Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭോജ്പുരി നടി അനുപമ പഥക് ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ; ബിഹാർ സ്വദേശിയായ നടി സിനിമയിൽ എത്തിയത് ടി വി ഷോകളിലൂടെ; സിനിമയിൽ സജീവമാകാൻ വേണ്ടി മുംബൈയിലേക്ക് താമസം മാറ്റി; ആത്മഹത്യ ചെയ്യുന്നതിനു മുൻപ് താൻ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചു; സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന; സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഹിന്ദി സിനിമാ ലോകത്തെ ഞെട്ടിച്ചു തുടർ ആത്മഹത്യകൾ

ഭോജ്പുരി നടി അനുപമ പഥക് ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ; ബിഹാർ സ്വദേശിയായ നടി സിനിമയിൽ എത്തിയത് ടി വി ഷോകളിലൂടെ; സിനിമയിൽ സജീവമാകാൻ വേണ്ടി മുംബൈയിലേക്ക് താമസം മാറ്റി; ആത്മഹത്യ ചെയ്യുന്നതിനു മുൻപ് താൻ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചു; സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന; സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഹിന്ദി സിനിമാ ലോകത്തെ ഞെട്ടിച്ചു തുടർ ആത്മഹത്യകൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യ ഇന്ത്യൻ സിനിമാ ലോകത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ തുടർച്ചയായി ഉത്തരേന്ത്യൻ സിനിമാ ലോകത്തു നിന്നും ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി ഭോജ്പുി സിനിമാ നടി അനുപമ പഥക്കും(40) മുംബൈ ദാഹിസറിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ. ബിഹാർ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ടിവി ഷോകളിലൂടെ സിനിമയിലെത്തിയ താരം സിനിമയിൽ സജീവമാകുന്നതിനു വേണ്ടി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് താൻ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തിൽ ഒരു വിഡിയോ പങ്കുവച്ചിരുന്നു. നടിയുടെ ഫ്‌ളാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കു കാരണമായി പറയുന്നത്. മനീഷ് ഝാ എന്നയാളെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. മേയിൽ ഇയാൾ തന്റെ ഇരുചക്ര വാഹനം വാങ്ങിയതാനും തിരികെ നൽകാൻ വിസമ്മതിച്ചതായും കുറിപ്പിൽ പറയുന്നു.

അതേയമയം, മരിക്കുന്നതിന് മുൻപുള്ള ദിവസം അനുപമ ഫേസ് ബുക്ക് ലൈവിൽ വന്നതും ഇതിലൂടെ പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. 'നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും ആത്മഹത്യാ പ്രവണതയെക്കുറിച്ചും ആരോടെങ്കിലും പറയുകയാണെങ്കിൽ, അയാൾ അല്ലെങ്കിൽ ആ വ്യക്തി എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ ഉടൻ ആവശ്യപ്പെടും. കാരണം നിങ്ങളുടെ മരണശേഷം അവർക്ക് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അത്'.

മാത്രമല്ല, നിങ്ങളുടെ പ്രശ്നങ്ങൾ പരമാവധി മറ്റുള്ളവരുമായി പങ്കിടാതെ ഇരിക്കുക. മരിച്ചതിനുശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാൽ ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്'- എന്ന് ഫേസ്‌ബുക്ക് ലൈവിൽ അനുപമ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 'യെ റിഷ്ദ ഹെ പ്യാർ കാ' എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തിൽ ആകസ്മിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജോർജ് ഫെർണാണ്ടസ് പറഞ്ഞു. നടന്റെ ഫ്ളാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫെബ്രുവരിയിലാണ് സമീർ മലദിൽ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരാണ് അടുക്കളയിലെ സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP