Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഒരു കാലത്ത് നാസ്തികനും വിപ്ലവകാരിയുമായിരുന്ന അക്കിത്തം തർജമ ചെയ്ത ശ്രീമഹാഭാഗവതം ക്ഷേത്രങ്ങളിലിപ്പോൾ സപ്താഹഗ്രന്ഥം; പാഞ്ഞാളിലും തിരുവനന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചു; രാഷ്ട്രീയമെന്തെന്ന് ചോദിച്ചപ്പോൾ 'ഞാനൊരു രാജ്യസ്‌നേഹിയായ ഭാരതീയനാണെന്ന്' മറുപടി; അക്കിത്തം കവിതകളുടെ പൊളിറ്റിക്സ്

ഒരു കാലത്ത് നാസ്തികനും വിപ്ലവകാരിയുമായിരുന്ന അക്കിത്തം തർജമ ചെയ്ത ശ്രീമഹാഭാഗവതം ക്ഷേത്രങ്ങളിലിപ്പോൾ സപ്താഹഗ്രന്ഥം; പാഞ്ഞാളിലും തിരുവനന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചു; രാഷ്ട്രീയമെന്തെന്ന് ചോദിച്ചപ്പോൾ 'ഞാനൊരു രാജ്യസ്‌നേഹിയായ ഭാരതീയനാണെന്ന്' മറുപടി; അക്കിത്തം കവിതകളുടെ പൊളിറ്റിക്സ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മനുഷ്യന് പ്രത്യയശാസ്ത്രങ്ങളിലുണ്ടാവുന്ന വിശ്വാസം നഷ്ടമാവുമ്പോൾ അവന് പിന്നെ ഈശ്വരൻ അല്ലാതെ ആരാണ് ആശ്രയം ചുവപ്പിൽനിന്ന് കാവിയിലേക്ക് നീങ്ങിയ കവി എന്നൊക്കെ പലരും ആക്ഷേപിക്കുന്നുണ്ടെങ്കിലും ഗാന്ധിയും ഭാരതവുമായിരുന്നു അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്ന രാഷ്ട്രീയം.

രാഷ്ട്രീയമെന്തെന്ന് ചോദിച്ചപ്പോൾ 'ഞാനൊരു രാജ്യസ്‌നേഹിയായ ഭാരതീയനാണെന്ന്' അദ്ദേഹം ഒരിക്കൽ മറുപടി പറഞ്ഞത്. ഒരു കാലത്ത് നാസ്തികനും വിപ്ലവകാരിയുമായിരുന്ന അക്കിത്തം തർജമ ചെയ്ത ശ്രീമഹാഭാഗവതം ക്ഷേത്രങ്ങളിലിപ്പോൾ സപ്താഹഗ്രന്ഥമാണ്. അതേക്കുറിച്ച് ചോദിച്ചാൽ കവിക്ക് മറുപടി കാലത്തിന്റെ മാറ്റം എന്നുതന്നെയാണ്. നക്സലിസം അടക്കമുള്ള പ്രത്യയശാസ്ത്രങ്ങളുടെയും ഫ്യൂഡലിസത്തിന്റെ തകർച്ച വഴി രൂപപ്പെട്ട പുതിയ സാമൂഹിക ക്രമവുമൊക്കെ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.

ഓരോമാതിരി ചായംമുക്കിയ

കീറത്തുണിയുടെ വേദാന്തം

കുത്തിനിറുത്തിയ മൈക്കിനു മുന്നിൽ

കെട്ടിയുയർത്തിയ മഞ്ചത്തിൽ

നിന്നു ഞെളിഞ്ഞുരുവിട്ടീടുന്നു

തങ്ങടെ കൊടിയുടെ മാഹാത്മ്യം.

എന്നെഴുതിയ കവി ആരുടെ പക്ഷത്താണെന്നു ചോദിച്ചിരുന്നെങ്കിൽ 'ഞാനൊരു രാജ്യസ്‌നേഹിയായ ഭാരതീയനാണ്' എന്നായിരുന്നിരിക്കും രാഷ്ട്രീയ നിലപാടിനെക്കുറിച്ച് അക്കിത്തത്തിന്റെ മറുപടി.'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ഒറ്റക്കവിതയോടെയാണു പുരോഗമനവാദികൾ കവിക്കു നേരെ നെറ്റിചുളിച്ചത്. ഒരു കാലത്ത് നാസ്തികനും വിപ്ലവകാരിയുമായിരുന്ന അക്കിത്തം തർജമ ചെയ്ത ശ്രീമഹാഭാഗവതം ക്ഷേത്രങ്ങളിലിപ്പോൾ സപ്താഹഗ്രന്ഥമാണ്.

ഭാഗവതത്തെപ്പറ്റി അക്കിത്തത്തിന്റെ വാക്കുകൾ ഇങ്ങനെ: ''ഭാഗവതം ഭക്തികാവ്യമല്ല. കാലമാണ് ഏറ്റവും വലിയ പ്രപഞ്ചസത്യം. അതാണ് ഈശ്വരൻ. ഭൗതികവാദവും ആത്മീയവാദവും ഒന്നാണ് എന്ന തത്ത്വവും ഭാഗവതത്തിലുണ്ട്. ഭാഗവതവ്യാഖ്യാനത്തിനു ശേഷം പണ്ഡിറ്റ് കൊല്ലങ്കോട് ഗോപാലൻനായരും മഹാഭാരതം വിവർത്തനത്തിനു ശേഷം കുഞ്ഞുക്കുട്ടൻ തമ്പുരാനും ഒന്നും എഴുതിയിട്ടില്ല. എഴുതാനുള്ള ഊർജത്തിനായിട്ടാണ് ഇപ്പോൾ വായിക്കുന്നത്.'

ആത്മകഥയെഴുതിക്കൂടേ എന്ന ചോദ്യത്തിന് 'കവിതകൾ ഗദ്യത്തിലാക്കിയാൽ എന്റെ ജീവചരിത്രം കിട്ടും' എന്നായിരുന്നു അക്കിത്തത്തിന്റെ മറുപടി.അമേറ്റിക്കരയിൽനിന്ന് അമേരിക്കയിൽ ചെന്ന് നാസ സന്ദർശിച്ചു തിരികെയെത്തിയ ശേഷം കവി പറഞ്ഞതു കേൾക്കുക. 'ആറ്റംബോംബും അണുബോംബുമുണ്ടാക്കി വച്ചിട്ടുണ്ടെങ്കിലും അവ പൊട്ടിക്കാതിരിക്കാൻ ആയിരക്കണക്കിനു പേരെ അവിടെ ശമ്പളം കൊടുത്ത് ഇരുത്തിയിട്ടുണ്ട്. അണുബോംബുള്ള എല്ലാ രാജ്യങ്ങളിലും ഇങ്ങനെയാണ്.'- ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മനുഷ്യനെ മനുഷ്യനിൽ നിന്നകറ്റിനിർത്തുന്ന യാഥാസ്ഥിതികത്വത്തിന്ന് അക്കിത്തം എന്നും ഒരു ഭീഷണിയായിരുന്നു. തീണ്ടലിനെതിരെ 1947 ൽ നടന്ന പാലിയം സത്യാഗ്രഹത്തിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. എന്നാൽ കാലം പുരോഗമിക്കുന്നതോടെ ഇന്ത്യൻ അത്മീയതയിലേക്ക് കൂടുതൽ അടുക്കുന്ന കവിയെയാണ് ലോകം കണ്ടത്. തൃശ്ശൂർ, തിരുന്നാവായ, കടവല്ലൂർ, എന്നി-വിടങ്ങളിലെ പ്രശസ്തമായ വേദപാഠശാലകളോടു ബന്ധപ്പെട്ട് വേദവിദ്യാപ്രചാരണത്തിന്നു പരി്രശമിച്ചു. 1974-88 കാലത്ത് പാഞ്ഞാളിലും, തിരുവനന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങൾക്കു പിറകിൽ പ്രവർത്തിച്ച ശക്തിയായിരുന്നു.

അബ്രാഹ്മണർക്കിടയിലും വേദവിജ്ഞാനം പ്രചരിപ്പിക്കണമെന്ന് നിശിതമായി അദ്ദേഹം വാദിച്ചു. പക്ഷേ ഇതോടെ കാവിക്കവി എന്ന വിമർശനം വർധിക്കയാണ് ചെയ്തത്. പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവയി അദ്ദേഹം മാറിയല്ല. അക്കിത്തത്തെ സംഘപരിവാർ റാഞ്ചുമെന്ന സക്കറിയയുടെ ഒക്കെ പ്രസ്താവനകൾ അസ്ഥാനത്തായി. സംഘപരിവാറിന്റെ അക്രമത്തിൽ അലിഞ്ഞ രാഷ്ട്രീയ ഹിന്ദുത്വ ആയിരുന്നില്ല,

ലോക സമസ്താ സുഖിനോ ഭവന്തു എന്ന് പറയുന്ന ഗാന്ധിയൻ ആത്മീയയായിരുന്നു അദ്ദേഹത്തിന്റെ പാത്. പക്ഷേ അത് കേരളത്തിൽ പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP