Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുജിസി ഗവേഷണ ജേർണലുകളിൽ നിന്ന് 'മലയാളം' പുറത്ത്; ഗവേഷക വിദ്യാർത്ഥികൾക്ക് തിരിച്ചടി; 60 പ്രസിദ്ധീകരണങ്ങളിൽ 58 എണ്ണവും ഹിന്ദിയിൽ; ബാക്കിയുള്ളവ ബംഗാൾ, കന്നഡ ഭാഷകളിലും; വിരോധം സൗത്ത് ഇന്ത്യൻ ഭാഷകളോട്  

യുജിസി ഗവേഷണ ജേർണലുകളിൽ നിന്ന് 'മലയാളം' പുറത്ത്; ഗവേഷക വിദ്യാർത്ഥികൾക്ക് തിരിച്ചടി; 60 പ്രസിദ്ധീകരണങ്ങളിൽ 58 എണ്ണവും ഹിന്ദിയിൽ; ബാക്കിയുള്ളവ ബംഗാൾ, കന്നഡ ഭാഷകളിലും; വിരോധം സൗത്ത് ഇന്ത്യൻ ഭാഷകളോട്   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: യുജിസി ഗവേഷണ ജേർണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്തായി. മലയാളം ഗവേഷക വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനമാണിത്. മാത്രമല്ല സൗത്ത് ഇന്ത്യയിലെ തമിഴ് തെലുങ്ക് ഭാഷകളും പുറത്താക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. 60 പ്രസിദ്ധീകരണങ്ങളിൽ 58 എണ്ണവും ഹിന്ദിയിലാണ്. ബാക്കിയുള്ളവ ബംഗാൾ, കന്നഡ ഭാഷകളിലാണ്.

ഗവേഷണ ജേർണലുകളെ നാലായി തരംതിരിച്ചാണ് യുജിസി എല്ലാത്തവണയും അംഗീകൃത ജേർണലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതിൽ പ്രദേശികഭാഷാ വിഭാഗത്തിലാണ് മലയാളം ഉൾപ്പടെയുള്ളവ ഉള്ളത്. ഈ പട്ടികയിൽ നിന്നാണ് മലയാളത്തെ ഒഴിവാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളെയും ഒഴിവാക്കിയിട്ടുണ്ട്. ഗവേഷകവിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്.നടപടിയ്‌ക്കെതിരെ വലിയ തോതിൽ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP