Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക്ക് ടോക്കിൽ വൈറലാകുന്ന വീഡിയോകളുമായി ഇനി ആരുണിമോൾ വരില്ല! കൊല്ലത്തെ ഒമ്പതു വയസുകാരിയുടെ ജീവൻ കവർന്നത് പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധ; സൗദിയിൽ വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിന്റെ വേദനമാറും മുമ്പ് മകളുടെ വിയോഗവും കൂടിയായപ്പോൾ ജീവിതത്തിൽ ഒറ്റപ്പെട്ട് അശ്വതി; കൊച്ചു മിടുക്കിയുടെ വിയോഗ വാർത്തയിൽ തേങ്ങി ടിക് ടോക്ക് പ്രേമികൾ

ടിക്ക് ടോക്കിൽ വൈറലാകുന്ന വീഡിയോകളുമായി ഇനി ആരുണിമോൾ വരില്ല! കൊല്ലത്തെ ഒമ്പതു വയസുകാരിയുടെ ജീവൻ കവർന്നത് പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധ; സൗദിയിൽ വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിന്റെ വേദനമാറും മുമ്പ് മകളുടെ വിയോഗവും കൂടിയായപ്പോൾ ജീവിതത്തിൽ ഒറ്റപ്പെട്ട് അശ്വതി; കൊച്ചു മിടുക്കിയുടെ വിയോഗ വാർത്തയിൽ തേങ്ങി ടിക് ടോക്ക് പ്രേമികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ടിക്ക് ടോക്ക് വഴി ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ആരുണി മോളുടെ വിയേഗത്തിൽ തേങ്ങുകയാണ് സോഷ്യൽ മീഡിയ. കൊല്ലം സ്വദേശിയായ ഒമ്പതുകവയസുകാരി ആരുണിമോളിന്റെ വേർപാട് എല്ലാവരെയും ശരിക്കും നൊമ്പരപ്പെടുത്തുകയാണ്. ടിക്ക് ടോക്കിലെ മിന്നും താരമായിരുന്നു ഈ കൊച്ചുമിടുക്കു. സമർത്ഥമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ ആരുണി മോൾ ഇനി സൈബർ ലോകത്ത് വീഡിയോകളുമായി എത്തില്ലെന്ന് അറിയുമ്പോൾ ടിക് ടോക്ക് പ്രേമികൾക്ക് കടുത്ത നിരാശ.

പനിയെ തുടർന്ന് തലച്ചോറിലുണ്ടായ അണുബാധയാണ് ഈ മിടുക്കി പെൺകുട്ടിയുടെ ജീവനെടുത്തത്. കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളായിരുന്നു ആരുണി എസ്. കുറുപ്പ്. എഴുകോൺ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആരുണി. ഒരു വർഷം മുൻപാണ് ആരുണിയുടെ അച്ഛൻ സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപാണ് പൊന്നുമോളെയും വിധി തട്ടിയെടുത്തത്. ഇതോടെ ഈ അശ്വതി ജീവിതത്തിൽ തീർത്തും തനിച്ചായി.

ടിക് ടോക് വിഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സുപരിചിതയാണ് ആരുണി. അതുകൊണ്ടുതന്നെ ആരുണിയുടെ മരണം സൈബർ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയുമായാണ് രോഗം പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ അസുഖം കൂടിയതോടെ ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണപ്പെടുകായായിരുന്നു.

രോഗകാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയിൽ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇതേ തുടർന്ന് തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കണ്ടു കൊതി തീരും മുൻപേയാണ് അവൾ പ്രിയപ്പെട്ടവരെ വിട്ടുപോയത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും നിരവധിപേരാണ് കുട്ടിയുടെ വേർപാടിൽ ദുഃഖം അറിയിച്ചു രംഗത്തുവന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP