Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലമ്പൂരിന്റെ തലയെടുപ്പ് 'ഇനി ജ്വലിക്കുന്ന ഓർമ്മ'; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി; എന്നും വലംകൈയായി ഒപ്പം നിന്ന നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

നിലമ്പൂരിന്റെ തലയെടുപ്പ് 'ഇനി ജ്വലിക്കുന്ന ഓർമ്മ'; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി; എന്നും വലംകൈയായി ഒപ്പം നിന്ന നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: രാഷ്ട്രീയ കേരളത്തിലെ നിലമ്പൂരിന്റെ തലയെടുപ്പ് ഇനി ഓർമ്മ. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം കബറടക്കി. നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്നലെയാണ് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദ് അന്തരിച്ചത്.

നിലമ്പൂരിലെ വസതിയിൽ നിന്നും വിലാപയാത്രയായിട്ടാണ് ആര്യാടന്റെ മൃതദേഹം മുക്കട്ട ജുമാ മസ്ജിദിൽ എത്തിച്ചത്. സംസ്‌കാര ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ മാത്യു കുഴനൽനാടൻ, പി കെ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, എ കെ ശശീന്ദ്രൻ എന്നിവർ സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു.

മലബാറിൽ കോൺഗ്രസിന്റെ കരുത്തും കാതലുമായിരുന്ന ആര്യാടൻ മുഹമ്മദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലും കബറടക്കം നടന്ന ജുമാ മസ്ജിദിലേക്കും ഒഴുകിയെത്തിയത്. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി വിടയേകി. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഈ മാസം 14 മുതൽ ആര്യാടൻ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP