Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെക്കോഡ് വേഗത്തിൽ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ച് സിബിഎസ്ഇ; 83.4% വിജയം; 500 ൽ 499 മാർക്കോടെ രണ്ടുപെൺകുട്ടികൾക്ക് ഒന്നാം റാങ്ക്; വിജയശതമാനത്തിൽ മുമ്പർ പെൺകുട്ടികൾ; മേഖലകളിൽ വിജയശതമാനത്തിൽ തിരുവനന്തപുരം മുന്നിൽ; രണ്ടാം സ്ഥാനത്ത് ചെന്നൈ

റെക്കോഡ് വേഗത്തിൽ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ച് സിബിഎസ്ഇ; 83.4% വിജയം; 500 ൽ 499 മാർക്കോടെ രണ്ടുപെൺകുട്ടികൾക്ക് ഒന്നാം റാങ്ക്; വിജയശതമാനത്തിൽ മുമ്പർ പെൺകുട്ടികൾ; മേഖലകളിൽ വിജയശതമാനത്തിൽ തിരുവനന്തപുരം മുന്നിൽ; രണ്ടാം സ്ഥാനത്ത് ചെന്നൈ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണ റെക്കോഡ് വേഗത്തിലാണ് പ്രഖ്യാപനം.83.4 ശതമാനമാണ്് വിജയം. പെൺകുട്ടികളുടെ വിജയശതമാനം- 88.7%, ആൺകുട്ടികളുടെ വിജയശതമാനം- 79.4 %. ജവഹർ നവോദയ സ്‌കൂളുകൾക്ക് 96.62%. ഹൻസിക ശുക്ലയും കരിഷ്മ അറോറയും 499 മാർക്കോടെ രാജ്യത്ത് ഒന്നാം റാങ്ക് നേടി. ഹൻസിക ശുക്ല ഗസ്സിയബാദ് ഡൽഹി പബ്ലിക് സ്‌കൂളിലെയും കരിഷ്മ അറോറ മുസഫർനഗറിലെയും വിദ്യാർത്ഥിനികളാണ്. പ്രത്യേക പരിഗണന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ രാജ്യത്തു രണ്ടാം റാങ്ക് തൃപ്പുണിത്തറ ചോയ്‌സ് സ്‌കൂളിലെ നിമ്മി വേദിന് 485 മാർക്ക്.

തിരുവനന്തപുരമാണ് മേഖലകളിൽ ഒന്നാമത്- 98.2% .ചെന്നൈ-92.93%. കെവി സ്‌കൂളുകൾക്ക് 98.54%. ജവഹർ നവോദയ സ്‌കൂളുകൾക്ക് 96.62%, ഹൻസിക ശുക്ലയ്ക്കും കരിഷ്മ അറോറയ്ക്കും രാജ്യത്ത് ഒന്നാം റാങ്ക്. 499 മാർക്ക്. 18 വിദ്യാർത്ഥികൾക്ക് 497 മാർക്ക്. അതിൽ 11 പെൺകുട്ടികൾ.

ഔദ്യോഗിക വെബ്‌സൈറ്റിൽ 12ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ ലഭ്യമാകും. മെയ്‌ മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ ആദ്യം അറിയിച്ചിരുന്നത്.മൂന്നു പേർക്ക് രണ്ടാം റാങ്ക് ലഭിച്ചു 498 മാർക്ക്. ഗൗരങ്കി ചൗള(റിഷികേഷ്), ഐശ്വര്യ(റായ് ബറേലി), ഭവ്യ ജിന്ദ്(ഹരിയാന) എന്നിവർക്കാണ് രണ്ടാം റാങ്ക്. സിബിഎസ്ഇ പരീക്ഷയിൽ ഇതു തുടർച്ചയായി അഞ്ചാം വട്ടമാണ് പെൺകുട്ടികൾ ഒന്നാമതെത്തുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റിൽ 12ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ ലഭ്യമാകും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതിൽ 78 കേന്ദ്രങ്ങൾ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 28 ട്രാൻസ്ജെന്റർ വിദ്യാർത്ഥികളും പരീക്ഷ എഴുതി. മെയ്‌ മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സി.ബി.എസ്.ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പരീക്ഷാഫലങ്ങൾ നേരത്തേയാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP