Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസച്ചുസറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായപ്പോൾ ഹാർവാഡ് രണ്ടാമതും സ്റ്റാൻഫഡ് മൂന്നാമതുമെത്തി; നാലാമതെത്തി ഓക്‌സ്ഫഡ് മാനം കാത്തപ്പോൾ കേംബ്രിഡ്ജിന് ഏഴാം റാങ്ക് മാത്രം; ലണ്ടനിലെ ഇംപീരിയൽ കോളജും യൂണിവേഴ്‌സിറ്റി കോളജും ആദ്യ പത്തിൽ; ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ ലിസ്റ്റിൽ പതിവുതെറ്റിക്കാതെ അമേരിക്കൻ-ബ്രിട്ടീഷ് ആധിപത്യം

മാസച്ചുസറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായപ്പോൾ ഹാർവാഡ് രണ്ടാമതും സ്റ്റാൻഫഡ് മൂന്നാമതുമെത്തി; നാലാമതെത്തി ഓക്‌സ്ഫഡ് മാനം കാത്തപ്പോൾ കേംബ്രിഡ്ജിന് ഏഴാം റാങ്ക് മാത്രം; ലണ്ടനിലെ ഇംപീരിയൽ കോളജും യൂണിവേഴ്‌സിറ്റി കോളജും ആദ്യ പത്തിൽ; ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ ലിസ്റ്റിൽ പതിവുതെറ്റിക്കാതെ അമേരിക്കൻ-ബ്രിട്ടീഷ് ആധിപത്യം

ലോകത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അമേരിക്കയിലെയും ബ്രിട്ടനിലെയും സ്ഥാപനങ്ങളുടെ മേധാവിത്വത്തിന് ഇക്കുറിയും മാറ്റമില്ല. അമേരിക്കയിലെ മാസച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മാറിയപ്പോൾ, ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാല ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങിലേക്ക് കൂപ്പുകുത്തിയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. മാത്രമല്ല, ബ്രിട്ടീഷ് സർവകലാശാലകളിൽ മൂന്നിൽ രണ്ടുഭാഗവും നിലവാരത്തിൽ പിന്നോക്കം പോയതായും റാങ്കിങ് സൂചിപ്പിക്കുന്നു.

മൂന്ന് സ്ഥാനങ്ങൾ നഷ്ടമായി ഏഴാം സ്ഥാനത്താണ് ഇക്കുറി കേംബ്രിഡ്ജ് എത്തിയത്. പ്രധാന എതിരാളികളായ ഓക്‌സ്ഫഡാകട്ടെ, ഒരുപോയന്റെ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ബ്രിട്ടീഷ് സ്ഥാപനങ്ങൾ ഇക്കുറി കാഴ്ചവെച്ചത്. പട്ടികയിലുള്ള 84 ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ ശരാശരി റാങ്കിങ് 13 സ്ഥാനം താഴേക്ക് പോവുകയും ചെയ്തു.

അമേരിക്കൻ സ്ഥാപനങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുമുള്ളത്. മാസച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റിറ്റിയൂട്ടിന് പിന്നാലെ, മാസച്ചുസെറ്റ്‌സിൽ തന്നെയുള്ള ഹാർവാഡ് സർവകലാശാല രണ്ടാമതെത്തി. സ്റ്റാൻഫഡ് സർവകലാശാലയ്ക്കാണ് 2020-ലെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ മൂന്നാം സ്ഥാനം. മാസച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തുടർച്ചയായി എട്ടാംതവണയാണ് ഈ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.

കഴിഞ്ഞവർഷത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഓക്‌സ്ഫഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതയാണ് ബ്രിട്ടീഷ് സർവകകലാശാലകളുടെ നേട്ടം. കഴിഞ്ഞവർഷം നാലാമതായിരുന്ന കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അഞ്ചാം ്‌സഥാനത്താവുകയും ചെയ്തു. സ്വിറ്റ്‌സർലൻഡിലെ ഇ.ടി.എച്ച്. സൂറിക്കിനാണ് ആറാം സ്ഥാനം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സൂറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ആറാമതായത്.
ഏഴാമതുള്ള കേംബ്രിഡ്ജിന് പിന്നാലെ, ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് എട്ടാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞതവണ പത്താം സ്ഥാനത്തായിരുന്നു ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ്. കഴിഞ്ഞതവണ എട്ടാമതുണ്ടായിരുന്ന ലണ്ടനിലെ ഇംപീരിയൽ കോളേജ് ഇക്കുറി ഒമ്പതാമതായി. അമേരിക്കയിലെ ഷിക്കാഗോ സർവകകലാശാല ഒമ്പതിൽനിന്ന് പത്തിലേക്കും കയറി. റാങ്കിങ്ങിൽ ആദ്യ പത്തിൽ സൂറിക്ക് ഇ.ടി.എച്ച് ഒഴികെ ഒമ്പതും അമേരിക്കൻ ബ്രിട്ടീഷ് സഥാപനങ്ങളാണ്.

ലോകത്തെ ആയിരത്തോളം സർവകലാശാലകളെക്കുറിച്ച് പഠിച്ചാണ് റാങ്കിങ് തയ്യാറാക്കിയിട്ടുള്ളത്. ലണ്ടനിലും പാരീസിലുമടക്കം ലോകത്ത് 14 സ്ഥലത്തുനിന്ന് ക്യുഎസ് പ്രവർത്തിക്കുന്നുണ്ട്. 94,000-ത്തോളം അക്കാദമിക് വിദഗ്ധരെ നേരിൽക്കണ്ട് സർവേ നടത്തിയും 11.8 മില്യൺ റിസർച്ച് പേപ്പറുകൾ പരിശോധിക്കുകയും ചെയ്താണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ഏഷ്യയിൽ ഏറ്റവും മുന്നിലുള്ളത്.. സിംഗപ്പുർ സർവകലാശാലയും സിംഗപ്പുരിലെതന്നെ നയാങ് ടെക്‌നോളജിക്കൽ സർവകലാശാലയുമാണ്. രണ്ടു സ്ഥാപനങ്ങളും 11-ാം സ്ഥാനം പങ്കിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP