Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിയ ചക്രവർത്തിയുമായി അടുപ്പത്തിലെന്ന് ബോളിവുഡ് ഗോസിപ്പുകൾ; പാപ്പരാസികളുടെ ക്ലിക്കുകളിൽ പലവട്ടം പെട്ട പ്രണയികൾ; മുൻനിരനായകനായി പേരെടുത്ത സുശാന്ത് സിങ് രജ്പുതിന്റെ അവസാനത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അമ്മയ്ക്കായി; നശ്വരമായ ജീവിതത്തെ കുറിച്ചുള്ള വിഷാദം നിറഞ്ഞ പോസ്റ്റിന് പിന്നാലെ ബാന്ദ്രയിലെ വസതിയിൽ ജീവനൊടുക്കൽ; എം.എസ്.ധോണിയുടെ ബയോപിക്കിലൂടെ സിനിമാസ്വാദകരുടെ മനംകവർന്ന താരത്തിന്റെ വേർപാടിൽ നടുങ്ങി ബോളിവുഡ്

റിയ ചക്രവർത്തിയുമായി അടുപ്പത്തിലെന്ന് ബോളിവുഡ് ഗോസിപ്പുകൾ; പാപ്പരാസികളുടെ ക്ലിക്കുകളിൽ പലവട്ടം പെട്ട പ്രണയികൾ; മുൻനിരനായകനായി പേരെടുത്ത സുശാന്ത് സിങ് രജ്പുതിന്റെ അവസാനത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അമ്മയ്ക്കായി; നശ്വരമായ ജീവിതത്തെ കുറിച്ചുള്ള വിഷാദം നിറഞ്ഞ പോസ്റ്റിന് പിന്നാലെ ബാന്ദ്രയിലെ വസതിയിൽ ജീവനൊടുക്കൽ; എം.എസ്.ധോണിയുടെ ബയോപിക്കിലൂടെ സിനിമാസ്വാദകരുടെ മനംകവർന്ന താരത്തിന്റെ വേർപാടിൽ നടുങ്ങി ബോളിവുഡ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഏപ്രിലിൽ ഇർഫാൻ ഖാനും റിഷി കപൂറും. ജൂണിൽ ബോളിവുഡിന് മറ്റൊരു നഷ്ടം കൂടി. സുശാന്ത് സിങ് രാജ്പുത്. ഇർഫാനും, റിഷിയും രോഗാതുരരായാണ് മരിച്ചതെങ്കിൽ സുശാന്ത് സ്വയം ജീവിതം വേണ്ടെന്നുവച്ചുവെന്ന വ്യത്യാസമുണ്ട്. മുംബൈയിലെ വസതിയിൽ ജീവനൊടുക്കുമ്പോൾ ഈ ഭൂമിയിൽ സുശാന്ത് വെറും 34 വർഷം മാത്രം. ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടതെന്ന് മുംബൈ പൊലീസ് അറിയിച്ചു. അദ്ദേഹം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പതിവായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ആളായിരുന്നില്ല.

സുശാന്തിന്റെ അവസാനത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അമ്മയ്ക്ക് വേണ്ടിയായിരുന്നു, അമ്മയുടെ ചിത്രം ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചു: മങ്ങിയ ഭൂതകാലം കണ്ണീരിൽ നിന്ന് നീരാവിയായി ഉയരുന്നു. അവസാനമില്ലാത്ത സ്വപ്‌നങ്ങൾ പുഞ്ചിരിയുടെ ഒരു അർദ്ധവൃത്തം വരയ്ക്കുന്നു. നശ്വരമായ ജീവിതം അതിന് രണ്ടിനും മധ്യേ. 2019 ഡിസംബർ 27 നായിരുന്നു അവസാന പോസ്‌ററ്.

2019 ൽ തിയേറ്ററുകളിൽ എത്തിയ ചിച്ചോറെയിരുന്നു അവസാന ചിത്രം. ശ്രദ്ധ കപൂറായിരുന്നു ആ ചിത്രത്തിലെ നായിക. ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു. നടി റിയ ചക്രർത്തിയുമായി അടുപ്പത്തിലായിരുന്നു സുശാന്തെന്ന് ഗോസിപ്പുകളുണ്ടായിരുന്നു, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പാപ്പരാസികൾ പുറത്തുവിടുകയും ചെയ്തു.

1986 ജനുവരി 21ന് ബിഹാറിലെ പാട്‌നയിൽ ജനിച്ച സുശാന്തിന്റെ രംഗപ്രവേശം ടെലിവിഷൻ സീരിയലായ പവിത്ര രിസ്തയിലൂടെ. അവതാരകൻ, നർത്തകൻ എന്നീ നിലയിലും പ്രശസ്തനാണ്. പിന്നീട് സിനിമകളിലേക്ക് വിജയകരമായ രംഗപ്രവേശം. 2012 ൽ കോയി പീച്ചേ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക്. 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ, അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. തുടർന്ന് ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. തുടർന്ന് അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്ന ചിത്രം ഹിറ്റായി.പികെ, കേദാർനാഥ് എല്ലാം ഹിറ്റുകൾ. എന്നിരുന്നാലും ഇതുവരെയുള്ള സുശാന്തിന്റെ ഏറ്റവും വലിയ ഹിറ്റ് എം.എസ്.ധോണി, ദി അൺടോൾഡ് സ്‌റ്റോറി തന്നെ. ഈ ചിത്രത്തിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഹോളിവുഡ് ഹിറ്റായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാഴ്‌സിന്റെ ഔദ്യോഗിക റീമേക്കായ മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദിൽ ബേച്ചാരയിലും കണ്ടു ആ പ്രൊഫഷണലിസം.

ഈ മാസം 10 ന് സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സലൈൻ ആത്മഹത്യ ചെയ്തിരുന്നു, മുംബൈയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയാണ് ദിഷ ജീവനൊടുക്കിയത്. ലാഡിലെ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്നാണ് ചാടിമരിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.

ദിഷ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രതിശ്രുത വരന് ഒപ്പമായിരുന്നുവെന്ന് വാർത്തകളുണ്ട്. ദിഷയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിഷയുടെ പ്രതിശ്രുത വരന്റെയും മൊഴി രേഖപ്പെടുത്തി.പിആർ മേഖലയിൽ പ്രവർത്തിച്ചു കരിയർ തുടങ്ങിയ ദിഷ സെലിബ്രിറ്റി ടാലന്റ് മാനേജർ രംഗത്ത് ശ്രദ്ധേയയായിരുന്നു. സുശാന്തിനെ കൂടാതെ റിയ ചക്രബർതി, വരുൺ ശർമ തുടങ്ങിയവർക്കൊപ്പവും ദിഷ പ്രവർത്തിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു എന്നാണ് സുശാന്തിന്റെ പ്രതികരണം. ദിഷയുടെ ആത്മഹത്യയും സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിയാനിരിക്കുന്നതേയുള്ളു.

ടെലിവിഷൻ സീരയലുകളിൽ നിന്ന് ടിവി സീരിയലുകളിലേക്കുള്ള സുശാന്ത് സിങ് രജ്പുത്തിന്റെ കരിയർയാത്ര പലർക്കും ഒരുപ്രചോദനമായിരുന്നു. വളരെ ചെറിയ കാലയളവിൽ നടൻ 9 ചിത്രങ്ങളിൽ വേഷമിട്ടു. എല്ലാം മികച്ച സംവിധായകർക്കൊപ്പം. ബോളിവുഡിലെ മുൻനിര നായകർക്കൊപ്പം അദ്ദേഹം സ്ഥാനം പിടിക്കുകയും ചെയ്തു. നിരവധി പ്രമുഖ താരങ്ങൾ സുശാന്തിന്റെ വേർപാടിൽ നടുക്കം രേഖപ്പെടുത്തി.

കാമുകി റിയ ചക്രവർത്തിക്കൊപ്പം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP