Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുന്നപ്ര വയലാർ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ അനസൂയ അന്തരിച്ചു; സമരത്തിൽ പങ്കെടുക്കാൻ പോയ വളണ്ടിയേഴ്സിന് അലക് ചെത്തിമിനുക്കി കുന്തമുണ്ടാക്കിയത് 12 വയസിൽ; പി കൃഷ്ണപിള്ള മരിച്ചശേഷമുള്ള അനുശോചന യോഗത്തിൽ അന്ത്യാഭിവാദ്യ ഗാനം നിറകണ്ണുകളോടെ പാടി ശ്രദ്ധേയായി; ആലപ്പുഴക്കാരുടെ ഓർമ്മകളിൽ പോരാട്ടത്തിന്റെ കടലിരമ്പം

പുന്നപ്ര വയലാർ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ അനസൂയ അന്തരിച്ചു; സമരത്തിൽ പങ്കെടുക്കാൻ പോയ വളണ്ടിയേഴ്സിന് അലക് ചെത്തിമിനുക്കി കുന്തമുണ്ടാക്കിയത് 12 വയസിൽ; പി കൃഷ്ണപിള്ള മരിച്ചശേഷമുള്ള  അനുശോചന യോഗത്തിൽ അന്ത്യാഭിവാദ്യ ഗാനം നിറകണ്ണുകളോടെ പാടി ശ്രദ്ധേയായി; ആലപ്പുഴക്കാരുടെ ഓർമ്മകളിൽ പോരാട്ടത്തിന്റെ  കടലിരമ്പം

മറുനാടൻ മലയാളി ബ്യൂറോ

 ആലപ്പുഴ: പുന്നപ്ര വയലാർ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ അനസൂയ (84)അന്തരിച്ചു. വാർധ്യകസഹജമായ അസുഖങ്ങളാൽ ഇന്ന് രാവിലെ ആലപ്പുഴയിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. ഗായിക എന്ന നിലയിലും പാർട്ടി പ്രവർത്തക എന്ന നിലയിലും ആലപ്പൂഴയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് മറക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു അവർ. 

സമരത്തിൽ പങ്കെടുക്കാൻ പോയ വളണ്ടിയേഴ്സിന് അലക് ചെത്തിമിനുക്കികുന്തമുണ്ടാക്കിയത്, അനസൂയയുടെ കാഞ്ഞിരം ചിറയിലെ ആഞ്ഞിലിപ്പറമ്പ് വീട്ടിലായിരുന്നു. സമരത്തെ തുടർന്ന് അനസൂയയും കേസിൽ പ്രതിയായി. പുതിയ തലമുറയ്ക്ക് ഇന്നുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത് പുന്നപ്ര-വയലാർ സമരം തന്നെയാണന്ന് അനസൂയ പറയുമായിരുന്നു.

പുന്നപ്ര വയലാർ കേസിൽപെടുത്തുമ്പോൾ 12 വയസായിരുന്നു അനസൂയയുടെ പ്രായം. തുടർന്ന് കോട്ടയത്ത് ഒളിവ് ജീവിതം നയിച്ചിരുന്നു. പതിനൊന്നു മാസമാണ് ഒളിവിൽ കഴിഞ്ഞു.അഞ്ചു വയസു തികയും മുൻപ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിലെത്തിയ ആളാണ് അനസൂയ.യോഗം തുടങ്ങും മുൻപ് അനസൂയയുടെ ഗാനാലാപനം ഉണ്ടാകും. പാട്ടു കേട്ടാണ് യോഗത്തിൽ ആളു കൂടുക. ക്രമേണ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയായി. ആദ്യകാല നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തനത്തിൽ സജീവം.പാട്ടിലൂടെയാണ് പാർട്ടിയിലെത്തിയത്.സഖാവ് പി കൃഷ്ണപിള്ള മരിച്ചശേഷമുള്ള അനുശോചന യോഗത്തിൽ അന്ത്യാഭിവാദ്യ ഗാനം നിറകണ്ണുകളോടെ പാടിയത് അനസൂയയായിരുന്നു.

തിരുവിതാംകൂർ കയർ വർക്കേഴ്സ് യൂണിയൻ രൂപം നൽകിയ 'കലാകേന്ദ്ര'ത്തിൽ സജീവമായി.രാമൻകുട്ടി ആശാൻ, സുദൻ ആശാൻ, ശാരംഗ'പാണി, പി.കെ മേദിനി, ബേബി, ചെല്ലമ്മ, വിജയൻ എന്നിവരോടൊപ്പം പടപ്പാട്ടുകൾ പാടി.പുന്നപ്രവയലാർ സമരഭടനായിരുന്ന പരേതനായ കൃഷ്ണനാണ് ഭർത്താവ്. എട്ടുമക്കളുണ്ട്. മകൾ കവിതയെക്കാപ്പം തുമ്പോളിയിലെ കൊടി വീട്ടിൽ പുരയിടത്തിലെ വീട്ടിലാണ് താമസിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP