Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202323Thursday

ഉഷയുടെ ജീവനെടുത്തത് അധികാരികളുടെ അനാസ്ഥ; കേബിൾ കണ്ട് വിജയൻ തല വെട്ടിച്ചുമാറ്റിയപ്പോൾ ഉഷയുടെ കഴുത്തിൽ തട്ടി റോഡിലേക്ക് വീണു; അമ്മയുടെ അപകടം കണ്ട് ബൈക്ക് വേഗത കുറച്ചതിനാൽ മകന്റെ ജീവൻ രക്ഷപെട്ടു; മറ്റൊരു ജീവൻ പൊലിയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം

ഉഷയുടെ ജീവനെടുത്തത് അധികാരികളുടെ അനാസ്ഥ; കേബിൾ കണ്ട് വിജയൻ തല വെട്ടിച്ചുമാറ്റിയപ്പോൾ ഉഷയുടെ കഴുത്തിൽ തട്ടി റോഡിലേക്ക് വീണു; അമ്മയുടെ അപകടം കണ്ട് ബൈക്ക് വേഗത കുറച്ചതിനാൽ മകന്റെ ജീവൻ രക്ഷപെട്ടു; മറ്റൊരു ജീവൻ പൊലിയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്‌കൂട്ടറിൽ യാത്ര ചെയ്യവേ കേബിൾ കഴുത്തിൽ തട്ടി റോഡിലേക്ക് വീണ സ്ത്രീ മരിച്ച സംഭവത്തില് അധികൃതരുടെ അനാസ്ഥ വ്യക്തം. ലോക്കൻ ചാനൽ കേബിൽ കഴുത്തിൽ കുരുങ്ങി വീണാണ് കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽത്തറയിൽ വിജയന്റെ ഭാര്യ ഉഷ (56) യാണ് മരിച്ചത്. ഇടശ്ശേരി ജംഗ്ഷന് കിഴക്കുവശം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.എരുവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിലെത്തിയതായിരുന്നു ഉഷയും വിജയനും.

തിരിച്ച് സ്‌കൂട്ടറിൽ പോകുമ്പോൾ റോഡിനുകുറുകെ താഴ്ന്നുകിടന്ന ടി വി കേബിൾ കഴുത്തിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.വിജയനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. കേബിൾ കണ്ട് വിജയൻ തല വെട്ടിച്ചുമാറ്റി. എന്നാൽ ഉഷയുടെ കഴുത്തിൽ തട്ടിയതോടെ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എടുത്ത് എറിഞ്ഞതുപോലെ ഉഷ താഴെക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിറകിൽ സ്‌കൂട്ടറിൽ വരികയായിരുന്നു മകന്റെ കഴുത്തിൽ മറ്റൊരു കേബിളും കുടുങ്ങുകയായിരുന്നു. അമ്മയുടെ അപകടം കണ്ട് വേഗത കുറച്ചതിനാൽ തലനാരിഴയ്ക്ക് മറ്റൊരു വൻ ദുരന്തം ഒഴിവാകുകയായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശത്താണ് അപകടം നടന്നത്.

റോഡരികിൽ അശ്രദ്ധമായി വലിച്ച് വെയ്ക്കുന്ന കേബിൾ ജീവനെടുക്കുന്നത് കേരളത്തിൽ ആദ്യമായല്ല. കഴിഞ്ഞ മാസം വെൽഡിങ് തൊഴിലാളിയായ മരട് ഇടയത്തുവീട്ടിൽ ഇ പി അനിൽകുമാറിന്റെ ജീവനെടുത്തത് വഴിയരികിലെ കേബിൾ ആയിരുന്നു. കേബിൾ തടഞ്ഞ് ബൈക്ക് മറിയുകയും തെറിച്ച് വീണ അനിൽ കുമാറിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ശോഭ റോഡ് എത്തുന്നതിനുമുമ്പുള്ള വൈദ്യുതിത്തൂണിൽ ചുരുട്ടിവച്ചിരുന്ന കേബിളിൽ ഹാൻഡിൽ കുടുങ്ങി ബൈക്ക് മറിയുകയാണ് ഉണ്ടായത്.

അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാഞ്ഞതിനെ തുടർ 15 മിനുട്ട് വൈകിയായിരുന്നു എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതും ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം ഡിസംബറിലും ഇത്തരത്തിൽ അപകടം കൊച്ചിയിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ, ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങിയായിരുന്നു അപകടം. ബൈക്ക് യാത്രികനായ സാബുവിന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. തുടർന്ന് ഇദ്ദേഹം റോഡിലേക്ക് വീണു. ഇതോടെ പിന്നിലിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും നടു റോഡലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ദമ്പതികൾ രക്ഷപ്പെട്ടത്. ഇതിന് തുടർച്ചയായി വീണ്ടും ആലപ്പുഴയിൽ സമാനം അപകടം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായ അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP