Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിശൈത്യത്തെത്തുടർന്ന് ശ്വാസ തടസ്സം; മലയാളി ജവാൻ ലഡാക്കിൽ മരണപ്പെട്ടു; മരിച്ചത് മലപ്പുറം സ്വദേശി കെ ടി നുഫൈൽ; ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

അതിശൈത്യത്തെത്തുടർന്ന് ശ്വാസ തടസ്സം; മലയാളി ജവാൻ ലഡാക്കിൽ മരണപ്പെട്ടു; മരിച്ചത് മലപ്പുറം സ്വദേശി കെ ടി നുഫൈൽ; ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലയാളി സൈനികൻ ലഡാക്കിൽ മരിച്ചു. മലപ്പുറം കുനിയിൽ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ നുഫൈൽ കെ ടി ആണ് മരിച്ചത്. 26 വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.

നുഫൈൽ ജോലി ചെയ്യുന്ന മേഖലയിൽ അതിശൈത്യമാണ് അനുഭവപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ നുഫൈലിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വൈകീട്ട് അഞ്ചുമണിയോടെ നുഫൈലിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ എട്ടു വർഷമായി ആർമി പോസ്റ്റൽ സർവീസിൽ ശിപായിയായി ജോലി ചെയ്തു വരികയായിരുന്നു നുഫൈൽ. അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ജോലി ചെയ്തശേഷം ഒന്നരവർഷം മുമ്പാണ് ലഡാക്കിൽ എത്തിയത്. ഇവിടെ ആറുമാസം കൂടി പൂർത്തിയാക്കി മറ്റൊരിടത്തേക്ക് മാറാനിരിക്കെയാണ് നുഫൈലിന്റെ വിയോഗം.

ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊടുവങ്ങാട് മിച്ചഭൂമി മൈതാനത്തും വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വെക്കും. സൈനിക നടപടികൾ പ്രകാരം ഖബറടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP