Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണി കഴിഞ്ഞു മടങ്ങിയ തൊഴിലാളികൾ കായലിന്റെ അഗാധതയിലേക്കു പതിച്ചതു കാത്തിരുന്ന കുടുംബാംഗങ്ങൾക്ക് അരികിലെത്താൻ മിനിട്ടുകൾ മാത്രം ശേഷിക്കെ; നേപ്പാളിൽ നിന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഈ സംഘം മടങ്ങുക കണ്ണീരോടെ

പണി കഴിഞ്ഞു മടങ്ങിയ തൊഴിലാളികൾ കായലിന്റെ അഗാധതയിലേക്കു പതിച്ചതു കാത്തിരുന്ന കുടുംബാംഗങ്ങൾക്ക് അരികിലെത്താൻ മിനിട്ടുകൾ മാത്രം ശേഷിക്കെ; നേപ്പാളിൽ നിന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഈ സംഘം മടങ്ങുക കണ്ണീരോടെ

അരൂർ: ബോൾഗാട്ടിയിൽ പന്തൽ പണികഴിഞ്ഞ് താല്ക്കാലിക ഷെഡിൽ തങ്ങളെയും കാത്തിരിക്കുന്ന കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് എട്ട് ഇതര ദേശ തൊഴിലാളികളും മലയാളി ഡ്രൈവറും അടങ്ങുന്ന സംഘം കൊച്ചിയിൽനിന്നും അരൂരിലേക്ക് യാത്രതിരിച്ചത്. ലക്ഷ്യത്തിലെത്താൻ കാൽ മണിക്കൂർ മാത്രം അവശേഷിക്കവെ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തോടൊപ്പം (അരൂർ - കുമ്പളം )കൈതപ്പുഴ കായലിന്റെ അഗാധതയിലേക്ക് പതിച്ചു.

മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ യന്ത്രതകരാറോ സംഭവിക്കാതെ തന്നെ വാഹനം കായലിലേക്ക് പതിച്ചു. ദൃസാക്ഷികൾക്കുപോലും സംഭവിച്ചതെന്തെന്ന് അറിയാൻ ഇടംകൊടുക്കാതെയാണ് വാഹനം റോഡിൽനിന്നും തെന്നിമാറി കായലിൽ വീണത്. മൂന്നു ദിവസം രാപ്പകൽ കായൽ ഇളക്കി മറിച്ച് അന്വേഷണം നടത്തിയപ്പോൾ മണിക്കൂറുകൾക്ക് മുമ്പ് കാണാതായ മൂന്നുപേരെ കൂടി കണ്ടെത്തി.

മരണം നാട്ടുകാർ ഉറപ്പാക്കിയിരുന്നെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നുവർക്ക് അത് സമ്മതിക്കുക പ്രയാസമായിരുന്നു. ഇന്നലെ രണ്ടുപേരുടെ ജഡം കണ്ടെത്തിയപ്പോൾ ദുരന്തം എത്തികഴിഞ്ഞുവെന്ന് കാണാതായവരുടെ ബന്ധുക്കളെ അറിയിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും അവർ അത് സമ്മതിക്കാൻ തയ്യാറായിരുന്നില്ല. എല്ലാം ദൈവത്തിൽ അർപ്പിച്ച് കണ്ടെത്താനുള്ള മൂന്നുപേരുടെ ഭാര്യമാർ കായൽ കരയിൽ കാത്തിരുന്നു. ഒടുവിൽ അവരും തിരിച്ചറിഞ്ഞു തങ്ങളുടെ ഭർത്താക്കന്മാരും ലോകത്തോട് വിടപറഞ്ഞുവെന്ന്.

ഒരുമിച്ച് വന്നവർ ഇനി തേങ്ങലുകളുമായി നാട്ടിലേക്ക് മടങ്ങും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഏറെ പ്രതീക്ഷയോടെ വന്നവരാണ് ഈ നേപ്പാളി സുഹൃത്ത് കുടുംബങ്ങൾ. നിറച്ച് ജോലിയുമായി സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് ദുരന്തം വാഹനാപകടമായി അവരിലേക്ക് എത്തിയത്. പണി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭർത്താക്കന്മാർക്കും കൂട്ടുകാർക്കും ഭക്ഷണം ഒരുക്കി കാത്തിരുന്ന അവരിലേക്ക് ദുരന്ത വാർത്തയാണ് എത്തിയത്. ഇത് പിന്നീട് കൂട്ടക്കരച്ചിലായി.

കൂട്ടുകാർക്ക് ഭക്ഷണം ഒരുക്കി കൽക്കത്ത സ്വദേശി സഞ്ചൻ ,സുജൻ എന്നിവർ പാണാവള്ളി മണപ്പുറം പള്ളിക്ക് സമീപമുള്ള താമസ സ്ഥലത്ത് കത്തിരിക്കുമ്പോഴാണ് കൂട്ടുകാർ അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്.വാർത്ത കേട്ടപാടെ വാവിട്ട് കരഞ്ഞുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയായിരുന്നു ഈ സുഹൃത്തുക്കൾ. തെരച്ചിലിൽ നേപ്പാൾ സ്വദേശികളായ മധു, ഷിമൽ എന്നിവരെ കണ്ടെത്തിയിരുന്നു. അപ്പോൾ തന്നെ ബാക്കിയുള്ളവരും മരിച്ചെന്ന നിഗമനത്തിൽ നാട്ടുക്കാർ എത്തിക്കഴിഞ്ഞു. ഇന്നലെ രണ്ടുപേരുടെ മൃതദേഹം കിട്ടിയതോടെ ബാക്കിയുള്ളവർക്കായി കാത്തിരിപ്പ് തുടർന്നു.

കനത്ത അടിയൊഴുക്കും വേലിയിറക്കവും കായലിന്റെ ഗതി മാറ്റിമറിച്ചിരുന്നു. ഒഴുക്കിൽ ജഡം ഒഴുകി കടലിൽ എത്തുമോയെന്ന ഭീതി എല്ലാരിലും ഉണ്ടായിരുന്നു. ഇതാണ് മരണം ഉറപ്പിച്ചിട്ടും ആശങ്ക നിലനിന്നിരുന്നത്. പിന്നീട് ഇവരുടെ പ്രാർത്ഥന കാണാതായ കൂട്ടുകാരുടെ മൃതദേഹമെങ്കിലും ഒരുനോക്കു കാണാൻ കഴിയണമേയെന്നായിരുന്നു. കായൽ തീരത്ത് കാത്തിരിക്കുന്ന സുഹൃത്തുക്കൾക്കും ഭാര്യമാർക്കും ഒടുവിൽ കാത്തിരിപ്പിന് അന്ത്യംകുറിച്ച് മൃതദേഹങ്ങൾ ഒന്നൊന്നായി
കരയിലെത്തിച്ചപ്പോൾ ഭാഷയും വേഷവും ആചാരങ്ങളും മറന്ന് അരൂർ ദുഃഖസാഗരമായി. പാണവള്ളിയിലെ വിശാലമായ ഷെഡ്ിലാണ് അപകടത്തിൽപ്പെട്ട് മരിച്ച ഇതരദേശ തൊഴിലാളികൾ താമസിച്ചിരുന്നത്. ഇതരദേശ തൊഴിലാളികളാണെങ്കിലും പ്രദേശവാസികൾക്ക് സ്വന്തം നാട്ടുകാരെ പോലെയായിരുന്നു ഇവർ.

ജോലിയില്ലാത്തപ്പോൾ രാവിലെയും വൈകുന്നേരങ്ങളിൽ നാട്ടുകാരുമായി നല്ല ചങ്ങാത്തത്തിലായിരുന്നു അപകടത്തിൽപ്പെട്ട നേപ്പാൾ സ്വദേശികൾ. വർഷങ്ങളായി പന്തൽ നിർമ്മാണം നടത്തിവരുന്ന ഇവർ തൃക്കാക്കരയിൽ നിന്നും പാണാവള്ളിയിലേക്ക് വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. കരാറുകാരനായ ഇടപ്പള്ളി സ്വദേശി ഷാനവാസിനോടൊപ്പമാണ് ജോലി ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP