Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ബോളിവുഡ് താരം കുശാൽ പഞ്ചാബി ആത്മഹത്യ ചെയ്യും മുൻപ് സ്വത്തുക്കളിൽ പാതി മൂന്ന്‌ വയസ്സുകാരൻ കുഞ്ഞിനും ബാക്കി മാതാപിതാക്കൾക്കും സഹോദരിക്കും എഴുതിവെച്ചു; നിരവധി ബോളിവുഡ് സിനിമാ സീരിയലുകളിൽ വേഷമിട്ട കുശാലിനെ മരണത്തിലേക്ക് തള്ളിവിട്ടത് കടുത്തവിഷാദം: 37കാരനായ നടന്റെ ആത്മഹത്യ വിശ്വസിക്കാനാവാതെ സിനിമാ പ്രവർത്തകർ

ബോളിവുഡ് താരം കുശാൽ പഞ്ചാബി ആത്മഹത്യ ചെയ്യും മുൻപ് സ്വത്തുക്കളിൽ പാതി മൂന്ന്‌ വയസ്സുകാരൻ കുഞ്ഞിനും ബാക്കി മാതാപിതാക്കൾക്കും സഹോദരിക്കും എഴുതിവെച്ചു; നിരവധി ബോളിവുഡ് സിനിമാ സീരിയലുകളിൽ വേഷമിട്ട കുശാലിനെ മരണത്തിലേക്ക് തള്ളിവിട്ടത് കടുത്തവിഷാദം: 37കാരനായ നടന്റെ ആത്മഹത്യ വിശ്വസിക്കാനാവാതെ സിനിമാ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നടൻ കുശാൽ പഞ്ചാബിയ ബാന്ദ്ര പാലിഹില്ലിലുള്ള വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതി വെച്ച ശേഷമാണ് 37കാരനായ കുശാൽ ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇതു കുശാൽ എഴുതിയതാണെന്നാണ് പൊലീസ് നിഗമനം. സ്വത്തിന്റെ പകുതി മൂന്നുവയസ്സുള്ള മകൻ കിയാനും ബാക്കി 50 ശതമാനം മാതാപിതാക്കൾക്കും സഹോദരിക്കും തുല്യമായും നൽകണമെന്ന് ആത്മഹത്യക്കുറിപ്പിലുള്ളതായി പൊലീസ് അറിയിച്ചു.

മരണ വാർത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ കുശാൽ കടുത്ത വിഷാദത്തിന് അടിമയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പാലിഹില്ലിലുള്ള വീട്ടിൽ തനിച്ചായിരുന്നു താമസം. ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിനെത്തുടർന്ന് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് കുശാലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അവരാണ് പൊലീസിൽ വിവരമറിയിച്ചത്. സ്വാഭാവിക മരണമാണ് എ്ന്നും സംശയിക്കത്തക്കതായി ഒന്നും വീട്ടിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

2015-ലായിരുന്നു യൂറോപ്യൻ വംശജയായ ഔദ്രെ ദോഹനുമായുള്ള കുശാലിന്റെ വിവാഹം. ഇവർ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിൽ നടന്നുവരികയാണ്. ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകൾകൂടാതെ തൊഴിൽപരമായ വിഷയങ്ങളും സാമ്പത്തികകാര്യങ്ങളും കുശാലിനെ വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നു. മരണത്തിന് മണിക്കൂറുകൾക്കുമുമ്പ്, മകന്റെ കൂടെയുള്ള ചിത്രം കുശാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

'ഇഷ്‌ക് മേം മർജാവൻ' എന്ന ടെലിവിഷൻ പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഫർഹാൻ അക്തറിന്റെ ലക്ഷ്യ, കാൽ, തുടങ്ങിയ ബോളിവുഡ് ചലച്ചിത്രങ്ങളിലും പ്രശസ്തമായ നിരവധി സീരിയലുകളിലും 'ഫിയർഫാക്ടർ' എന്ന റിയാലിറ്റി ഷോയിലും കുശാൽ അഭിനയിച്ചിട്ടുണ്ട്. അന്ത്യകർമങ്ങൾ മുംബൈയിൽ നടന്നു. 1995ൽ ഡാൻസറും കൊറിയോഗ്രാഫറുമായാണ് കുുശാൽ തന്റെ കരിയർ ആരംഭിക്കുന്നത്. നിരവധി സിനിമാ സീരിയൽ താരങ്ങൾ കുശാലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP