Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തെ മികച്ച 250 യൂണിവേഴ്സിറ്റികളിൽ ഇക്കുറിയും ഇന്ത്യയിൽ നിന്നും ഒന്നുമില്ല; ചൈനയിൽ നിന്ന് നിരവധി യൂണിവേഴ്സിറ്റികൾ; മുമ്പിൽ അമേരിക്കയും ബ്രിട്ടനും തന്നെ

ലോകത്തെ മികച്ച 250 യൂണിവേഴ്സിറ്റികളിൽ ഇക്കുറിയും ഇന്ത്യയിൽ നിന്നും ഒന്നുമില്ല; ചൈനയിൽ നിന്ന് നിരവധി യൂണിവേഴ്സിറ്റികൾ; മുമ്പിൽ അമേരിക്കയും ബ്രിട്ടനും തന്നെ

ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികൾ ഏതൊക്കെയാണെന്നറിയാമോ...? ഇതു സംബന്ധിച്ച യൂണിവേഴ്സിറ്റികളുടെ റാങ്കിങ് വെളിപ്പെടുത്തുന്ന ദി ടൈംസ് ഹയർ എഡ്യുക്കേഷൻ വേൾഡ് റെപ്യൂട്ടേഷൻ റാങ്കിങ് ബുധനാഴ്ച പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച 250 യൂണിവേഴ്സിറ്റികളുടെ റാങ്കിംഗാണ് ഇതിലൂടെ നിർവഹിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഇക്കുറിയും ഇന്ത്യയിൽ നിന്നുമുള്ള ഒരൊറ്റ യൂണിവേഴ്സിറ്റി പോലുമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ചൈനയിൽ നിന്നുള്ള നിരവധി യൂണിവേഴ്സിറ്റികൾ പ്രസ്തുത ലിസ്റ്റിലുണ്ട് താനും. ലോകത്തിൽ ഏറ്റവും മികച്ച നിരവധി യൂണിവേഴ്സിറ്റികളുള്ളത് ഇപ്പോഴും അമേരിക്കയിലും ബ്രിട്ടനിലും തന്നെയാണെന്നും ഈ റാങ്കിങ് വെളിപ്പെടുത്തുന്നു.

എന്നാൽ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസരംഗത്ത് ബ്രിട്ടൻ ദീർഘകാലമായി നിലനിർത്തിയിരുന്ന ശക്തമായ മേധാവിത്തത്തിന് ഇടിവ് സംഭവിക്കുന്നുവെന്ന സൂചനകളും പുതിയ ലിസ്റ്റിലൂടെ വ്യക്തമാകുന്നുണ്ട്. അതായത് ലോകത്തിലെ തന്നെ രണ്ട് പ്രമുഖ സർവകലാശാലകളായ ബ്രിട്ടനിലെ ഓക്സ്ഫോർഡും കേംബ്രിഡ്ജും ഈ ഇന്റർനാഷണൽ ലീഗ് ടേബിളിൽ ഇതിന് മുമ്പത്തേക്കാൾ റാങ്കിൽ താഴോട്ട് പോയിട്ടുണ്ട്. അതിന് പുറമെ ബ്രിട്ടന്റെ അഭിമാനമായ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയും ഡർഹാം യൂണിവേഴ്സിറ്റിയും പട്ടികയിൽ നിന്നു ം പുറത്താവുകയും ചെയ്തിട്ടുണ്ട്. തൽഫലമായി ടോപ്പ് 100 ലിസ്റ്റിലുണ്ടായിരുന്ന ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ എണ്ണം 12ൽ നിന്നും 10 ആയി കുറഞ്ഞിരിക്കുകയാണ്. എന്നാൽ ഈ റാങ്ക് ലിസ്റ്റിൽ ഏഷ്യയിൽ നിന്നുള്ള 18 യൂണിവേഴ്സിറ്റികൾ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ സ്ഥാനം പിടിച്ചിട്ടുമുണ്ട്.

ചൈനയിലെ ബീജിംഗിലുള്ള സിൻഗുവ യൂണിവേഴ്സിറ്റിക്ക് ലിസ്റ്റിൽ 18ാം സ്ഥാനവും പീക്കിങ് യൂണിവേഴ്സിറ്റിക്ക് 21ാം സ്ഥാനവുമാണുള്ളത്. എന്നാൽ ലോകത്തിലെ മികച്ച 250 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരൊറ്റ യൂണിവേഴ്സിറ്റിയും ഇപ്രാവശ്യവും ഉൾപ്പെട്ടിട്ടില്ലെന്നത് ദുഃഖകരമായ സത്യമാണ്. ദി ടൈംസ് ഹയർ എഡ്യുക്കേഷൻ വേൾഡ് റെപ്യൂട്ടേഷൻ റാങ്കിങ് പ്രകാരം ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ റാങ്കിങ് 250നും താഴെയാണ്. ഇതനുസരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ റാങ്ക് വെറും 251 ആണ്. തൊട്ടടുത്ത സ്ഥാനത്തുള്ളത് ഇന്ത്യൻ യൂണിവേഴ്സിറ്റി 351ാം റാങ്കിലുള്ള മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്. ഡൽഹിയിലെയും ഖരഗ്പൂരിലെയും മദ്രാസിലയെും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളുടെ റാങ്ക് 401 ആണ്. എന്നാൽ ഗുഹാവതി, കാൺപൂർ, റൂർഖി എന്നിവിടങ്ങളിലെ ഐഐടികളുടെയും ജാദവ്പൂർ യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി എന്നിവയുടെയും റാങ്കിങ് 501 ആണ്. അലിഗഡ് യൂണിവേഴ്സിറ്റി, അമൃത യൂണിവേഴ്സിറ്റി, ആന്ധ്ര യൂണിവേഴ്സിറ്റി, പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത, ഡൽഹി യൂണിവേഴ്സിറ്റി, സാവിത്രി ഫുലെ പുനെ യൂണിവേഴ്സിറ്റി എന്നിവയുടെ റാങ്കാകട്ടെ 601ഉം ആണ്.

യുകെയിലെ സർവകലാശാലകളിൽ വിദ്യാർത്ഥികളോട് കർക്കശമായി പെരുമാറുന്നതും വിദേശ വിദ്യാർത്ഥികൾക്ക് വിസ ലഭ്യമാക്കുന്നതിൽ ആവിഷ്‌കരിച്ച കർക്കശമായ ചട്ടങ്ങളും യുകെയിലെ വിവിധ സർവകലാശാലകളിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും അത് അവയുടെ റാങ്കിംഗിനെ ബാധിച്ചിട്ടുണ്ടെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.യുകെയിലെ യൂണിവേഴ്സിറ്റികൾ വിവിധ രൂപത്തിലുള്ള സമ്മർദങ്ങളാൽ വീർപ്പ് മുട്ടുന്നുവെന്നും അതിനാൽ അവയ്ക്ക് ആഗോളതലത്തിലുള്ള അപ്രമാദിത്വം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നുമാണ് യൂണിവേഴ്സിറ്റി ഓഫ് ബക്കിങ്ഹാമിലെ എഡ്യുക്കേഷൻ പ്രഫസറായ അലൻ സ്മിത്തേർസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇമിഗ്രഷനുമായി ബന്ധപ്പെട്ട കാരണങ്ങളാൽ യുകെ യൂണിവേഴ്സിറ്റികളിൽ മിക്കവയിലും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം ദുസ്സഹമായിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ അനാവശ്യമായ ഇടപെടലുകളും പ്രശ്നത്തെ വഷളാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്. ഓക്സ്ഫോർഡ്, സ്റ്റാൻഫോർഡ്, കേംബ്രിഡ്ജ്, ഹാർവാർഡ്,യുഎസിലെ പ്രിൻസ്ടൻ യൂണിവേഴ്സിറ്റി, ലണ്ടനിലെ ഇംപീരിയൽ കോളജ്, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ എന്നിവയാണ് ലിസ്റ്റിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP