Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ ഒറ്റയാൾ പോരാട്ടങ്ങളിലൂടെ പറഞ്ഞതെല്ലാം സാമൂഹിക വിഷയങ്ങൾ; തെരുവോരങ്ങളെ കലാവേദികളായി തെരഞ്ഞെടുത്ത ബബിൽ പെരുന്നയുടെ വേർപാടും അപ്രതീക്ഷിതം; അനു​ഗ്രഹീത കലാകാരൻ വിടപറഞ്ഞത് പ്രധാനവേഷത്തിലെത്തിയ സിനിമ തീയറ്ററിൽ പോയി കാണണം എന്ന ആ​ഗ്രഹം ബാക്കിയാക്കി

സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ ഒറ്റയാൾ പോരാട്ടങ്ങളിലൂടെ പറഞ്ഞതെല്ലാം സാമൂഹിക വിഷയങ്ങൾ; തെരുവോരങ്ങളെ കലാവേദികളായി തെരഞ്ഞെടുത്ത ബബിൽ പെരുന്നയുടെ വേർപാടും അപ്രതീക്ഷിതം; അനു​ഗ്രഹീത കലാകാരൻ വിടപറഞ്ഞത് പ്രധാനവേഷത്തിലെത്തിയ സിനിമ തീയറ്ററിൽ പോയി കാണണം എന്ന ആ​ഗ്രഹം ബാക്കിയാക്കി

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: ഏകാം​ഗ നാ‌ടക കലാകാരനായ ബബിൽ പെരുന്നയുടെ അപ്രതീക്ഷിത വിയോ​ഗം താൻ പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രം തീയറ്ററിൽ പോയി കാണണം എന്ന ആ​ഗ്രഹം ബാക്കിയാക്കി. ബെന്നി ആശംസ സംവിധാനം ചെയ്ത നീപ്പ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് വർഗീസ് ഉലഹന്നാൻ എന്ന ബബിൽ പെരുന്ന അഭിനയിച്ചത്. നാല് ദിവസം മുൻപാണു ഷൂട്ടിങ് അവസാനിച്ചത്. ഇന്നലെ ചിത്രത്തിന്റെ ഡബിങ് ജോലികൾ പൂർത്തിയായിരുന്നു. ഇന്നലെ രാത്രി പത്തോടെ കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം.

കേരളത്തിലുടനീളം ആയിരത്തോളം വേദികളിൽ ഒറ്റയാൾ നാടകത്തിലൂടെ ശ്ര​ദ്ധേയനായ ബബിൽ പെരുന്നയെ പ്രമേഹരോഗം മൂർച്ഛിച്ച്​ കാൽവിരലുകൾ മുറിച്ചുമാറ്റിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ഉലഹന്നാൻ കാഞ്ഞിരത്തുംമൂട്ടിലി​ന്റെ മകനായ ബബിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒറ്റയാൾ നാടകം അവതരിപ്പിച്ചതിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവാണ് ബബിൽ പെരുന്ന. സംസ്കാരം പിന്നീട്.

42 വർഷത്തിനിടയിൽ സംസ്ഥാനത്തുടനീളം പതിനായിരത്തിലേറെ ഏകാംഗ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: ജൂലി (കറുകച്ചാൽ). രോഗവും കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും തളർത്തിയ അവസരത്തിലാണു കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം തേടിയെത്തിയത്. നഷ്ടപ്പെട്ടെന്നു കരുതിയതെല്ലാം തിരിച്ചു പിടിക്കണം എന്ന വാശിയോടെ കുതിക്കാൻ ഒരുങ്ങുമ്പോഴാണു അപ്രതീക്ഷിതമായ വേർപാട്.

സ്വാതന്ത്ര്യസമര സേനാനിയായ ഉലഹന്നാൻ കാഞ്ഞിരത്തുംമൂട്ടിലിന്റെ മകനായ ബബിൽ (വർഗീസ് ഉലഹന്നാൻ) ചെറുപ്പം മുതൽ നാടകങ്ങളുടെ ലോകത്താണു സഞ്ചരിച്ചിരുന്നത്. വേറിട്ടു നടക്കാൻ ആഗ്രഹിച്ച ബബിൽ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കാനും തിന്മകൾക്കെതിരെ പ്രതികരിക്കാനും ഏകാംഗ നാടകങ്ങളെയാണു കൂട്ടു പിടിച്ചത്. പതിനായിരത്തിൽ അധികം ഏകാംഗ നാടകങ്ങൾ അവതരിപ്പിച്ച ബബിൽ തെരുവോരങ്ങളെയാണു തന്റെ നാടകങ്ങളുടെ വേദികളാക്കിയത്.

എയ്ഡ്‌സ് ബോധവൽക്കരണം, കർഷകദുഃഖം, കോവിഡ് ബോധവൽക്കരണം, മരുന്നുകളുടെ വില വർധന, കുടിവെള്ള ക്ഷാമം, ജലമലിനീകരണം, തീവ്രവാദം, മാലിന്യപ്രശ്‌നം, പാചകവാതക വിലക്കയറ്റം, ബസ് ചാർ‍ജ് വർധന, ആദിവാസികളോടും ദരിദ്രരോടുമുള്ള അവഗണന, എൻഡോസൾഫാൻ ദുരിത പ്രശ്‌നങ്ങൾ, വൃദ്ധരോടുള്ള അവഗണന, പ്രവാസികളുടെ ദുഃഖ, ദുരിതങ്ങൾ, ട്രാഫിക് ബോധവൽക്കരണം, മദ്യം മയക്കുമരുന്ന് ബോധവൽക്കരണം, കർഷകദുഃഖം, വിലയേറിയ വോട്ടെന്ന പേരിൽ വൃദ്ധരെ അവഗണിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പു സമയത്ത് 'കരുതേണ്ട ചിഹ്നം' എന്ന പേരിൽ നാടകം, ഭരണത്തിനു വേഗം വേണമെന്ന് ആവശ്യപ്പെട്ട് ആമ വേഷത്തിൽ നടത്തിയ കലാപ്രകടനം, ബാലപീഡനം, സ്ത്രീപീഡനം തുടങ്ങി നൂറിൽ അധികം വിഷയങ്ങൾ ബബിലിന്റെ നാടകങ്ങൾക്കു വിഷയങ്ങളായി. ചലച്ചിത്ര മേഖലയിലെ പ്രശസ്തരുമായും അടുപ്പം സൂക്ഷിച്ചിരുന്നു. കോട്ടയം നസീർ ഉൾപ്പെടെയുള്ളവർ ശിഷ്യഗണത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP