Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠിച്ചു പഠിച്ചു വലിയവളാകാൻ മോഹിച്ച ഒന്നും റാങ്കുകാരി മൂന്നാഴ്ച മുമ്പ് ജോലിക്ക് കയറിയത് കുടുംബത്തെ രക്ഷിക്കാൻ; 20കാരിയായ അനീസാ ഡോളിയെ മരണം തട്ടിയെടുത്തത് ആദ്യ ശമ്പളം കൈപ്പറ്റും മുമ്പ്; സ്വകാര്യ ബസിടിച്ചു കൊന്ന ഫെഡറൽ ബാങ്ക് ജീവനക്കാരിക്ക് വേണ്ടി കണ്ണീരൊഴുക്കി ബന്ധുക്കളും കൂട്ടുകാരും

പഠിച്ചു പഠിച്ചു വലിയവളാകാൻ മോഹിച്ച ഒന്നും റാങ്കുകാരി മൂന്നാഴ്ച മുമ്പ് ജോലിക്ക് കയറിയത് കുടുംബത്തെ രക്ഷിക്കാൻ; 20കാരിയായ അനീസാ ഡോളിയെ മരണം തട്ടിയെടുത്തത് ആദ്യ ശമ്പളം കൈപ്പറ്റും മുമ്പ്; സ്വകാര്യ ബസിടിച്ചു കൊന്ന ഫെഡറൽ ബാങ്ക് ജീവനക്കാരിക്ക് വേണ്ടി കണ്ണീരൊഴുക്കി ബന്ധുക്കളും കൂട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ഫെഡറൽ ബാങ്കിൽ ക്‌ളർക്കായി ജോലി ലഭിച്ച ശേഷം മൂന്നാം വട്ടം നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അനീസ ഡോളിയെ മരണം തട്ടിയെടുത്തത്. പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഇരുപതുകാരിയായ അനീസ ഡോളിയെ മരണം തട്ടിയെടുത്തത്. ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി സ്വകാര്യ ബസിടിച്ച് തത്ക്ഷണം മരിക്കുകയായിരുന്നു. ആലുവ മുപ്പത്തടം തെരുവിപറമ്പിൽ ജെറോച്ചന്റെ മകളാണ് അനീസ ഡോളി. ജെറോച്ചന് നിസാര പരിക്കുണ്ട്.

അനീസാ ഡോളിയുടെ മരണം കുടുംബത്തേയും കൂട്ടുകാരേയും തളർത്തുകയാണ്. ഏറെ മോഹവുമായി നടന്ന യുവതിയായിരുന്നു അനീസ. പഠനത്തിൽ മിടുമിടുക്കി. പഠിച്ച് ഇനിയും മുന്നേറണമെന്നാിയരുന്നു അഗ്രഹം. ഇതാണ് പൊലിയുന്നത്. കഴിഞ്ഞ വർഷം കളമശേരി സെന്റ് പോൾസ് കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്‌സ് പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ച ശേഷം കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ എം.എസ്.സിക്ക് പ്രവേശനം ലഭിച്ചു. വീട്ടിലെ സാമ്പത്തീക ബാധ്യതയെ തുടർന്നാണ് തുടർ പഠനം ഉപേക്ഷിച്ച് ജോലിക്ക് കയറിയത്.

ഫെഡറൽ ബാങ്കിന്റെ ആലുവ ആസ്ഥാനത്ത് രണ്ടാഴ്‌ച്ചത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ നാലിനാണ് അനീസ തിരൂർ ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിച്ചത്. നിയമന ഉത്തരവ് ലഭിച്ചപ്പോൾ തുടർ പഠനം വേണോ ജോലി വേണോ എന്ന ആശങ്കയിലായിരുന്നു അനീസ. പഠനം എങ്ങനെയും തുടരാം, ജോലി കിട്ടുക പ്രയാസമാണെന്ന ബന്ധുക്കളുടെ ഉപദേശമാണ് അനീസയെ ജോലിയിൽ പ്രവേശിക്കാൻ പ്രേരിപ്പിച്ചത്. സാമ്പത്തിക പ്രയാസമുള്ള കുടുംബമായിരുന്നു അനീസയുടെത്. പിതാവ് എടയാറിലെ സ്വകാര്യ കമ്പനിയിൽ കരാർ തൊഴിലാളിയും സഹോദരൻ വയറിങ് തൊഴിലാളിയുമാണ്.

വീട്ടിൽ ട്യൂഷൻ എടുത്താണ് പഠിക്കാനുള്ള പണം സമ്പാദിച്ചിരുന്നത്. സിവിൽ സർവീസ് മോഹവും ഉണ്ടായിരുന്നു. ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യപ്രാപ്തി കൊണ്ട് മറ്റ് ജീവനക്കാർക്കിടയിൽ അനീസ ശ്രദ്ധേയയാവുകയും ചെയ്തു. ഇന്നലെ രാവിലെ ആറരയോടെ ആലുവ സെന്റ് ഫ്രാൻസിസ് സ്‌കൂളിന് മുമ്പിലായിരുന്നു വീട്ടുകാരേയും കൂട്ടുകാരേയും വേദനയിലാഴ്‌ത്തിയ അപകടം ഉണ്ടായത്. അദ്വൈതാശ്രമത്തിന് സമീപത്തെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ, എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിച്ചു. വലതുവശത്തേക്ക് തെറിച്ചുവീണ അനീസ ബസിനടിയിൽപ്പെട്ടു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മൂന്നാഴ്ച മുമ്പാണ് അനീസക്ക് ഫെഡറൽ ബാങ്കിൽ ക്‌ളർക്കായി ജോലി ലഭിച്ചത്. ആദ്യ ശമ്പളം വാങ്ങും മുമ്പേ ജീവൻ പൊലിയുകയായിരുന്നു. ശനി, ഞായർ അവധി കഴിഞ്ഞ് മടങ്ങാൻ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് അപകടം. പിതാവ് എടയാർ വ്യവസായ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മാതാവ്: മേരി. സഹോദരൻ: അരുൺ.

അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട സ്വകാര്യ ബസിന്റെ ഡ്രൈവർ വെളിയത്തുനാട് ചെറുപള്ളം വീട്ടിൽ ഫസൽ അലി (23) പിന്നീട് ആലുവ സി.ഐ ഓഫീസിൽ കീഴടങ്ങി. ബസുടമകളുടെ സംഘടന ഇടപ്പെട്ടാണ് ഹാജരാക്കിയത്. ഇയാളല്ല ബസ് ഓടിച്ചിരുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP