Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യാ-പാക് യുദ്ധത്തിൽ ലാഹോറിലെ പാക്കിസ്ഥാൻ പോസ്റ്റ് പിടിച്ചെടുത്തു; യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റപ്പോൾ മരിച്ചെന്ന് കരുതി രണ്ടു ദിവസം മൃതദേഹങ്ങൾക്കൊപ്പം മോർച്ചറിയിൽ; ജീവിച്ചിരിക്കെ മഹാവീരചക്ര ബഹുമതി നൽകി രാജ്യം ആദരിച്ചു: മഹാവീരചക്ര നേടിയ ഏക മലയാളി ക്യാപ്ടൻ തോമസ് ഫിലിപ്പോസ് വിടവാങ്ങി; രാജ്യത്തിന്റെ വീരപുത്രന്റെ വിയോഗം ഇന്ന് പുലർച്ചെ മൂന്നരയ്ക്ക്

ഇന്ത്യാ-പാക് യുദ്ധത്തിൽ ലാഹോറിലെ പാക്കിസ്ഥാൻ പോസ്റ്റ് പിടിച്ചെടുത്തു; യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റപ്പോൾ മരിച്ചെന്ന് കരുതി രണ്ടു ദിവസം മൃതദേഹങ്ങൾക്കൊപ്പം മോർച്ചറിയിൽ; ജീവിച്ചിരിക്കെ മഹാവീരചക്ര ബഹുമതി നൽകി രാജ്യം ആദരിച്ചു: മഹാവീരചക്ര നേടിയ ഏക മലയാളി ക്യാപ്ടൻ തോമസ് ഫിലിപ്പോസ് വിടവാങ്ങി; രാജ്യത്തിന്റെ വീരപുത്രന്റെ വിയോഗം ഇന്ന് പുലർച്ചെ മൂന്നരയ്ക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജീവിച്ചിരിക്കേ മഹാവീരചക്ര ബഹുമതി നൽകി രാജ്യം ആദരിച്ച ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (80)അന്തരിച്ചു. പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. 1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ ലാഹോറിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുത്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈ യുദ്ധത്തിലെ പ്രകടനത്തെ മാനിച്ചാണ് രാജ്യം, ജീവിച്ചിരിക്കേ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നൽകി അദേഹത്തെ ആദരിച്ചത്. ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർവമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കുന്നത്. മഹാവീര ചക്ര ലഭിച്ച ഏക മലയാളിയും അദ്ദേഹമാണ്.

1971 ഡിസംബർ 16 ന് രാത്രി ബസന്തറിൽ പാക്സൈന്യത്തോട് നേർക്കുനേർ പൊരുതിയ ഇന്ത്യൻ സൈന്യത്തിൽ മദ്രാസ് റജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി. ഫിലിപ്പോസ്. പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിക്കുന്നതിന് വേണ്ടി നടത്തിയ കടുത്ത പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിരവധിപ്പേർ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തു.

പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തതിന് പിന്നാലെ കടുത്ത തിരിച്ചടി അവരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവശേഷിച്ച ആളുകളുമായി ഫിലിപ്പോസിന്റെ നേതൃത്വത്തിൽ യുദ്ധം തുടർന്നു. ഇതിനിടെ വെടിയേറ്റ് ഫിലിപ്പോസിന് ഗുരുതരമായി പരുക്കേറ്റു. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല. ഫിലിപ്പോസിന്റെ പോരാട്ടവീര്യം അവശേഷിച്ച വിരലിൽ എണ്ണാവുന്ന സൈനികരെയും ഉത്തേജിപ്പിച്ചു. അവർ സംഘടിതമായി തിരിച്ചടിച്ച് പിടിച്ചു നിന്നു.

പരുക്കേറ്റ് വീണ ഫിലിേപ്പാസ് മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങൾ കൊപ്പം മോർച്ചറിയിൽ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയും തുടർചികിൽസയിലൂടെ ജീവൻ തിരിച്ചു കിട്ടുകയുമായിരുന്നു. ലാലിയൽ, സറാജ്ഛക് എന്നീ പോസ്റ്റുകൾ പിടിച്ചെടുക്കാനായിരുന്നു മദ്രാസ് റെജിമെന്റിന് നൽകിയ നിർദ്ദേശം. ഇതിനായി ബസന്തർ നദിക്കു കുറുകേ ഇന്ത്യൻ സൈന്യത്തിന് പാലം നിർമ്മിക്കേണ്ടിയിരുന്നു. ആ ഭാഗമാകെ കുഴിബോംബ് സ്ഥാപിച്ചാണ് പാക്കിസ്ഥാൻ സൈന്യം കാത്തിരുന്നത്. 15 സൈനികരുമായിട്ടാണ് ഫിലിപ്പോസ് ആ മേഖലയിലേക്ക് കടന്നു ചെന്നത്.

ലാലിയൽ പിടിച്ചെടുത്ത് മുന്നേറുമ്പോൾ സിറാജ്ചക് നിലനിർത്താൻ പാക്സൈന്യം ശ്രമിച്ചപ്പോഴാണ് ഫിലിപ്പോസിന് പരുക്കേറ്റത്. മറ്റ് സംസ്ഥാനങ്ങളിൽ മഹാവീര ചക്ര തോമസ് ഫിലിപ്പിന്റെ പേരിൽ നിരവധി പാലങ്ങളും റോഡുകളും ഉണ്ടായിരുന്നെങ്കിലും കേരളം ആ ധീര സൈനികനെ അവഗണിച്ചു. ആറന്മുയ്ക്ക് സമീപം കിടങ്ങന്നുർ സ്വദേശിയാണ്. 1942 ജൂലൈ എട്ടിന് ജനനം. പിതാവ്: പിടി ഫിലിപ്പോസ് മാതാവ്: ശോശാമ്മ. 1972 ലെ റിപ്പബ്ലിക് ദിനത്തിലാണ് മഹാവീരചക്ര ബഹുമതി പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP