Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് ബാധിച്ചു മരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.പി കൃഷ്ണന്റെ സംസ്‌ക്കാരം നടത്തി; ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപറേഷൻ മുൻ ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ: ആദരാഞ്ജലികളുമായി കോൺഗ്രസ് നേതാക്കൾ

കോവിഡ് ബാധിച്ചു മരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.പി കൃഷ്ണന്റെ സംസ്‌ക്കാരം നടത്തി; ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപറേഷൻ മുൻ ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ: ആദരാഞ്ജലികളുമായി കോൺഗ്രസ് നേതാക്കൾ

സ്വന്തം ലേഖകൻ

പന്തളം: കോവിഡ് ബാധിച്ചു മരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് തോന്നല്ലൂർ റോസ് ഭവനിൽ പി.പി.കൃഷ്ണന്റെ (82) സംസ്‌ക്കാരം നടത്തി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇന്നലെ രാവിലെയാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടത്തിയയത്. മുതിർന്ന കോൺഗ്രസ് നേതാവും ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപറേഷൻ മുൻ ചെയർമാനുമായിരുന്നു അദ്ദേഹം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

ഭാര്യ: പന്തളം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം സരസ്വതി കൃഷ്ണൻ. മക്കൾ: അഡ്വ. പി.കെ.ശ്യാമള ദേവി (കൊല്ലം), പി.കെ.ഷീജ (എൽഐസി, ചെങ്ങന്നൂർ), പി.കെ.രാജ്‌മോഹൻ (ഇൻസ്‌പെക്ടർ, ക്രൈംബ്രാഞ്ച്, കോഴിക്കോട്), അഡ്വ.പി.കെ.ജയമോഹൻ (പത്തനംതിട്ട). മരുമക്കൾ: എസ്.ബിന്ധ്യ ( ലീഗൽ ഓഫിസർ, ബാങ്ക് ഓഫ് ബറോഡ, കോയമ്പത്തൂർ), സജി ശ്രീധർ (എൽഐസി, പത്തനംതിട്ട). കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP