Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ തൊഴിലവസരങ്ങൾക്കിണങ്ങുന്ന കോഴ്സുകളുമായി എഎസ്ടിഎസ്; കൊച്ചി, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, ദുബായ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ പരിശീലനകേന്ദ്രങ്ങൾ

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ തൊഴിലവസരങ്ങൾക്കിണങ്ങുന്ന കോഴ്സുകളുമായി എഎസ്ടിഎസ്; കൊച്ചി, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, ദുബായ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ പരിശീലനകേന്ദ്രങ്ങൾ

കൊച്ചി: അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന നിലവാര മാനദണ്ഡങ്ങൾക്കനുസൃതമായി ഇന്ത്യയിലും വിദേശത്തും ഓയിൽ ആൻഡ് ഗ്യാസ്, പവർ പ്ലാന്റ്, ഡ്രില്ലിങ് ടെക്നോളജി, സ്ട്രക്ചറൽ എഞ്ചിനീയറിങ്, മറൈൻ ആൻഡ് ഓഫ്ഷോർ തുടങ്ങിയ മേഖലകളിലെല്ലാം തന്നെ തൊഴിൽ പരിശീലനം നൽകുന്ന ഇന്ത്യയിലെ തന്നെ അപൂർവ സ്ഥാപനങ്ങളിലൊന്നാണ് എഎസ്ടിഎസ് പുതിയ ബാച്ചുകളിലേയ്ക്ക് പ്രവേശനമാരംഭിച്ചു.

പെട്രോളിയം ഉൽപന്നങ്ങളും പ്രകൃതി വാതകവുമെല്ലാം ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പൈപ്പിങ് എഞ്ചിനീയറിങ്ങിനുള്ള പ്രാധാന്യവും നഗരവികസനകാര്യത്തിൽ സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിനുള്ള പ്രാധാന്യവും കണക്കിലെടുത്താണ് എ എസ് ടി എസിന്റെ കോഴ്സുകളെല്ലാം തന്നെ ഡിസൈൻ ചെയ്തിട്ടുള്ളത്. വ്യവസായ പ്ലാന്റുകളും കെമിക്കൽ പ്രോസസ്സ് പ്ലാന്റുകളും ഫാർമ്മ കമ്പനികളും സ്റ്റീൽ ഡിസൈൻ കമ്പനികളും കൺസ്ട്രക്ഷൻ കമ്പനികളും പെട്രോകെമിക്കൽ വ്യവസായരംഗവും വൈദ്യുതി ഉൽപാദന മേഖലയുമെല്ലാം എ എസ് ടി എസിൽ പരിശീലനം നേടിയവർക്ക് അവസരങ്ങൾ തുറന്നിടുന്നു.

ഈ മേഖലകളിൽ ഏറെ ഡിമാൻഡുള്ള അമേരിക്കൻ സോഫ്റ്റ് വെയറായ അവൈവ പ്ലാന്റ് ഡിസൈൻ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഇന്ത്യയിലെ ഏക അംഗീകൃത പരിശീലന സ്ഥാപനവും ഓഫ്ഷോർ മറൈൻ ഡിസൈൻ രംഗത്തെ അതികായകരായ ബെന്റ്ലിയുടെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, സിങ്കപ്പൂർ രാജ്യങ്ങളിലെ ട്രെയിനിങ് പാർട്നറുമാണ് എഎസ്ടിഎസ്. കൊച്ചി, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, ദുബായ്, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് എഎസ്ടിഎസിന്റെ പരിശീലനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

പൈപ്പിങ്/പ്രോസസ്സ് എഞ്ചിനീയറിങ്ങിനു കീഴിൽ ഓയിൽ ആൻഡ് ഗ്യാസ് പൈപ്പിങ് എഞ്ചിനീയറിങ് ഡിസൈനിൽ സർട്ടിഫിക്കേഷൻ കോഴ്സ്, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പിങ് എഞ്ചിനീയറിങ് ഡിസൈൻ ആൻഡ് അനാലിസസിൽ പിജി ഡിപ്ലോമ, പൈപ്പിങ് ഡ്രാഫ്റ്റിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ്, സ്ട്രക്ചറൽ എഞ്ചിനീയറിങ്ങ് ഡിസൈൻ ആൻഡ് അനാലിസസിൽ പി ജി ഡിപ്ലോമ കോഴ്സ്, സർട്ടിഫിക്കേഷൻ കോഴ്സ് എന്നീ കോഴ്സുകളാണ് എഎസ്ടിഎസ് നടത്തുന്നത്. ഇവയക്കു പുറമെ നേവൽ ആർക്കിടെക്ചർ ആൻഡ് ഓഫ്ഷോർ സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിൽ പി ജി ഡിപ്ലോമ കോഴ്സ്, സോളാർ പി വി എഞ്ചിനീയറിങ് ടെക്നീഷ്യൻ കോഴ്സ്, മറൈൻ ആൻഡ് ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്ങ്, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ കോഴ്സുകളുമുണ്ട്. ഓയിൽ ആൻഡ് ഗ്യാസ് ഡ്രില്ലിങ് ടെക്നോളജിയിൽ ആറു മാസം മുതൽ രണ്ടു ദിവസം വരെ മാത്രം ദൈർഘ്യമുള്ള വിവിധ കോഴ്സുകൾക്കു പുറമെയാണിത്. ഇവയ്ക്കു പുറമെ വിദേശത്തും സ്വദേശത്തുമുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ കോഴ്സുകളാരംഭിക്കാനും എഎസ്ടിഎസ് പദ്ധതിയിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP