Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രൊഫ. സാബു തോമസ് എംജി സർവകലാശാല വൈസ് ചാൻസലർ; നിയമനം നടത്തിയത് ഗവർണർ ജസ്റ്റിസ് പി.സദാശിവം; കാലാവധി നാലുവർഷം

പ്രൊഫ. സാബു തോമസ് എംജി സർവകലാശാല വൈസ് ചാൻസലർ; നിയമനം നടത്തിയത് ഗവർണർ ജസ്റ്റിസ് പി.സദാശിവം; കാലാവധി നാലുവർഷം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: എം.ജി സർവകലാശാല വൈസ് ചാൻസലറായി എം.ജിയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് പ്രൊഫസർ ഡോ. സാബു തോമസിനെ നിയമിച്ചു. ഗവർണർ ജസ്റ്റിസ് പി.സദാശിവം നിയമിച്ചു. നാലു വർഷത്തേക്കാണ് നിയമനം. ഡോ. ബാബു സെബാസ്റ്റ്യൻ വിരമിച്ചതിനെത്തുടർന്ന് സാബു തോമസിനായിരുന്നു വൈസ്ചാൻസലറുടെ ചുമതല നൽകിയിരുന്നത്. മുമ്പ് പ്രോ-വൈസ് ചാൻസലറായിരുന്നു.

ഹരിയാന ഭഗത്ഫൂൽ സിങ് മഹിള വിദ്യാലയ വൈസ് ചാൻസലർ പ്രൊഫ. സുഷമ യാദവ്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയാണ് ഡോ. സാബു തോമസിനെ ശുപാർശ ചെയ്തത്.

ഖരഗ്പൂർ ഐ.ഐ.ടി.യിൽനിന്ന് ഡോക്ടറേറ്റുനേടിയ അദ്ദേഹം 1987-ൽ എം.ജി.സർവകലാശാലയിൽ അദ്ധ്യാപകനായി. സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രൊഫസറായ ഡോ. സാബു തോമസ് ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ പോളിമർ കെമിസ്ട്രി ശാസ്ത്രജ്ഞനാണ്. 125 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽനിന്ന് എൻജിനീയറിങ് ബിരുദവും കാനഡ ലാവൽ യൂണിവേഴ്‌സിറ്റി, ബെൽജിയം കത്തോലിക്കാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്ന് പോസ്റ്റ് ഡോക്ടറൽ റിസർച്ചും പൂർത്തീകരിച്ചു. മാന്നാനം കെ.ഇ. കോളേജിലെ പൂർവവിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP