Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

എംജി സർവകലാശാല പരീക്ഷകൾ മെയ് 18ന് ആരംഭിക്കും; അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ്‌ 25 മുതൽ

എംജി സർവകലാശാല പരീക്ഷകൾ മെയ് 18ന് ആരംഭിക്കും; അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ്‌ 25 മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: എംജി സർവകലാശാല പരീക്ഷകൾ മെയ് 18ന് ആരംഭിക്കുമെന്ന് എംജി സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ്‌ 18, 19 തീയതികളിൽ പുനരാരംഭിക്കും.

അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ്‌ 25 മുതൽ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ്‌ 25, 28 മുതൽ അതത് കോളജുകളിൽ നടക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മെയ്‌ 25ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും.

യുജി രണ്ടാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാംവാരം മുതൽ നടക്കും. രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് . സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക. ജൂൺ ഒന്നു മുതൽ 9 കേന്ദ്രങ്ങളിലായി ഹോം വാല്യൂവേഷൻ രീതിയിൽ ഒരാഴ്ച കൊണ്ട് മൂല്യ നിർണയം പൂർത്തീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP