Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

യുപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് മലയാളിക്ക്; അഭിമാനനേട്ടം കൊല്ലം സ്വദേശി ലക്ഷ്മി.ആർ.കൃഷ്ണന്; ലക്ഷ്മിയുടെ ലക്ഷ്യം സിവിൽ സർവീസ്

യുപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് മലയാളിക്ക്; അഭിമാനനേട്ടം കൊല്ലം സ്വദേശി ലക്ഷ്മി.ആർ.കൃഷ്ണന്; ലക്ഷ്മിയുടെ ലക്ഷ്യം സിവിൽ സർവീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: യുപിഎസ്‌സി കംബൈൻഡ് ഡിഫൻസ് സിവിൽ സർവീസ് പരീക്ഷയുടെ വനിതാ വിഭാഗത്തിൽ ഒന്നാം റാങ്ക് മലയാളിക്ക്. കൊല്ലം അഞ്ചൽ സ്വദേശിനിയായ ലക്ഷ്മി ആർ കൃഷ്ണനാണ് അഭിമാന നേട്ടം കൈവരിച്ചത്. സിവിൽ സർവീസ് പരിശീലനത്തിനിടെ കഴിഞ്ഞ നവംബറിലാണ് യുപിഎസ്‌സിയുടെ കംബൈൻഡ് ഡിഫൻസ് പരീക്ഷ ലക്ഷ്മി എഴുതുന്നത്.

എഴുത്ത് പരീക്ഷയിൽ വിജയിച്ച ലക്ഷ്മി ഏപ്രിലിൽ അഭിമുഖ പരീക്ഷയിലും പങ്കെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഫലം വന്നത്. പരിശീലനം പൂർത്തിയാക്കിയാൽ ലക്ഷ്മിക്ക് കരസേനയിൽ ലഫ്റ്റനന്റ് പദവിയിൽ ജോലി ലഭിക്കും. എന്നാൽ സിവിൽ സർവീസ് ആണ് ലക്ഷ്മിയുടെ ലക്ഷ്യം. പരിശീലനത്തിന് ചേരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP