Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഡിഗ്രിയ്‌ക്കൊപ്പം ബിഎഡും; നാല് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സിന് രൂപമായി; ബി.എ-ബി.എഡ്, ബി.എസ്സി-ബി.എഡ്., ബി.കോം-ബി.എഡ് എന്നിങ്ങനെ മൂന്ന് കോഴ്സുകൾ അനുവദിക്കും  

ഇനി ഡിഗ്രിയ്‌ക്കൊപ്പം ബിഎഡും; നാല് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സിന് രൂപമായി; ബി.എ-ബി.എഡ്, ബി.എസ്സി-ബി.എഡ്., ബി.കോം-ബി.എഡ് എന്നിങ്ങനെ മൂന്ന് കോഴ്സുകൾ അനുവദിക്കും   

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇനി മൂന്നുവർഷത്തെ ബിരുദത്തോടൊപ്പം ഒരു വർഷത്തെ ബിഎഡും ചെയ്യാൻ അവസരം. വിദ്യാർത്ഥികൾക്ക് ബിരുദത്തോടൊപ്പംതന്നെ ബി.എഡും ചെയ്യാൻ പുതിയ കോഴ്സുകൾക്ക് രൂപം നൽകി കേന്ദ്രസർക്കാർ. ബി.എ-ബി.എഡ്, ബി.എസ്സി-ബി.എഡ്., ബി.കോം-ബി.എഡ് എന്നിങ്ങനെ മൂന്ന് കോഴ്സുകൾ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സുകളായാണ് അനുവദിക്കുക.

പുതിയ കോഴ്സുകൾ നടപ്പ് അധ്യയന വർഷത്തിൽ തന്നെ തുടങ്ങുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായും കേന്ദ്ര മാനവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാൽ പാർലമെന്റിൽ അറിയിച്ചു. കോഴ്സിന്റെ സിലബസിന് അന്തിമ രൂപമായതായും കോഴ്സുകൾ നടത്താൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഉടൻ ആരംഭിക്കാമെന്നും മന്ത്രി വ്യക്തമാക്കി.പുതിയ ഇന്റഗ്രേറ്റഡ് കോഴ്സുകൾ വരുന്നതോടെ ബി.എഡ് കോഴ്സുകൾ ചെയ്യാൻ താത്പര്യമുള്ളവർക്ക് ഒരുവർഷം ലാഭിക്കാനാകും. നിലവിൽ ബിരുദ പഠനത്തിനു ശേഷം രണ്ട് വർഷത്തെ ബി.എഡ് കോഴ്സാണുള്ളത്.

സാധാരണ കലാലയങ്ങളിൽ ഇവ തുടങ്ങിയാൽ ബി.എഡ്. സെന്ററുകൾ ആവശ്യമില്ലാതാവും. ഇവിടുത്തെ അദ്ധ്യാപകരുടെ ഭാവി അനശ്ചിതത്വത്തിലാകും കേരളത്തിൽ നാലു സർക്കാർ ട്രെയിനിങ് കോളേജുകളും 17 എയ്ഡഡ് കോളേജും ഉൾപ്പെടെ 245-ലധികം ബി.എഡ്. സെന്ററുകളുണ്ട്. 10000-ത്തോളം സീറ്റുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP