Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കൊല്ലം നഗരസഭയിലെ ആദ്യ വനിതാ ബിജെപി കൗൺസിലർ; പൊതു പ്രവർത്തനം തുടങ്ങിയിട്ടും അദ്ധ്യാപനം നിർത്താത്ത പ്രതിഭ; കൊല്ലപ്പെട്ടത് വിവാഹം നിശ്ചയിച്ച ശേഷം: കോകിലയെ ഇടിച്ചുകൊന്ന കേസിൽ മദ്യപിച്ചു ലക്കുകെട്ട ഹ്യൂണ്ടായി കാറുടമയെ അറസ്റ്റു ചെയ്തു

കൊല്ലം നഗരസഭയിലെ ആദ്യ വനിതാ ബിജെപി കൗൺസിലർ; പൊതു പ്രവർത്തനം തുടങ്ങിയിട്ടും അദ്ധ്യാപനം നിർത്താത്ത പ്രതിഭ; കൊല്ലപ്പെട്ടത് വിവാഹം നിശ്ചയിച്ച ശേഷം: കോകിലയെ ഇടിച്ചുകൊന്ന കേസിൽ മദ്യപിച്ചു ലക്കുകെട്ട ഹ്യൂണ്ടായി കാറുടമയെ അറസ്റ്റു ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്ഥാനാർത്ഥിത്വത്തിന്റെ മികവും വ്യക്തിത്വവും കൊണ്ട് ബിജെപി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത നിരവധി സ്ഥലങ്ങളുണ്ട്. അത്തരം സ്ഥലങ്ങളിൽ ഒന്നായിരുന്നു കൊല്ലം കോർപ്പറേഷനിലെ തേവള്ളി വാർഡും. കോകിലയെന്ന മിടുക്കിയെ രംഗത്തിറങ്ങി വിജയം നേടിയ ബിജെപിക്ക് ഇപ്പോൾ അവരുടെ അകാല വിയോഗം കനത്ത നഷ്ടമാണ് സമ്മാനിച്ചത്. സമർത്ഥയും മിടുക്കിയുമായി കോകിലയുടെ മരണം ഉത്രാട ദിനത്തിൽ ശക്തികുളങ്ങരയിൽ സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിലായിരുന്നു.അമിതവേഗത്തിൽ പിന്നാലെവന്ന കാർ കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അപകടത്തിൽ കോകിലയുടെ പിതാവും മരച്ചിരുന്നു. മരുത്തടി സ്വദേശി അഖിൽ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കോകിലയ്‌ക്കൊപ്പം പിതാവ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ എസ്.സുനിൽകുമാറും കൊല്ലപ്പെട്ടിരുന്നു.

അപകടത്തെതുടർന്ന് അഖിൽ കാർ നിർത്താതെ പോവുകയായിരുന്നു. രാത്രി തന്നെ പൊലീസ വാഹനം കണ്ടെത്തിയെങ്കിലും പ്രതി ഒളിവിൽപോയി. ബുധനാഴ്ച ഉച്ചയോടെയാണ് അഖിൽ പിടിയിലായത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്താതിരിക്കാനുമാണ് ഒളിവിൽ പോയതെന്നുമാണ് നിഗമനം. കൊല്ലം കോർപറേഷനിലെ ആദ്യ ബിജെപി കൗൺസിലറായ കോകില, ഒരു ഓണാഘോഷ ചടങ്ങിൽ പങ്കെടുത്ത് പിതാവിനൊപ്പം സ്‌കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു അപകടം. അൻപത് മീറ്റർ അകലേക്ക് തെറിച്ചുവീണ കോകിലയുടെ തല സ്ലാബിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ പിതാവ് പുലർച്ചയോടെ മരിച്ചു.

കോർപറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായിരുന്നു എംബിഎ വിദ്യാർത്ഥിനിയായ കോകില. ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് അപകടം. വിവാഹത്തിനോടനുബന്ധിച്ച് പുതിയതായി വാങ്ങിയതായിരുന്നു അപകടത്തിൽപ്പെട്ട സ്‌കൂട്ടർ. കോർപ്പറേഷനിലേക്ക് 2015ല് തിരഞ്ഞെടുക്കപ്പെടുമ്പോൾ ബേബി കൗൺസിലർ എന്നറിയപ്പെട്ട ഇവർക്ക് പ്രായം 22 മാത്രമയിരുന്നു.

അദ്ധ്യാപകവൃത്തിയോട് ഏറെ അഭിനിവേശമുള്ളതുകൊണ്ടായിരുന്നു ബിരുദം നേടിയശേഷം കർമ്മലറാണി ട്രെയിനിങ് കോളേജിൽ ബി.എഡിന് തിരഞ്ഞെടുപ്പില് മത്സരിക്കുമ്പോള് ബി.എഡ്. വിദ്യാർത്ഥിനിയായിരുന്നു. കൊല്ലം എസ്.എന്.വനിതാ കോളേജിൽനിന്നാണ് ഇക്കണോമിക്‌സില് ബിരുദം നേടുന്നത്. ബി.എഡിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് സ്‌കൂളില് ടീച്ചിങ് പരിശീലനവും നേടി. കോർപ്പറേഷനിൽ ആദ്യമായി ബിജെപി.ക്ക് അക്കൗണ്ട് തുറന്ന രണ്ട് കൗണ്‌സിലര്മാരില് ഒരാളാകാനുള്ള ഭാഗ്യവും കോകിലയ്ക്കായിരുന്നു.

മറ്റൊരാൾ തിരുമുല്ലവാരം ഡിവിഷനെ പ്രതിനിധാനംചെയ്യുന്ന തുവനാട്ട് വി.സുരേഷ്‌കുമാറാണ്. 226 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോകില തേവള്ളിയില്‌നിന്ന് വിജയിച്ചത്. ഒരു സീറ്റ് പ്രതീക്ഷിച്ച ബിജെപി.ക്ക് ഇരട്ടിമധുരമായിരുന്നു കോകിലയുടെ വിജയം. ചരിത്രത്തിൽ ആദ്യമായി കൊല്ലം കോർപ്പറേഷനില് താമര വിടർന്നപ്പോൾ അതിലൊന്നാകാനുള്ള സന്തോഷം അന്ന് കോകില പങ്കുവച്ചിരുന്നു.

തിരഞ്ഞെടുപ്പിനുമുമ്പ് വിദ്യാര്ഥിപ്രസ്ഥാനത്തില് അത്ര സജീവമായിരുന്നില്ലെങ്കിലും നൃത്തവും പാട്ടുമായി കലാപരിപാടികളില് നിറസാന്നിധ്യമായിരുന്നു കലാലയകാലത്ത്. കൗണ്‌സിലറായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഒരു കൗണ്‌സിലറുടെ നിലയിലുള്ള തന്റെ ഉത്തരവാദിത്വം കോകില ഉള്‌ക്കൊണ്ടിരുന്നു. ഡിവിഷനിലുള്ളവരുടെ ദൈനംദിന കാര്യങ്ങളിലും അവരുടെ ആവശ്യങ്ങള്ക്കും കോകില ഒപ്പമുണ്ടായിരുന്നു. പൊതുപരിപാടികളിലും സാന്നിധ്യം ഉണ്ടായിരുന്നു കോകില.

കൗണ്‌സില് യോഗങ്ങളില് മിതമായ ഭാഷയിൽ, എന്നാല് വ്യക്തമായി കാര്യങ്ങള് അവതരിപ്പിക്കാന് കോകില മിടുക്കിയായിരുന്നു. പരവൂര് ഫയര് സ്റ്റേഷനില് ഉദ്യോഗസ്ഥനായ അച്ഛന് സുനില്കുമാറും വീട്ടമ്മയായ അമ്മ ഷൈലജയും മകളെ പിന്തുണച്ച് പ്രോത്സാഹനവുമായി എപ്പോഴും ഉണ്ടായിരുന്നു. പൊതുചടങ്ങുകളിൽ വളരെ പെട്ടെന്നുതന്നെ നല്ലൊരു വാഗ്മിയായി ഉയരുമ്പോഴാണ് കോകിലയെ മരണം കവർന്നത്.
ഷൈലജയാണ് അമ്മ. ബി.എസ്.സി വിദ്യാർത്ഥിനി കാർത്തികയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശബരിയും സഹോദരങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP