Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അശ്വമേധത്തിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ തോൽപ്പിച്ച് യാഗം റൗണ്ടിൽ കടന്ന മിടുക്കി; വിക്ടോറിയ കോളേജിന്റെ സ്വന്തം കവയത്രി; കാറപടത്തിൽ മരിച്ച വിനീതയ്ക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ച് സുഹൃത്തുക്കളും സൈബർലോകവും

അശ്വമേധത്തിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ തോൽപ്പിച്ച് യാഗം റൗണ്ടിൽ കടന്ന മിടുക്കി; വിക്ടോറിയ കോളേജിന്റെ സ്വന്തം കവയത്രി; കാറപടത്തിൽ മരിച്ച വിനീതയ്ക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ച് സുഹൃത്തുക്കളും സൈബർലോകവും

പാലക്കാട്: കൈരളി ടിവിയിൽ വീണ്ടും ആരംഭിച്ച ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടി ശ്രദ്ധിച്ചവർക്കാർക്കും വിനീത എന്ന വിദ്യാർത്ഥിനിയെ മറക്കാൻ സാധിക്കില്ല. തന്റെ ബുദ്ധിവൈഭവം കൊണ്ട് ജി എസ് പ്രദീപിനെ തോൽപ്പിച്ച് ആദ്യമായി യാഗം റൗണ്ടിൽ പ്രവേശിച്ചത് പാലക്കാട്ടുക്കാരിയായിരുന്നു. ഈ പരിപാടി ചാനലിൽ സംപ്രേഷണം ചെയ്തിട്ടും അധികം നാളായില്ല. അശ്വമേധത്തിൽ ആദ്യമായി യാഗം റൗണ്ടിൽ കടന്ന് 25,000 രൂപ നേടിയത് ഈ മിടുക്കിയായിരുന്നു. അതുകൊണ്ട് പ്രേക്ഷകരെസിൽ ഇടംപിടിച്ച വിനീതയുടെ മരണം എല്ലാവരെയും ഞെട്ടിച്ചു. രണ്ട് ദിവസം മുമ്പ് പാലക്കാട് വിക്ടോറിയാ കോളേജിന് സമീപത്തുണ്ടായ കാറപകടത്തിലാണ് വിനീത മരിച്ചത്.

പാലക്കാട് വിക്ടോറിയ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനിയായിരുന്നു വിനീത. അശ്വമേധത്തിലെ ഒരൊറ്റ പരിപാടി കൊണ്ട് തന്നെ വിനീത പ്രക്ഷേകമനസിൽ സ്ഥാനം പിടിച്ചിരുന്നു. തന്റേടത്തോടെ ആത്മവിശ്വാസത്തോടെ അശ്വമേധത്തിൽ പങ്കെടുത്തു ആദ്യ റൗണ്ടിൽ പണ്ഡിത രമാഭായി എന്ന സംസ്‌കൃത പണ്ടിതയെ വിചാരിച്ചും, രണ്ടാം റൗണ്ടിലെ അമേരിക്കയിലെ വാക്കോ ദുരന്തം വിചാരിച്ചും, മൂന്നാം റൗണ്ടിൽ ചർച്ചിൽ വിശ്വപ്രസിദ്ധമായ പ്രഭാഷണം നടത്തിയ ഫുൾടൻ എന്ന സ്ഥലവും വിചാരിച്ചു പണവും പ്രേക്ഷക ഹൃദയവും കവരാൻ വിനീതയ്ക്ക് സാധിച്ചിരുന്നു.

വിനീതയുടെ മരണവാർത്ത പലരും അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയായിരുന്നു. മിടുക്കിയായി വിദ്യാർത്ഥിനിക്ക് ശ്രദ്ധാജ്ഞലികൾ അർപ്പിച്ച് നിരവധി പോസ്റ്റുകളും ഫേസ്‌ബുക്കിൽ വന്നു. വിനീത വിക്‌ടോറിയ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ റാങ്ക് സ്വപ്നമായിരുന്നു. നല്ലൊരു വായനക്കാരിയാണെന്ന് ലൈബ്രറിയന്മാരും കൂട്ടുകാരും വിലയിരുത്തുന്ന വ്യക്തിത്വമാണ് വിനീതയുടേത്. കോളജിലെ എക്‌ണോമിക്‌സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ സെമിനാറിൽ അവതരിപ്പിച്ച ആദ്യ പ്രബന്ധം വിനീതയുടേതായിരുന്നു. ഇതിന് പുറമെ ഇന്നലെ ഉച്ചക്ക് കോളജിൽ നടക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു വിനീത. ഇതിനിടെയാണ് മരണം വിനീതയെ തേടിയെത്തിയത്.

അശ്വമേധം പരിപാടിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വിനീത തനിക്ക് സിവിൽ സർവീസ് മോഹമുണ്ടെന്നായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ധനശാസ്ത്രവിഭാഗം തലവൻ മഹേന്ദ്രന്റെ പിറന്നാൾ ദിനത്തിൽ അദ്ധ്യാപകനൊപ്പം വിദ്യാർത്ഥികളോടൊപ്പം കേക്ക് വാങ്ങി മുറിച്ച് സമ്മാനവും നൽകിയശേഷമാണ് സ്‌കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് രേഖകൾ ഫോട്ടോ കോപ്പി എടുക്കുന്നതിന് വേണ്ടി സമീപമുള്ള കടയിലേക്ക് പോയത്. കടയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ദുരന്തം.

സാഹിത്യത്തിനും ക്വിസ് മത്സരത്തിലും അവാർഡുകൾ വാങ്ങി കൂട്ടി കേന്ദ്രസർക്കാറിന്റെ മാനവ വിഭവ മന്ത്രാലയത്തിന്റെ ബാലശ്രീ പുരസ്‌കാരവും വിനീതയെ തേടിയെത്തിയിട്ടുണ്ട്. ചെർപ്പുളശേരി ചളവറ കോത്തളം പറമ്പിലാണ് സ്വന്തം വീടെങ്കിലും പഠന സൗകര്യത്തിനായി പറളി തേനൂരിലുള്ള അമ്മാവനായ സുരേഷ് വീട്ടിലാണ് വിനീത താമസിച്ചുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP