1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

ടെലിവിഷൻ മാർക്കറ്റിങ് രംഗത്ത് മുംബൈയിലെ രാജാവ്! ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിനെ വിപണിയിലെ നമ്പർ വൺ ആക്കിയ സൂപ്പർ സ്റ്റാർ; ഫ്‌ളവേഴ്‌സ് ടിവിക്ക് നഷ്ടമാകുന്നത് പകരം വയ്ക്കാനില്ലാത്ത വിപണന വിദഗ്ധനെ; കൊച്ചിയിൽ അപ്രതിക്ഷിതമായി വിടപറഞ്ഞത് സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും ആൾരൂപം; ശ്രീകണ്ഠൻ നായർക്ക് നഷ്ടമാകുന്നത് വലം കൈയെ; ഓർമ്മയാകുന്നത് മലയാള ടെലിവിഷൻ മുന്നേറ്റത്തെ മുമ്പിൽ നിന്ന് നയിച്ച തൃശൂരുകാരൻ; ആന്റോ പുത്തരിയുടെ വിയോഗത്തിൽ നടുങ്ങി മലയാള മാധ്യമ ലോകം

August 28, 2019 | 01:35 PM IST | Permalink



ടെലിവിഷൻ മാർക്കറ്റിങ് രംഗത്ത് മുംബൈയിലെ രാജാവ്! ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിനെ വിപണിയിലെ നമ്പർ വൺ ആക്കിയ സൂപ്പർ സ്റ്റാർ; ഫ്‌ളവേഴ്‌സ് ടിവിക്ക് നഷ്ടമാകുന്നത് പകരം വയ്ക്കാനില്ലാത്ത വിപണന വിദഗ്ധനെ; കൊച്ചിയിൽ അപ്രതിക്ഷിതമായി വിടപറഞ്ഞത് സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും ആൾരൂപം; ശ്രീകണ്ഠൻ നായർക്ക് നഷ്ടമാകുന്നത് വലം കൈയെ; ഓർമ്മയാകുന്നത് മലയാള ടെലിവിഷൻ മുന്നേറ്റത്തെ മുമ്പിൽ നിന്ന് നയിച്ച തൃശൂരുകാരൻ; ആന്റോ പുത്തരിയുടെ വിയോഗത്തിൽ നടുങ്ങി മലയാള മാധ്യമ ലോകം

എം മനോജ് കുമാർ

തിരുവനന്തപുരം: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആൾരൂപമായ ആന്റോ പുത്തരിയുടെ മരണത്തിൽ നടുങ്ങി മലയാള ടെലിവിഷൻ ലോകം. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാത്ത സ്‌നേഹവായ്പായി മാറാൻ ആന്റോയ്ക്കുള്ള കഴിവാണ് മലയാള ടെലിവിഷൻ രംഗത്ത് ആന്റൊയെ അവിസ്മരണീയമായ സാന്നിധ്യമായി മാറ്റിയത്. ഇത്ര ചെറുപ്രായത്തിൽ ആന്റോ വിടപറഞ്ഞു പോകും എന്ന് ഒരിക്കലും ചിന്തിക്കാത്തതുകൊണ്ട് തന്നെയാണ് ഈ അവിചാരിത വിടവാങ്ങൽ ടെലിവിഷൻ രംഗത്തെ അതികായരെ നടുക്കുന്നത്.

ചുറ്റും സൃഷ്ടിച്ച ആത്മബന്ധങ്ങളും സൗഹൃദങ്ങളുമാണ് ഫ്ളവേഴ്സ് ടിവിയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടും മാർക്കറ്റിങ് വിഭാഗം മേധാവിയുമായി തുടർന്നിരുന്ന ആന്റോയെ വ്യത്യസ്തനാക്കുന്നത്. രണ്ടു പതിറ്റാണ്ടോളം ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ വൈസ് പ്രസിഡന്റ് ആയി ജോലി ചെയ്ത് വരവേ തന്നെയാണ്, ഫ്‌ളവേഴ്‌സിന്റെ ശ്രീകണ്ഠൻ നായരുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിൽ ഏഷ്യനെറ്റ് വിട്ടു ഫ്‌ളവേഴ്‌സിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടും മാർക്കറ്റിങ് വിഭാഗം മേധാവിയുമായി ആന്റോ മാറുന്നതും. ആന്റോയുടെ പോലുള്ള അതികായരുടെ വരവാണ് ഫ്‌ളവേഴ്‌സിനെ ഫ്‌ളവേഴ്‌സ് ആയി മാറ്റുന്നതും. ഇതുകൊണ്ട് തന്നെയാണ് മലയാള ടെലിവിഷൻ രംഗത്തെ അതികായനായി തുടരുന്ന ശ്രീകണ്ഠൻ നായരെപോലുള്ളവരെയും ഏഷ്യാനെറ്റ് മുതൽ വിവിധ ടെലിവിഷൻ ചാനലിന്റെ തലപ്പത്ത് ഉള്ളവരുടെയും ഉള്ളുലയ്ക്കുന്ന വിയോഗമായി ആന്റോയുടെ മരണം മാറുന്നതും. ഇ

ഏത് സമയത്തും ചുറ്റും നിലനിൽക്കുന്ന ടെൻഷൻ മാറ്റാൻ ആന്റോയുടെ ഒരു കമന്റിനു അല്ലെങ്കിൽ ഒരു തമാശയ്ക്ക് വെറും സംഭാഷണങ്ങൾക്ക് കഴിയും. അതുകൊണ്ട് തന്നെ ടെലിവിഷൻ രംഗത്തെ ടെൻഷനുകൾക്കിടയിൽ ആന്റൊയുടെ സാന്നിധ്യം സുഹൃത്തുക്കൾക്ക് വിലപ്പെട്ടതായിരുന്നു. ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിന്റെ മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് തന്നെ ഇത്തരം തമാശകളുടെയും ചെറു സംഭാഷണങ്ങളുടെയും പേരിലാണ് ആന്റോ അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ സൗഹൃദവൃന്ദങ്ങളും വിപുലമായിരുന്നു. മുംബൈയിലെ രാജാവ് എന്നാണു ടെലിവിഷൻ മാർക്കറ്റിങ് രംഗത്ത് ആന്റോ അറിയപ്പെടുന്നത്. മുംബൈയിലെ മാർക്കറ്റിങ് കിങ് ആയിരുന്നു. മാർക്കറ്റിങ് രംഗത്ത് ആന്റോയ്ക്ക് പകരം വയ്ക്കാൻ ആരുമില്ലെന്നാണ് ടെലിവിഷൻ രംഗത്തുള്ളവർ പറയുന്നത്.

ആന്റോയ്ക്ക് ഒപ്പം തുടങ്ങിയവർ പിന്നീട് ചാനലുകളുടെയും മാർക്കറ്റിങ് എജൻസികളുടെയും തലപ്പത്ത് വന്നു. ഇത് ആന്റൊയ്ക്ക് ജോലി എളുപ്പമാക്കി. പതിറ്റാണ്ടുകൾ തന്നെ മുംബൈയിൽ ജോലി ചെയ്തതിനാൽ എല്ലാ മാർക്കറ്റിങ് എജൻസികളുമായും ആന്റോയ്ക്ക് അടുത്ത ബന്ധമുണ്ട്. ചാനൽ രംഗത്ത് പതിറ്റാണ്ടുകൾ തന്നെ ബന്ധമുള്ളതിനാൽ മിക്ക ചാനലുകളുടെയും തലപ്പത്ത് ആന്റോയ്ക്ക് അടുപ്പമുള്ളവരുമായിരുന്നു. ഒരിക്കൽ തേടിവരുന്ന ഒരു സൗഹൃദവും ആന്റോ ഒരിക്കലും ഒഴിവാക്കിയില്ല. അല്ലെങ്കിൽ ആന്റൊയെ അറിഞ്ഞവർ ആരും അദ്ദേഹത്തെ വിട്ടു പോയതുമില്ല.

1997ലാണ് ആന്റോ ഏഷ്യാനെറ്റിൽ എത്തുന്നത്. മാതൃഭൂമി പത്രത്തിൽ നിന്നുമാണ് ഏഷ്യാനെറ്റിൽ എത്തുന്നത്. അതിനു ശേഷം കർമ്മരംഗം ഏഷ്യാനെറ്റ് തന്നെയായിരുന്നു. സൗഹൃദങ്ങൾക്ക് എന്നും വിലകൽപ്പിച്ചതുകൊണ്ടാണ് ഏഷ്യാനെറ്റ് എന്ന ടെലിവിഷൻ രംഗത്തെ വമ്പനെ വിട്ട് ആന്റോ ശ്രീകണ്ഠൻ നായർക്ക് ഒപ്പം പോയത്. നാല് വർഷം മുൻപാണ് ആന്റോ ഏഷ്യാനെറ്റ് വിടുന്നത്. തൃശൂർ വേലൂർ സ്വദേശിയാണ് ആന്റോ. ബീനയാണ് ഭാര്യ. റോസ് ആണ് മോൾ. ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ്.

ഏഷ്യാനെറ്റിൽ ഞങ്ങൾ രണ്ടു പതിറ്റാണ്ട് കാലം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഏഷ്യാനെറ്റ് മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് രഘു രാമചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മുംബയിൽ ആണെങ്കിലും എപ്പോഴും കേരളത്തിൽ വരും. എല്ലാ മാസവും വരും. കൊച്ചിയിൽ വന്നാൽ ഞങ്ങൾക്ക് ഒപ്പം കൂടും. അത് ആന്റോ മറക്കാറില്ല-രഘു രാമചന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് എംഡിമുതൽ താഴത്തെ തലം വരെയുള്ളവർ ആന്റോയുടെ സുഹൃത്തുക്കൾ ആയിരുന്നു. ഈ സൗഹൃദങ്ങൾ ഒന്നും ആന്റോ കളഞ്ഞതുമില്ല. സ്റ്റാർ ഏറ്റെടുത്തപ്പോൾ ഞങ്ങൾ രണ്ടുപേരുമാണ് സ്റ്റാറിന്റെ ഭാഗമായി ടർക്കിയിൽ പോയത്. ഞങ്ങൾ രണ്ടു പേർ ഏഷ്യാനെറ്റ് ആയതുകൊണ്ട് ഈ സ്റ്റാർ ഗ്രൂപ്പിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അന്നത്തെ മീറ്റിംഗിൽ ഞങ്ങൾ ഒപ്പമായിരുന്നു. അന്ന് ഇസ്താംബൂൾ ചുറ്റിക്കറങ്ങിയത് ഇന്നും ഞാൻ ഓർമ്മിപ്പിക്കുന്നു-രഘു രാമചന്ദ്രൻ ഓർക്കുന്നു.

ഈനാട് ദിനപ്പത്രത്തിന്റെ മാർക്കറ്റിങ് വിഭാഗത്തിലായിരുന്നു അദ്ദേഹത്തിന്റെ മാർക്കറ്റിങ് മേഖലയിലെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് മാതൃഭൂമി ദിനപത്രത്തിലും ഇതേ നിലയിൽ ജോലിചെയ്തു. ഇതിന് ശേഷമാണ് മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലിലേക്ക് ആന്റോ എത്തുന്നത്. ഇത് മാധ്യമ രംഗത്തെ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഏഷ്യാനെറ്റിന്റെ തുടക്കകാലം മുതൽ തുടർച്ചയായി 20 വർഷം ആ ചാനലിന്റെ മാർക്കറ്റിങ് വിഭാഗത്തെ അദ്ദേഹം നയിച്ചു. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റിന്റെ വളർച്ചയിൽ വലിയൊരു പങ്ക് വഹിച്ചയാളാണ് ആന്റോ എന്ന് നിസ്സംശയം പറയാം.

ബോബെ കേന്ദ്രീകരിച്ചായിരുന്നു ആന്റോയുടെ പ്രവർത്തനം. എഷ്യാനെറ്റിന്റെ വൈസ പ്രസിഡണ്ട് സ്ഥാനത്തിരിക്കുന്ന സമയത്തായിരുന്നു അദ്ദേഹം ഫ്ളവേഴ്സിലേക്കെത്തിയത്. ശ്രീകണ്ഡൻ നായരുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദ്ദേഹം ഫ്ളവേഴ്സിലേക്കും 24 ന്യസിലേക്കുമെത്തുന്നത്. മലയാളത്തിലെ ടെലിവിഷൻ മാധ്യമപ്രവർത്തകരിൽ ഏറെക്കാലം പരിചയസമ്പത്തുള്ളയാണ് ശ്രീകണ്ഠൻ നായർ. ഏഷ്യാനെറ്റിന്റെയടക്കം വളർച്ചയിൽ ആന്റോ പുത്തരിയുടെ ഇടപെടലുകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന ശ്രീകണ്ഠൻ നായർ പിന്നീട് താനൊരു ചാനൽ തുടങ്ങുന്ന സമയത്ത് ആന്റോയെയും കൂടെകൂട്ടുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഫ്്ളവേഴ്സ് ടിവിക്കും, 24ന്യൂസിനും മലയാളത്തിലെ പ്രമുഖ ചാനലുകൾക്കിടയിൽ സ്ഥാനുമുണ്ടാക്കിക്കൊടുത്തതിൽ ആന്റോ പുത്തിരിയുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്.

കഴിഞ്ഞ 5 വർഷമായി ഫ്ളവേഴ്സിന്റെയും 24ന്യൂസിന്റെയും എക്സിക്യൂട്ടീവ് വൈസ്പ്രസിഡണ്ടായിരുന്നു ആന്റോ പുത്തരി. ഫ്ളവേഴ്സിന്റെ ഡൽഹി, ബോംബെ ഓഫീസുകളുടെ പ്രവർത്തനമാണ് അദ്ദേഹം കോർഡിനേറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ മാസത്തിൽ രണ്ട് തവണ മാത്രമാണ് അദ്ദേഹം കൊച്ചിയിലെ ഓഫീസിലെത്തിയിരുന്നത്. മലയളായത്തിലെ സാറ്റലൈറ്റ് ടെലിവിഷൻ മാർക്കറ്റിങ് മേഖലയിൽ പുതിയ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ആൾ കൂടിയാണ് ആന്റോ. ഇതിന്റെ ഫലം അദ്ദേഹം പ്രവർത്തിച്ച രണ്ട് ചാനലുകളിലും പ്രകടമായിരുന്നു. ഏഷ്യാനെറ്റിലായപ്പോഴും പിന്നീട് ഫ്ളവേഴ്സിലേക്കെത്തിയപ്പോഴും ബോംബെ തന്നയായിരുന്നു അദ്ദേഹത്തിൻെ പ്രവർത്തന മേഖല.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ
ഭർത്താവ് ഉപേക്ഷിച്ച ലിജി; ഭാര്യമായി പിണങ്ങി കഴിയുന്ന അജയ്; അവിഹിത ബന്ധത്തിൽ കുട്ടി പിറന്നപ്പോൾ ഡി വൈ എഫ് ഐ നേതാവിനും കാമുകിക്കും നാണക്കേട്; ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടൂർ മരുതിമൂട് പള്ളിക്ക് മുന്നിൽ: മിടുക്കരായ രണ്ടു പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ സിസിടിവിയിൽ തെളിഞ്ഞത് ഒന്നും വ്യക്തമല്ലാത്ത ഓട്ടോ; പോസ്റ്റർ തേടിയുള്ള അന്വേഷണം കുടുക്കിയത് ക്രൂരയായ അമ്മയേയും കാമുകനേയും; നാൽപതുകാരിയും മുപ്പത്തിരണ്ടുകാരനും കുടുങ്ങുമ്പോൾ
ജോസ് കെ മാണിയുടെ സ്വാധീനം യുഡിഎഫ് അറിഞ്ഞത് പുറത്താക്കി കഴിഞ്ഞപ്പോൾ; കോൺഗ്രസ് നേതാക്കന്മാർ പരസ്പരം പഴിചാരിക്കൊണ്ട് അനുനയ നീക്കം തുടങ്ങി; എല്ലാ കുറ്റങ്ങളും ബെന്നി ബെഹന്നാന്റെ തലയിൽ വച്ചുകെട്ടി കോൺഗ്രസ്; പുറത്താക്കിയതോടെ ജോസഫിന്റെ പ്രശ്‌നം തീർന്നതിനാൽ ഇനിയും ചർച്ചയും ധാരണയുമെന്നും സൂചനകൾ; ചങ്ങനാശ്ശേരിയിലും തിരുവല്ലയും ഇരിങ്ങാലക്കുടയും തന്നാൽ മടങ്ങാമെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസിന് വേണ്ടി ഇടതും വലതും സജീവം
കടുത്ത പനിയും ശരീര വേദനയുമായി കോവിഡ് ഒപിയിൽ കാത്തിരുന്നത് മണിക്കൂറുകൾ; എനിക്ക് മനസിലാവുന്നി, കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്; പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി; ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം; സ്വന്തം അനുഭവം പങ്കുവെച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ
വിവാഹം അടുത്തപ്പോൾ അനുഷ സന്തോഷവതിയായിരുന്നു; കല്യാണത്തിനായി വാങ്ങിയ സ്വർണം സമീപവാസികളെ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി സംസാരിക്കുകയും ചെയ്തു; വിവാഹ തലേന്ന് ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്തതിന് ശേഷം; മൃതദേഹം കണ്ടെത്തിയത് ഇയർഫോൺ കയ്യിൽ മുറുക്കി പിടിച്ച നിലയിലും; കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് ഫോൺ സംഭാഷണത്തിന് ഇടയിലെ സംഭവങ്ങളാകാമെന്ന് നിഗമനം; തൃശ്ശൂരിൽ പ്രതിശ്രുത വധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്