Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷം തീരുമാനിച്ചത് സാമൂഹിക പുനർനിർമ്മാണം; സിപിഎമ്മിൽ ചേർന്ന ശേഷം നടത്തിയത് അടിയന്തിരാവസ്ഥക്കെതിരെ ശക്തമായ പോരാട്ടം; അത്ര ശക്തമല്ലാത്ത പാർട്ടിയെ തമിഴ് നാട്ടിൽ വളർത്താനായത് കർഷക പോരാട്ടങ്ങളിലൂടെയും; മുതിർന്ന സിപിഎം നേതാവ് കെ വരദരാജന്റെ മരണത്തോടെ നഷ്ടമായത് ഇന്ത്യൻ ഇടത് രാഷ്ട്രീയത്തിലെ ശക്തനായ പോരാളിയെ

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷം തീരുമാനിച്ചത് സാമൂഹിക പുനർനിർമ്മാണം; സിപിഎമ്മിൽ ചേർന്ന ശേഷം നടത്തിയത് അടിയന്തിരാവസ്ഥക്കെതിരെ ശക്തമായ പോരാട്ടം; അത്ര ശക്തമല്ലാത്ത പാർട്ടിയെ തമിഴ് നാട്ടിൽ വളർത്താനായത് കർഷക പോരാട്ടങ്ങളിലൂടെയും; മുതിർന്ന സിപിഎം നേതാവ് കെ വരദരാജന്റെ മരണത്തോടെ നഷ്ടമായത് ഇന്ത്യൻ ഇടത് രാഷ്ട്രീയത്തിലെ ശക്തനായ പോരാളിയെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായ കെ വരദരാജൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ശ്വസന സംബന്ധമായ അസുഖത്തെത്തുടർന്ന് തമിഴ്‌നാട്ടിലെ കരൂരിലായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ സ്വദേശമായ തിരുച്ചിറപ്പള്ളിയിൽ നടക്കും. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി സമരം നയിച്ച നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1975- മുതൽ 77 വരെ ഒളിവു ജീവിതം നയിച്ചു. വരദരാജന്റെ നിര്യാണത്തോടെ സംസ്ഥാനത്തെ കർഷകക്കൂട്ടായ്മയെ നയിച്ച പ്രമുഖ നേതാക്കളിൽ ഒരാളെയാണ് സിപിഎമ്മിന് നഷ്ടമാകുന്നത്.

1946 ഒക്ടോബർ നാലിനാണ് വരദരാജൻ ജനിച്ചത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള അദ്ദേഹം 1968ൽ സിപിഐ എം അംഗമായി. 1974ൽ കിസാൻ സഭയുടെ ത്രിച്ചി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 86ൽ സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2005 മുതൽ പിബി അംഗമായി.കിസാൻ സഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

തമിഴ്‌നാട്ടിലെ കർഷകമേഖലകളിലൊന്നായ തിരുച്ചിറപ്പള്ളി സ്വദേശിയായ വരദരാജൻ സംസ്ഥാനത്തെ കർഷകർക്കിടയിൽ പാർട്ടിയുടെ സ്വാധീനം വളർത്തിയതിൽ പ്രധാനപങ്കു വഹിച്ചിരുന്നു. കാവേരി ഡെൽട്ട മേഖലയിലെ കർഷകപ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടു. നിരവധി കർഷകസമരങ്ങൾക്ക് നേതൃത്വം വഹിച്ചു.

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ അദ്ദേഹം സിപിഎമ്മിലെത്തുന്നത് 1968-ലാണ്. 1974-ൽ അദ്ദേഹം സിപിഎം തിരുച്ചിറപ്പള്ളി ജില്ലാ കിസാൻ സഭാ സെക്രട്ടറിയായും 1986-ൽ തമിഴ്‌നാട് കിസാൻ സഭാ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടിലെ കർഷകർക്കിടയിൽ വരദരാജനുള്ള സ്വാധീനം തിരിച്ചറിഞ്ഞ പാർട്ടി അദ്ദേഹത്തെ ഓൾ ഇന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി 1998-ൽ നിയമിച്ചു. ആ വർഷം തന്നെ സിപിഎം കേന്ദ്രകമ്മിറ്റിയിലും പിന്നീട് 2005-ൽ പൊളിറ്റ് ബ്യൂറോയിലുമെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP