Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിബിഎസ്ഇ ഈ വർഷത്തെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം വന്നത് രണ്ടുമണിയോടെ; ദേശീയ തലത്തിൽ നടന്നത് മെഡിക്കൽ കോളേജ് പ്രവേശനത്തിനായുള്ള ഏക പരീക്ഷ

സിബിഎസ്ഇ ഈ വർഷത്തെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം വന്നത് രണ്ടുമണിയോടെ; ദേശീയ തലത്തിൽ നടന്നത് മെഡിക്കൽ കോളേജ് പ്രവേശനത്തിനായുള്ള ഏക പരീക്ഷ

ന്യൂഡൽഹി: സിബിഎസ്ഇ ദേശീയ തലത്തിൽ നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ ഒറ്റ പരീക്ഷയായി നടത്തിയ നാഷണൽ ലെവൽ മെഡിക്കൽ എൻട്രൻസ് എക്‌സാം (നീറ്റ്) ഫലമാണ് പ്രസിദ്ധീകരിച്ചത്. cbseneet.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. മെയ്‌ ആറിന് നടന്ന പരീക്ഷയിൽ 13,26,725 വിദ്യാർത്ഥികളാണ് ഇന്ത്യയിലാകെ പരീക്ഷ എഴുതിയത്. സംസ്ഥാനത്തു പത്തു നഗരങ്ങളിലായി ഒരുലക്ഷത്തിൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതി. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കേരളത്തിൽ സെന്റർ ഉണ്ടായിരുന്നു. ഫിസിക്‌സ് ചോദ്യങ്ങൾ കടുപ്പമേറിയതായിരുന്നു എന്നതായിരുന്നു ഇത്തവണത്തെ പരീക്ഷയുടെ പ്രത്യേകത.

ഫലം അറിയാനുള്ള വെബ് പേജ് ലിങ്ക് ചുവടെ

http://cbseresults.nic.in/neet18qry/neetJ18.htm

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP