Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിന് ഏറ്റവും രുചിയേറിയ ബിരിയാണി ഒരുക്കി നൽകി മലയാളികളുടെ പ്രിയങ്കരനായി; സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ള പ്രമുഖരെ വീഴ്‌ത്തിയ രുചിക്കൂട്ടിന്റെ സുൽത്താൻ; കോഴിക്കോട് റഹ്മത്ത് ഹോട്ടൽ ഉടമ കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം

കേരളത്തിന് ഏറ്റവും രുചിയേറിയ ബിരിയാണി ഒരുക്കി നൽകി മലയാളികളുടെ പ്രിയങ്കരനായി; സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ള പ്രമുഖരെ വീഴ്‌ത്തിയ രുചിക്കൂട്ടിന്റെ സുൽത്താൻ; കോഴിക്കോട് റഹ്മത്ത് ഹോട്ടൽ ഉടമ കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലെ ഏറ്റവും രുചികരമായ ബിരിയാണി എവിടെ കിട്ടും എന്നു ചോദിച്ചാൽ എല്ലാവർക്കും കണ്ണുമടച്ച് പറയാൻ ഒരിടമുണ്ട്. അത് കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലാണ്. മലബാറിന്റെ രുചിക്കൂട്ടുകളുടെ കേന്ദ്രമെന്ന് വേണമെങ്കിൽ ഈ ഹോട്ടലിനെ വിശേഷിപ്പിക്കാം. അത്രയ്‌ക്കേറെ രുചികരമായ ബിരിയാണി വിളിമ്പി ശ്രദ്ധേയനായ ഹോട്ടലിന്റെ ഉടമ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി(86). കോഴിക്കോട് രഹ്മത്ത് ഹോട്ടൽ ഉടമയാണ് കഴിഞ്ഞ ദിവം അന്തരിച്ചത്. ബീഫ് ബിരിയാണിയുടെ സ്‌പെഷ്യലിസ്റ്റാണ് കുഞ്ഞഹമ്മദ് ഹാജി.

മയ്യിത്ത് നമസ്‌കാരം ഇന്ന് അസ്വർ നമസ്‌കാരത്തിന് ശേഷം നടക്കാവ് ജുമഅത്ത് പള്ളിയിൽ നടന്നു. കോഴിക്കോട് രണ്ടാം ഗേറ്റിനടുത്താണ് റഹ്മത്ത് ഹോട്ടൽ. മാനാഞ്ചിറ മൈതാനത്തിനും മാതൃഭൂമി സഹകരണ സംഘത്തിനും ലൂമിനാസ് ഡ്രസ്സസ്സിനും അടുത്തായി അരവിന്ദ് ഘോഷ് റോഡിൽ ആയിട്ടാണ് റഹ്മത്ത് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഹോട്ടൽ തുടങ്ങിയിട്ട് 52 വർഷങ്ങൾ ആയി.

കോഴിക്കോടെത്തുന്നവരെല്ലാം സാധ്യമായാൽ പോവാറുള്ള റഹ്മത്ത് ഹോട്ടൽ തങ്ങളുടെ സ്വതസിദ്ധമായ രാതിയിൽ പാകം ചെയ്ത ബീഫ് ബിരിയാണി വിളമ്പിയാണ് ശ്രദ്ധേയമായത്. തിരൂർ ആലത്തിയൂർ സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ബീച്ചിനടുത്ത് 60 വർഷം മുമ്പ് ആരംഭിച്ച ഹോട്ടലാണ് പിന്നീട് രണ്ടാം ഗെയ്റ്റിന് സമീപത്തെ ബിരിയാണിക്ക് പ്രശസ്തമായ റഹ്മത്ത് ഹോട്ടലായി മാറിയത്. ഇദ്ദേഹത്തിന്റേതടക്കം ജീവിത കഥക്ക് സാമ്യമുണ്ടായിരുന്നു ഉസ്താദ് ഹോട്ടലിലെ തിലകൻ അവതരിപ്പിച്ച കഥാപാത്രത്തിന്.

ഈ ഹോട്ടൽ തുടങ്ങിയിട്ട് 52 വർഷങ്ങൾ ആയി. ഇടയ്ക്ക് 2012-ൽ എ സി മുറികളും മറ്റു കൂടുതൽ സൗകര്യങ്ങളും ഉൾപ്പെടുത്തി ഹോട്ടൽ പുതുക്കി പണിതു. ഇവിടെ ഉണ്ടാക്കുന്ന ' ബീഫ് ബിരിയാണി' ആണ് ഏറെ പ്രസിദ്ധമായത്. കേരളത്തിൽ തന്നെ ഏറ്റവും നല്ല ബീഫ് ബിരിയാണി കിട്ടുന്ന ഹോട്ടൽ ഏതാണെന്ന് ചോദിച്ചാൽ ധൈര്യം ആയി എല്ലാവരും പറഞ്ഞിരുന്നത് റഹ്മത്തിലെ ബിരിയാണിയെ ആണ്.

സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ള പ്രമുഖർ രുചിതേടിയെത്തുന്ന താവളമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ ഹോട്ടൽ. ബീഫ് വിവാദത്തിന്റെ പശ്ചാത്തലത്തിലും ഹോട്ടൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിക്കുന്നതിനേക്കാൾ കഴിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതിലായിരുുന്നു കുഞ്ഞഹമ്മദ് ഹാജിക്ക് സന്തോഷം. അമിത് ഷാ കേരളത്തിലേക്ക് വരാനിരുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ റഹ്മത്തിന്റെ പേര് ഉയർന്നിരുന്നു.

ദേശീയ കൗൺസിലിൽ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി കഴിച്ച് ആസ്വദിക്കാനായി ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. #ShaToRahmath എന്ന ഹാഷ് ടാഗോടു കൂടിയ പോസ്റ്റുകൾ അന്ന് ഏറെ വൈറലായിരുന്നു. ബിരിയാണിയുടെ നാട്ടിലേക്ക് സ്വാഗതം, ബീഫ് ബിരിയാണി വില 100 രൂപ, കോഴിക്കോട്ടെത്തിയ ബിജെപി ദേശീയ നേതാക്കളേ റഹ്മത്തിലേക്ക് സ്വാഗതം, റഹ്മത്ത് ഹോട്ടലിൽനിന്നും ബീഫ് ബിരിയാണി കഴിച്ചാൽ മാറാവുന്ന സ്നേഹമേ മോദിക്കും അമിത്ഷാക്കും ഗോമാതാവിനോടുള്ളൂ, ചൂടുള്ള ബീഫ് ബിരിയാണീം കഴിച്ച് സുലൈമാനീം കുടിച്ച് പൊയ്ക്കോളീൻ, എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കിലുണ്ടായിരുന്നത്.

സൈനബയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ. മക്കൾ: മുഹമ്മദ് സുബൈർ, മുഹമ്മദ് സുഹൈൽ (ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), ഷാഹിന, സുഹറാബി, ജമീല, റഹിയത്ത്, ആബിദ. മക്കളും കുടുംബവും തന്നെയാണ് ഇപ്പോഴും ഹോട്ടൽ കാര്യങ്ങൾ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP