Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എസ്എൽസി പരീക്ഷാഫലം : സംസ്ഥാനത്ത് 98.11 ശതമാനം വിജയം; 4,34,729 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4,26,513 പേർക്ക് ഉപരി പഠനത്തിന് യോഗ്യത; 37334 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്;മോഡറേഷൻ ഇല്ലായിരുന്നുവെന്ന് വിദ്യാഭ്യാസ സെക്രട്ടറി; കൂടുതൽ വിജയം പത്തനംതിട്ടയിൽ കുറവ് വയനാടും; ഫലമറിയാൻ ക്ലിക്ക് ചെയ്യൂ

എസ്എസ്എൽസി പരീക്ഷാഫലം : സംസ്ഥാനത്ത് 98.11 ശതമാനം വിജയം; 4,34,729 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4,26,513 പേർക്ക് ഉപരി പഠനത്തിന് യോഗ്യത; 37334 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്;മോഡറേഷൻ ഇല്ലായിരുന്നുവെന്ന് വിദ്യാഭ്യാസ സെക്രട്ടറി; കൂടുതൽ വിജയം പത്തനംതിട്ടയിൽ കുറവ് വയനാടും; ഫലമറിയാൻ ക്ലിക്ക് ചെയ്യൂ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ 98.11 ശതാമാനം വിജയശതമാനം. 4,34,729 പേർ പരീക്ഷയെഴുതിയതിൽ 4,26,513 പേർക്ക് ഉപരിപഠനത്തിന് യോഗ്യത. 37334 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 97.84 ശതമാനമായിരുന്നു വിജയശതമാനം. മോഡറേഷൻ നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ടയിലാണ് (99.33). കുറവ് വയനാടും (93.22)

ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകാർ ഉള്ളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് പരീക്ഷ എഴുതിയ 2493 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. 99.9 ശതമാനം വിജയം നേടിയ കുട്ടനാട് ആണ് വിദ്യാഭ്യാസ ജില്ലകളിൽ വിജയശതമാനത്തിൽ മുന്നിൽ. പിന്നിൽ വയനാട് 93.22.

1167 സർക്കാർ സ്‌കളൂകളിൽ 599 സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വർഷം ഇത് 517 ആയിരുന്നു. 1427 എയ്ഡഡ് സ്‌കൂളുകളിൽ 713 എയ്ഡഡ് സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 659 ആയിരുന്നു. 458 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 391 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി 389 ആയിരുന്നു കഴിഞ്ഞ വർഷം.

പരീക്ഷാ ഫലം അറിയാൻ

keralapareeksahabhavan.in
sslcexam.kerala.gov.in
results.kite.kerala.gov.in
results.kerala.nic.in
prd.kerala.gov.in

sslchiexam.kerala.gov.in ( എസ്എസ്എൽസി (എച്ച്.ഐ), ടിഎച്ച്എസ്എൽസി (എച്ച്‌ഐ) )

thslcexam.kerala.gov.in ( ടിഎച്ച്എസ്എൽസി ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP