Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താളം ജീവിതപ്രമാണമാക്കിയ മേളപ്രമാണി ഓർമയായി; പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

താളം ജീവിതപ്രമാണമാക്കിയ മേളപ്രമാണി ഓർമയായി; പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാർ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിൽസയിലായിരുന്നു. തൃശൂർ പൂരത്തിന് മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ ഏറെനാൾ മേളപ്രമാണിയായിരുന്നു

അന്നമനട പരമേശ്വരമാരാർ ആദ്യമായി പൂരത്തിന് കൊട്ടുന്നത് 1972ലാണ്. 20ാം വയസിൽ. പഞ്ചവാദ്യം പഠിച്ചു തുടങ്ങിയ കാലം മുതൽ മനസിൽ കാത്ത മോഹമായിരുന്നു പൂരത്തിന്റെ താളം. നെന്മാറ -വല്ലങ്ങി വേല, ഊത്രാളിക്കാവ് പൂരം, പെരുവനം പൂരം, എറണാകുളം ശിവക്ഷേത്രം , ഗുരുവായൂർ ദശമി, തൃപ്രയാർ ഏകാദശി, പറക്കോട്ടുകാവ് വേല, അന്നമനട മഹാദേവക്ഷേത്രം, നെല്ലുവായ് ധന്വന്തരി ക്ഷേത്രം തുടങ്ങിയവിടങ്ങളിലെല്ലാം പഞ്ചവാദ്യത്തിന്റെ പ്രമാണിയാണ് പരമേശ്വരമാരാർ.

952 ജൂൺ ആറിന് രാമൻ നായരുടേയും പാറുക്കുട്ടി വാരസ്യാരുടേയും മകനായി അന്നമനടയിൽ ജനിച്ചു. അന്നമനട മഹാദേവക്ഷേത്രത്തിൽ നിത്യസന്ദർശകനായിരുന്ന അദ്ദേഹം ബാല്യത്തിൽ തന്നെ ക്ഷേത്രവാദ്യങ്ങളിലും ക്ഷേത്രകലകളിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അവിടെനിന്നും ആരംഭിച്ച കലാജീവിതമാണ് അദ്ദേഹത്തെ ക്ഷേത്രവാദ്യങ്ങളിൽ ശ്രേഷ്ഠമായ തിമിലയുടെ വാദകനാക്കി മാറ്റിയത്. കേരളകലാമണ്ഡലത്തിൽ പഞ്ചവാദ്യം പഠനവിഷയമാക്കിയ 1965 ൽ ആദ്യബാച്ചിൽ തിമില മുഖ്യമായി പഞ്ചവാദ്യപഠനം ആരംഭിച്ചു. 1972 മുതൽ തൃശൂർ പൂരം മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ പങ്കെടുത്തു. ഏതാണ്ട് 11 വർഷത്തോളം പരമേശ്വരമാരാരുടെ പ്രമാണത്തിലാണ് മഠത്തിൽ വരവ് പഞ്ചവാദ്യം അരങ്ങേറിയത്. 2007 ലെ കേരള സംഗീത നാടക അക്കാഡമി അവാർഡുൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടി. ദീർഘകാലം കേരള ക്ഷേത്രകലാ അക്കാഡമിയുടെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP