Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

കുഞ്ഞുങ്ങളുടെ ഭാവിയാണ് നിങ്ങളുടെ ആധിയെങ്കിൽ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലോ കാനഡയിലോ പോയി പാർക്കുക; മക്കൾക്ക് ദുരിതം വരട്ടെയെന്നാണെങ്കിൽ സൗദിയിലോ ഒമാനിലോ താമസിക്കാം; യുകെയും യുഎസും പുറകിലെത്തിയ റാങ്കിംഗിൽ ഇന്ത്യക്ക് വെറും 59ാം റാങ്ക്; മക്കളെ വളർത്തി വലുത്താൻ പറ്റിയ രാജ്യങ്ങളുടെ പട്ടിക തയ്യാറാവുമ്പോൾ

കുഞ്ഞുങ്ങളുടെ ഭാവിയാണ് നിങ്ങളുടെ ആധിയെങ്കിൽ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലോ കാനഡയിലോ പോയി പാർക്കുക; മക്കൾക്ക് ദുരിതം വരട്ടെയെന്നാണെങ്കിൽ സൗദിയിലോ ഒമാനിലോ താമസിക്കാം; യുകെയും യുഎസും പുറകിലെത്തിയ റാങ്കിംഗിൽ ഇന്ത്യക്ക് വെറും 59ാം റാങ്ക്; മക്കളെ വളർത്തി വലുത്താൻ പറ്റിയ രാജ്യങ്ങളുടെ പട്ടിക തയ്യാറാവുമ്പോൾ

സ്വന്തം ലേഖകൻ

ക്കളെ ഏറ്റവും നന്നായി വളർത്താൻ ആരാണ് ആഗ്രഹിക്കാത്തത്...? എന്നാൽ അങ്ങനെയുള്ളവർ മക്കളെയും കൊണ്ട് സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ കാനഡയിലേക്കോ പോവുകയാണ് നല്ലതെന്നാണ് പെൻസിൽവാനിയ യൂണിവേഴ്റ്റി തയ്യാറാക്കിയ പുതിയൊരു റാങ്കിംഗിലൂടെ നിർദേശിക്കപ്പെട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റി ആധിപ്പെടുന്നവർ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ കാനഡയിലേക്കോ പോവുകയായിരിക്കും ഉത്തമമെന്നാണ് ഈ റാങ്കിംഗിന് പുറകിൽ പ്രവർത്തിച്ചവർ ഉപദേശിക്കുന്നത്. എന്നാൽ നിങ്ങളുടെ മക്കൾക്ക് ദുരിതം വരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ സൗദിയിലോ ഒമാനിലോ അവരുമായി താമസിച്ചാൽ മതിയെന്നും ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയവർ മുന്നറിയിപ്പേകുന്നു. മക്കളെ വളർത്താൻ ഓരോ രാജ്യവും എത്രമാത്രം അനുകൂലമാണെന്ന് വ്യക്തമാക്കുന്ന റാങ്കിങ് പട്ടികയാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

പുതിയ റാങ്ക് പട്ടികയിൽ പെട്ട 73 രാജ്യങ്ങളിൽ ഇന്ത്യക്ക് വെറും 59ാം റാങ്കാണ് ലഭിച്ചിരിക്കുന്നത്.ആദ്യ പത്തിൽ സ്ഥാനം നേടാനാവാതെ യുകെയ്ക്ക് വെറും 11ാം റാങ്ക് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. ബ്രെക്സിറ്റ് തീർത്ത അനിശ്ചിതത്വം കാരണമുണ്ടായിരിക്കുന്ന സാമ്പത്തിക അസമത്വവും രാഷ്ട്രീയ അസ്ഥിരതയുമാണ് ഇക്കാര്യത്തിൽ യുകെയുടെ റാങ്ക് പിന്നിലാകാൻ കാരണം. റാങ്കിംഗിൽ യുഎസിന്റെ സ്ഥാനം 18ാമതാണ്. എന്നാൽ ഡെന്മാർക്ക്, സ്വീഡൻ, നോർവേ പോലുള്ള സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ മുൻനിര റാങ്കുകളിലെത്തിച്ചേർന്നിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങൾക്കും യഥാക്രമം ആദ്യ മൂന്ന് റാങ്കുകളാണ് നേടാൻ സാധിച്ചിരിക്കുന്നത്.

ഇവിടങ്ങളിലെ ഉദാരമായ ഹെൽത്ത് കെയർ സിസ്റ്റങ്ങളും എഡ്യുക്കേഷൻ സിസ്റ്റങ്ങളുമാണ് ഇവയെ നല്ല റാങ്ക് നേടുന്നതിൽ പ്രധാനമായും സഹായിച്ചിരിക്കുന്നത്.ലോകത്തിൽ മക്കളെ മികച്ച രീതിയിൽ വളർത്താനും നല്ലൊരു കുടുംബജീവിതത്തിനും ഏറ്റവും നല്ല രാജ്യമാണ് ഡെന്മാർക്കെന്നാണ് ഈ റാങ്ക് പട്ടിക തയ്യാറാക്കിയവർ വിലയിരുത്തുന്നത്. ഇവിടുത്തെ മെറ്റേർണിറ്റി, പാറ്റേണിറ്റി അവധി നയങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. ഇതിന് പുറമെ ഇവിടെ സൗജന്യം ഹെൽത്ത് കെയറും വിദ്യാഭ്യാസവും ഏവർക്കും ലഭ്യമാക്കി വരുന്നുമുണ്ട്.

നിരവധി കാരണങ്ങളാൽ സ്വീഡനെയും ഡെന്മാർക്കിനെയും ' ഫാമിലി ഫ്രണ്ട്ലി' രാജ്യങ്ങളായി ഉയർന്ന റാങ്കേകിയിട്ടുണ്ട്. ഇവിടെ ത്വരിതപ്പെട്ട് വരുന്ന സോഷ്യൽ കെയർ പ്രോഗ്രാമുകളും കുറഞ്ഞ കുറ്റകൃത്യ നിരക്കുമാണുള്ളതെന്നതും ഇവയുടെ റാങ്ക് മുൻനിരയിലെത്താൻ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ കാനഡയും നെതർലാൻഡ്സും ഉൾപ്പെടുന്നു. തുടർന്ന് ആദ്യ പത്തിൽ ഫിൻലാൻഡ്, സ്വിറ്റ്സർലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു.

കുട്ടികളെ വളർത്താനും കുടുംബമായി ജീവിക്കാനും പറ്റാത്ത ഏറ്റവും മോശം അവസ്ഥകൾ നിലനിൽക്കുന്ന അവസാനത്തെ പത്ത് രാജ്യങ്ങളിൽ കസാഖിസ്ഥാൻ, ലെബനൺ, ഗ്വാട്ടിമാല, മ്യാന്മാർ, ഒമാൻ, ജോർദാൻ, സൗദി അറേബ്യ, അസർബൈജാൻ, ടുണീഷ്യ, വിയറ്റ്നാം എന്നിവയാണുൾപ്പെടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP