Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാർഗവീനിലയത്തിലെ ഭാർഗ്ഗവിക്കുട്ടിയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേറി; ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്തുവെന്ന ബഹുമതിയോടെ ഗിന്നസ് ബുക്കിലും ഇടം നേടി; വിജയ കൃഷ്ണ മൂവീസ് എന്ന സ്വന്തം ബാനറിൽ നിർമ്മിച്ചത് 15 സിനിമകൾ; 2008ൽ ആന്ധ്രാ സർക്കാരിന്റെ രഘുപതി വെങ്കയ്യ അവാർഡും; നടി വിജയ നിർമ്മല യാത്രയായതിന് പിന്നാലെ ഇന്ത്യൻ സിനിമയ്ക്കുണ്ടായത് നികത്താനാവാത്ത നഷ്ടം

ഭാർഗവീനിലയത്തിലെ ഭാർഗ്ഗവിക്കുട്ടിയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേറി;  ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്തുവെന്ന ബഹുമതിയോടെ ഗിന്നസ് ബുക്കിലും ഇടം നേടി; വിജയ കൃഷ്ണ മൂവീസ് എന്ന സ്വന്തം ബാനറിൽ നിർമ്മിച്ചത് 15 സിനിമകൾ; 2008ൽ ആന്ധ്രാ സർക്കാരിന്റെ രഘുപതി വെങ്കയ്യ അവാർഡും; നടി വിജയ നിർമ്മല യാത്രയായതിന് പിന്നാലെ ഇന്ത്യൻ സിനിമയ്ക്കുണ്ടായത് നികത്താനാവാത്ത നഷ്ടം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാണ് ഭാർഗ്ഗവീനിലയം. മലയാള സിനിമയെ ലോകത്തിന് മുന്നിൽ തന്നെ ഉയർന്നിയ സിനിമകൾ പിറവിയെടുന്ന കാലത്തെ സംവിധായിക പ്രതിഭ വിജയ നിർമ്മല(75) യാത്രയാകുന്നതോടെ നികത്താനാവാത്ത നഷ്ടമാണ് മലയാള സിനിമാ ലോകത്തിന് തന്നെയുണ്ടാകുന്നത്. വാർധക്യസഹജമായ അസുഖങ്ങളാൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിത എന്ന ബഹുമതി നേടി ഗിന്നസ് ബുക്കിൽ കയറാനും ഈ പ്രതിഭയ്ക്ക് സാധിച്ചു. ബാലനടിയായി പതിനൊന്നാം വയസ്സിൽ പാണ്ടുരംഗ മഹാത്മ്യം ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. ഭാർഗ്ഗവിനിലയത്തിലൂടെ മലയാളത്തിലുമെത്തി. 1973ൽ ഐ വി ശശിയുടെയും ആനന്ദിന്റെയും നിർമ്മാണത്തിൽ കവിത എന്ന മലയാളം സിനിമയും സംവിധാനം ചെയ്തു. തെലുങ്കിൽ 40 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

വിജയ കൃഷ്ണ മൂവിസ് എന്ന സ്വന്തം ബാനറിൽ 15 സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്. അന്വേഷിച്ചു കണ്ടെത്തിയില്ല, റോസി, നിശാഗന്ധി തുടങ്ങിയവയാണ് വിജയ കുമാരി അഭിനയിച്ച മലയാള ചിത്രങ്ങൾ. 47 ചിത്രങ്ങളാണ് വിജയ നിർമ്മല സംവിധാനം ചെയ്തത്.  1944 ഫെബ്രുവരി 20 ന് തമിഴ്‌നാട്ടിൽ ജനിച്ച വിജയ നിർമ്മല 13 ാം വയസ് മുതൽ ചലച്ചിത്രാഭിനയ രംഗത്ത് സജീവമായി.

നേരമു ശിക്ഷ എന്ന തെലുങ്കു ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. പാലൊളിചന്ദ്രിക പരത്തുന്ന ആ മൃദു മന്ദഹാസവും പാതിരാക്കാറ്റിൽ ഇളകുന്ന പട്ടുറുമാലും ഇനി ഓർമ്മകളിൽ മാത്രം. നടനും നിർമ്മാതാവും കോൺഗ്രസ് നേതാവുമായിരുന്ന കൃഷ്ണയാണ് വിജയനിർമലയുടെ ഭർത്താവ്.

ഇരുവരുടേയും രണ്ടാംവിവാഹമായിരുന്നു ഇത്. തെലുങ്ക് നടൻ നരേഷ് വിജയനിർമലയുടെ ആദ്യവിവാഹത്തിലെ മകനാണ്. ചലച്ചിത്ര രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2008-ൽ ആന്ധ്രാസർക്കാർ രഘുപതി വെങ്കയ്യ അവാർഡ് നൽകി ആദരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP