‌ട്രോയെ പ്രഖ്യാപിച്ചിരുന്നു. പൊതുഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്നുള്ള ലാഭം ഉപയോഗിച്ചാണ് കാസ്‌ട്രോയുടെ ആഡംബര ജീവിതം എന്നായിരുന്നു ഫോബ്‌സ് പറഞ്ഞത്. എന്നാൽ ഫിദൽ ഈ വിവരങ്ങൾ നിഷേധിച്ചിരുന്നു. ഇങ്ങനെ ഫിദൽ കാസ്‌ട്രോയെ കുറിച്ച് മാദ്ധ്യമങ്ങൾ എന്നും കഥകൾ മെനഞ്ഞിരുന്നു. എന്നാൽ അപ്പോഴൊന്നും ക്യൂബൻ ജനതയ്ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം തകർന്നില്ല.

ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രവർത്തകർക്ക് ചെറുത്തു നിൽപിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു ഫിദൽ. അമേരിക്കയെന്ന ലോകശക്തിയുടെ കുത്സിത നീക്കങ്ങളിൽ തകരാത്ത ആത്മവീര്യം. പക്ഷേ, അമേരിക്കൻ മാദ്ധ്യമങ്ങളിൽ നിറയുന്ന കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയാണ്. ജനാധിപത്യ വിരുദ്ധൻ അതിസമ്പന്നനായ ഭരണത്തലവൻ. അതേസമയം പാശ്ചാത്യ മാദ്ധ്യമങ്ങൾ മെനഞ്ഞ കഥകൾക്ക് അപ്പുറത്താണ് ഫിദൽ എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥ തയ്യാറാക്കിയ റമോണെറ്റ് എന്ന രചയിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകത്തിന്റെ മുഖമുരയിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു സശ്രദ്ധം ചെവികൊടുക്കുന്നയാൾ, ഏറെക്കുറെ ലജ്ജാലു, മൃദുഭാഷി. എന്നാൽ തീരുമാനങ്ങളിൽ വിട്ടു വീഴ്ചയില്ല. കാര്യം നിസ്സാരമാണെങ്കിൽ പോലും അന്തിമ തീരുമാനം കാസ്‌ട്രോയുടേതാകും. പട്ടാളക്കാരന്റെ കാർക്കശ്യവും സന്ന്യാസത്തിന്റെ ലാളിത്യവും നിറഞ്ഞ ജീവിതം. ആഡംബരങ്ങൾ അന്യം. തികഞ്ഞ ആരാധനയോടെയാണ് ഈ വിദേശ പത്രപ്രവർത്തകൻ കാസ്‌ട്രോയെ കാണുന്നത്. വെറുമൊരു പത്രപ്രവർത്തകനല്ല, ഒരു ഇടതു ചിന്തകൻ കൂടിയാണദ്ദേഹം. ഇടതു നിലപാടുകളുള്ള 'ലേ മോണ്ടെ ഡിപ്ലോമാറ്റിക്ക് ' എന്ന ഫ്രഞ്ചു മാസികയുടെ പത്രാധിപരാണ് ഈ സ്‌പെയിൻകാരൻ. വേൾഡ് സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയയാൾ. മീഡിയാ വാച്ച് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ. തന്റെ ജീവിത കഥയെഴുതാൻ പറ്റിയ ആൾ റമോണെറ്റ് തന്നെയെന്ന് കാസ്‌ട്രോ ഉറപ്പിച്ചത് വെറുതെയല്ല.

കാസ്‌ട്രോയുടെ ജീവിതകഥ തയ്യാറാക്കാൻ ലാറ്റിനമേരിക്കയിലെ സമുന്നത സാഹിത്യകാരന്മാർ തന്നെ തയ്യാറാവുമായിരുന്നു. ക്യൂബയിൽ തന്നെ അതിനു പറ്റിയ പത്രപ്രവർത്തകരുണ്ടായിരുന്നു. പക്ഷേ, തന്റെ ജീവിതകഥ യൂറോപ്പിലും അമേരിക്കയിലുമെത്തണമെങ്കിൽ, അതിനു വിശ്വാസ്യത വേണമെങ്കിൽ അതു തയ്യാറാക്കുന്നത് ഒരു യൂറോപ്യനായിരിക്കണമെന്ന് കാസ്‌ട്രോക്കറിയാമായിരുന്നു. തെക്കെ അമേരിക്കയല്ല, വടക്കേ അമേരിക്കയാണ് കാസ്‌ട്രോയുടെ ജീവിതമറിയേണ്ടതെന്നാണ് അദ്ദേഹം ധരിച്ചത്. എന്നാൽ, പാശ്ചാത്യ മാദ്ധ്യമങ്ങൾ തുടർന്നും കാസ്‌ട്രോയെ കുറിച്ച് അപവാദങ്ങൾ എഴുതുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP