Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

വിടവാങ്ങിയത് വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിന്റെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ; 140 രാജ്യങ്ങളിൽ രാജയോഗ സെന്ററുകൾ സ്ഥാപിക്കുന്നതിനു മുൻകയ്യെടുത്ത അസാധാരണ സ്ത്രീത്വം; ലോകത്തിലെ ഏറ്റവും മനഃസ്ഥിരതയുള്ള വനിത: രാജയോഗിനി ദാദി ജാനകിയുടെ വിയോഗത്തിൽ തേങ്ങി ബ്രഹ്മകുമാരീസ്

വിടവാങ്ങിയത് വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിന്റെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റർ; 140 രാജ്യങ്ങളിൽ രാജയോഗ സെന്ററുകൾ സ്ഥാപിക്കുന്നതിനു മുൻകയ്യെടുത്ത അസാധാരണ സ്ത്രീത്വം; ലോകത്തിലെ ഏറ്റവും മനഃസ്ഥിരതയുള്ള വനിത: രാജയോഗിനി ദാദി ജാനകിയുടെ വിയോഗത്തിൽ തേങ്ങി ബ്രഹ്മകുമാരീസ്

സ്വന്തം ലേഖകൻ

ജയ്പുർ: രാജയോഗിനി ദാദി ജാനകി (104) യുടെ വിയോഗത്തിൽ തേങ്ങി ബ്രഹ്മകുമാരീസ്. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയ മേധാവിയായിരുന്ന ദാദി ജാനകി ഇന്നലെ പുലർച്ചെ 2നാണ് ലോകത്തോട് വിടപറഞ്ഞ് പോയത്. കഴിഞ്ഞ 2 മാസമായി ശ്വാസകോശ, ഉദര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. രാജസ്ഥാനിലെ മൗണ്ട് ആബുവിലുള്ള ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലായിരുന്നു അന്ത്യം. ദാദി ജാനകിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ബ്രഹ്മകുമാരീസ് കേന്ദ്ര ആസ്ഥാനമായ ശാന്തിവനിൽ സംസ്‌കാരച്ചടങ്ങുകൾ നടത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിൽ ചുരുക്കം ആളുകൾ മാത്രമാണു പങ്കെടുത്തത്. ബ്രഹ്മകുമാരീസിന്റെ സർവ്വസ്വവുമായിരുന്ന ദാദി ജാനകി 2007 ലാണു ബ്രഹ്മകുമാരീസ് ചീഫ് അഡ്‌മിനിസ്‌ട്രേറ്ററായി ചുമതലയേറ്റത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹൈദരാബാദിൽ 1916 ജനുവരി ഒന്നിനാണു ജനനം. വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിൽ അംഗമായത് 21ാം വയസ്സിൽ.

140 രാജ്യങ്ങളിൽ രാജയോഗ സെന്ററുകൾ സ്ഥാപിക്കുന്നതിനു മുൻകയ്യെടുത്തത് ദാദി ജാനകിയാണ്. സ്വച്ഛ് ഭാരത് അഭിയാൻ ബ്രാൻഡ് അംബാസഡറായിരുന്നു. വളരെ ചിട്ടയോടുള്ള ജചീവിത ക്രമമായിരുന്നു ദാദി ജാനകിയുടേത്. 104-ാം വയസ്സിലും ദിവസവും പുലർച്ചെ 3 മണിക്ക് മുൻപ് ഉണർന്നു തയാറായി പ്രഭാത ധ്യാനം നടത്തുമായിരുന്നു.

മരണശേഷം തന്റെ ശരീരം എന്തു ചെയ്യണമെന്ന് ദാദി ജാനകിജി മുൻകൂട്ടി പറഞ്ഞിരുന്നു. ഒട്ടും ആർഭാടങ്ങളില്ലാതെ, സംസ്‌കാരച്ചടങ്ങുകൾ ചെയ്യണം എന്നതായിരുന്നു നിർദ്ദേശം. ഒടുവിൽ അതു പോലെ തന്നെ സംഭവിച്ചുഭാരതം മുഴുവൻ ലോക്ഡൗൺ ചെയ്ത സമയത്തുതന്നെ ജാനകിജി ഇഹലോകവാസം അവസാനിപ്പിച്ചു. അതിനാൽ ആളും അനക്കവുമില്ലാതെ തന്നെ ദാദി ലോകത്തോട് വിടപറഞ്ഞു.

കേരളത്തിൽ 3 തവണ വന്നിട്ടുള്ള ദാദി ജാനകി യാത്രകളെ ഇഷ്ടപ്പെട്ടിരുന്നു. 2004ൽ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു നടന്ന മഹാതപസ്വിനി സംഗമത്തിൽ ദാദിജി ഒരു ലക്ഷം പേരെയാണു നിശ്ശബ്ദരാക്കി ധ്യാനിച്ചിരുത്തിയത്. ഇത്രയേറെ ശാക്തീകരിക്കപ്പെട്ട ഒരു വനിതയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. 103ാം വയസ്സിൽ 2019ൽ 72,000 കിലോമീറ്ററാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ പരിപാടികൾക്കായി ദാദിജി സഞ്ചരിച്ചത്. വിദേശ സഞ്ചാരങ്ങൾ വേറെയും.

1978ൽ യുഎസിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലുള്ള മെഡിക്കൽ സയന്റിസ്റ്റുകളുടെ ഗവേഷണത്തിന്റെ ഭാഗമായി ദാദിജിയെ ഇഇജി ടെസ്റ്റിലൂടെ 'ഡെൽറ്റ ബ്രെയിൻ വുമൺ' എന്നു രേഖപ്പെടുത്തി. ഏറ്റവും മനഃസ്ഥിരതയുള്ള വനിത എന്ന ഈ അംഗീകാരം ഇന്നും ദാദിജിക്കു സ്വന്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP