Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുതിർന്ന കോൺഗ്രസ് നേതാവ് ആർ.കെ ധവാൻ (81) അന്തരിച്ചു; വിടപറയുന്ന് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തൻ

മുതിർന്ന കോൺഗ്രസ് നേതാവ് ആർ.കെ ധവാൻ (81) അന്തരിച്ചു; വിടപറയുന്ന് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തൻ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഇന്ധിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ആർ.കെ ധവാൻ (81) അന്തരിച്ചു. ഡൽഹിയിലെ ബി.എൽ കപൂർ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യസഭാംഗമായും ഇന്ധിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിരുന്നു.

1962 മുതൽ ഇന്ദിരാഗാന്ധി വധിക്കപ്പെടുന്ന 1984 വരെ ധവാൻ അവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തും അദ്ദേഹം ഇന്ദിരയ്‌ക്കൊപ്പം ഉറച്ചുനിന്നു. മുതിർന്ന നേതാവിന്റെ വേർപാടിൽ അനുശോചിക്കുതായി കോഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ചുറുചുറുക്കും അർപ്പണബോധവും കോൺഗ്രസ് പ്രവർത്തകർ എക്കാലത്തും ഓർക്കുമെന്നും സുർജേവാല അനുസ്മരിച്ചു. ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയിലാണ് ഏറെ പ്രശസ്തനായത്. മുൻ രാജ്യസഭാംഗമാണ്. 1962 ൽ ഇന്ദിരാ ഗാന്ധിയുടെ പഴ്സനൽ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം 1984 ൽ ഇന്ദിരാ ഗാന്ധി വെടിയേറ്റു വീഴും വരെ അവർക്കൊപ്പം പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രത്തിൽ അധികാരം കേന്ദ്രീകരിച്ചപ്പോൾ ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയിൽ ധവാൻ ഭരണതലത്തിൽ നിർണായക സാന്നിധ്യമായി.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അദ്ദേഹത്തിന്റെ വേർപാടിൽ നടുക്കം രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആർ.കെ ധവാന്റെ വേർപാടിൽ അനുശോചിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കോൺഗ്രസ് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ കാലത്ത് ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചുനിന്ന അദ്ദേഹം അതുല്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP