Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

വ്യത്യസ്തനാം ഈ മനുഷ്യൻ ഇനി ഇല്ല; കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; മരണമടഞ്ഞത് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച്; 'അറബിക്കഥയിലെ' 'ചോര വീണ മണ്ണിലൂടെ' മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കവി വിടവാങ്ങുന്നത് എണ്ണംപറഞ്ഞ കവിതകളും ഗാനങ്ങളും ബാക്കിയാക്കി; എഴുത്തിലേക്ക് തിരിഞ്ഞത് ഏറെ കാലത്തെ അലച്ചിലിനും സന്ന്യാസ ജീവിതത്തിനും ശേഷം

വ്യത്യസ്തനാം ഈ മനുഷ്യൻ ഇനി ഇല്ല; കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; മരണമടഞ്ഞത് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച്; 'അറബിക്കഥയിലെ' 'ചോര വീണ മണ്ണിലൂടെ' മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കവി വിടവാങ്ങുന്നത് എണ്ണംപറഞ്ഞ കവിതകളും ഗാനങ്ങളും ബാക്കിയാക്കി; എഴുത്തിലേക്ക് തിരിഞ്ഞത് ഏറെ കാലത്തെ അലച്ചിലിനും സന്ന്യാസ ജീവിതത്തിനും ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. മരണം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

'രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയതാണ്. ഇടയ്ക്കുവച്ച് തലചുറ്റലുണ്ടായി കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരിച്ചു. ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ അല്ലായിരുന്നെന്നും അതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും' അനിലിന്റെ ഭാര്യാസഹോദരീ ഭർത്താവ് പറഞ്ഞു.

.അനിൽകുമാർ പി യു എന്നാണ് യഥാർത്ഥ പേര്. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ മണ്ണിൽ നിന്നു', എം മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. നങ്ങ്യാർകുളങ്ങര ടി കെ എം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

1965 നവംബർ 20-ന് കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ജനിച്ചു. അച്ഛൻ: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാർ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗൽ കാകതീയ സർവ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്‌മിനിസ്ട്രേഷൻ), എൽ.എൽ.ബി. ബിരുദങ്ങൾ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളിൽ വ്യാപൃതനായിരിക്കുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയിൽ വീണ കിളികൾ എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കവിതാസമാഹാരങ്ങൾ.

അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്സ്പീക്കർ, പാസഞ്ചർ, ഭഗവാൻ, പരുന്ത്, ബോഡിഗാർഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP