Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോയത് ആഴ്ചയവസാനം മടങ്ങിയെത്താമെന്ന പതിവു വാഗ്ദാനം നല്കിയിട്ട്; തിരിച്ചെത്തേണ്ട സമയത്തു ലഭിച്ച ഫോൺകോളിൽ അറിയിച്ചത് ബസ് അപകടത്തെക്കുറിച്ച്; ഇന്ന് മടങ്ങിയെത്തിയത് വെള്ളപൊതിഞ്ഞ ചേതനയറ്റ ശരീരം; റോമിയുടെ മരണത്തിൽ കണ്ണീർക്കടലിലാഴ്ന്ന് മാതാപിതാക്കളായ വർഗീസും മറിയാമ്മയും

പോയത് ആഴ്ചയവസാനം മടങ്ങിയെത്താമെന്ന പതിവു വാഗ്ദാനം നല്കിയിട്ട്; തിരിച്ചെത്തേണ്ട സമയത്തു ലഭിച്ച ഫോൺകോളിൽ അറിയിച്ചത് ബസ് അപകടത്തെക്കുറിച്ച്; ഇന്ന് മടങ്ങിയെത്തിയത് വെള്ളപൊതിഞ്ഞ ചേതനയറ്റ ശരീരം; റോമിയുടെ മരണത്തിൽ കണ്ണീർക്കടലിലാഴ്ന്ന് മാതാപിതാക്കളായ വർഗീസും മറിയാമ്മയും

പത്തനംതിട്ട: റോമിയുടെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ തുമ്പമൺ. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഇന്നലെ വാഹനാപകടത്തിൽ മരണമടഞ്ഞ തുമ്പമൺ റിജോഷ് വില്ലായിൽ ജോൺ വർഗീസിന്റെ ഇളയ മകൻ റോമി വർഗീസ് ജോൺ(26).

കഴിഞ്ഞ ആഴ്ചയാണ് വീട്ടിൽ എത്തി ഈ ആഴ്ച മടങ്ങി വരുമ്പോൾ കാണാം എന്ന പതിവ് വല്ലവിയുമായി പോയത്. ഈ ആഴ്ച പതിവ് മടങ്ങി എത്താറുള്ള സമയത്ത് കിട്ടിയത് റോമി സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ടുവെന്നതാണ്. ഇന്നലെ എംസി റോയിൽ ആയൂരിനടത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് റോമി മരിച്ചത്.

ഇന്ന് പത്തനംതിട്ടയിലേയ്ക്ക് മടങ്ങിയെത്തിയത് ആകട്ടെ വെള്ള പൊതിഞ്ഞ ചേതനയറ്റ ശരിരമാണ്. ഇന്നലെ രാത്രി 11മണിയോടെയാണ് റോമി അപകടത്തിൽ പെട്ടുവെന്നും പരിക്ക് ഗുരുതരമാണെന്നും അറിയുന്നത്. ഉടൻ തന്നെ അടുത്ത ബന്ധുക്കൾ ആശുപത്രിയിലേയ്ക്ക് പോയി. അവിടെ എത്തിയപ്പോൾ കാണാനായത് മോർച്ചറിയിൽ വെള്ളയിൽ പൊതിഞ്ഞ റോമിയെയാണ്.

4 വർഷം മുൻപാണ് ടെക്നോപാർക്കിലെ ഇൻഫോസിസിൽ യു.എസ് ടെക്നോളജി ഗ്ളോബൽ എന്ന സ്ഥാപനത്തിലെ സ്റ്റോഫ്റ്റ് വെയർ എഞ്ചിനീയർ ആയിരുന്നു റോമി ജോലി ആരംഭിക്കുന്നത്. കോട്ടയം പത്താമുട്ടം സെന്റ് ഗിസ്റ്റ്സ് കോളേജിലായിരുന്നു എഞ്ചീനിയറിങ് പഠനം.

പിതാവ് ജോൺ വർഗീസ് മസ്‌ക്കറ്റിൽ ആയിരുന്നു. മൂന്ന് വർഷമായി ജോലി ഉപേക്ഷിച്ച് നാട്ടിലുണ്ട്. സഹോദരങ്ങളായ റിബു ഓസ്ട്രേലിയിലും റീജു ചെന്നൈയിലും എഞ്ചീനിയർമാരാണ്. മാതാവ് മറിയാമ്മ. മ്യതദേഹം പത്തനംതിട്ട ക്യസ്ത്യന്മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം തിങ്കളാഴ്ച തുമ്പമൺ ബഥേൽ മാർത്തോമ്മ പള്ളിയിൽ നടത്താനുള്ള ക്രമീകരണമാണ് നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP