Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

37 രാജ്യങ്ങളിൽ നിന്നും 90 അതിപ്രഗൽഭരായ വിദ്യാർത്ഥികളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്തപ്പോൾ ഏഴ് പേർ ഇന്ത്യക്കാർ; ഒരു മലയാളി പോലുമില്ലാത്ത ഗേറ്റ്സ് കേംബ്രിഡ്ജ് സ്‌കോളർഷിപ്പ് കാണാം

37 രാജ്യങ്ങളിൽ നിന്നും 90 അതിപ്രഗൽഭരായ വിദ്യാർത്ഥികളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്തപ്പോൾ ഏഴ് പേർ ഇന്ത്യക്കാർ; ഒരു മലയാളി പോലുമില്ലാത്ത ഗേറ്റ്സ് കേംബ്രിഡ്ജ് സ്‌കോളർഷിപ്പ് കാണാം

ലണ്ടൻ: ലോകമെമ്പാടുമുള്ള 37 രാജ്യങ്ങളിൽ നിന്നായുള്ള അതിപ്രഗൽഭരായ 90 കുട്ടികളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്തപ്പോൾ അതിൽ ഏഴ് ഇന്ത്യൻ വിദ്യാർത്ഥികൾ സ്ഥാനം പിടിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. മഹത്തായ ഗേറ്റ്സ് കേംബ്രിഡ്ജ് സ്‌കോളർഷിപ്പിലേക്കാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച സ്‌കോളർഷിപ്പുകളിലൊന്നായ ഇത് ഒറ്റ മലയാളിക്ക് പോലും ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അക്കാദമിക്കലായി അസാധാരണ പ്രകടനം കാഴ്ച വച്ചവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികളെയാണ് ഈ സ്‌കോളർഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യാഴാഴ്ച യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരത്തിൽ സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് വിദ്യാർത്ഥികളും അവരുടെ പഠനമേഖലകളും ഇനി പറയും വിധമാണ്. അർജുൻ അശോകൻ(ഫിസിക്സിൽ പിഎച്ച്ഡി), കനുപ്രിയ ശർമി (ക്രിമിനോളജിയിൽ പിഎച്ച്ഡി), രീതിക സുബ്രഹ്മണ്യൻ (മൾട്ടി ഡിസിപ്ലിനറി ജെൻഡർ സ്റ്റഡീസിൽ യ പിഎച്ച്ഡി),ആവണി വെയ്റ( ഇംഗ്ലീഷിൽ പിഎച്ച്ഡി),നീതിക മമ്മിദിവാപറു( ഹിസ്റ്ററിയിലും ഫിലോസഫി ഓഫ് സയൻസിലും എംഫിൽ),നിഷാന്ത് ഗോഖലെ ( ലീഗൽ സ്റ്റഡീസിൽ പിഎച്ച്ഡി), ധ്രുവ് നന്ദമുടി ( ബയോളജിക്കൽ സയൻസിൽ പിഎച്ച്ഡി).

ഇത്തരത്തിൽ 37 രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത് സ്‌കോളർഷിപ്പ് അനുവദിച്ചതിൽ മൂന്നിൽ രണ്ട് പേരും യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി എടുക്കുന്നവരാണ്. സൈബർ സെക്യൂരിറ്റി മുതൽ ഹ്യുമൻ ട്രാഫിക്ലിങ്, ഹെറിറ്റേജ്, ഐഡന്ററ്റി ഓഫ് കരീബിയൻ തുടങ്ങിയ വ്യത്യസ്തങ്ങളായ വിഷയങ്ങളാണ് ഇവർ ഗവേഷണത്തിന് വിധേയമാക്കുന്നത്. തികച്ചും അസാധാരണമായ ഗ്രൂപ്പിലുള്ളവർക്കാണ് ഗേറ്റ്സ് സ്‌കോളർഷിപ്പ് അനുവദിക്കാറുള്ളതെന്നാണ് കേംബ്രിഡ്ജ് വൈസ് ചാൻസലറും ഗേറ്റ്സ് കേംബ്രിഡ്ജ് ട്രസ്റ്റീസ് ചെയറുമായ സ്റ്റീഫൻ ടൂപെ പറയുന്നത്.

തങ്ങളുടെ മേഖലകളിൽ അസാധാരണായ കഴിവും പ്രകടനവും കാഴ്ച വയ്ക്കുന്നതിന് പുറമെ തികഞ്ഞ സാമൂഹ്യ പ്രതിബന്ധത തെളിയിച്ചവരെ കൂടിയാണ് ഈ സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ലോകത്തെ മികച്ച രീതിയിൽ നന്മക്കായി മാറ്റി മറിക്കാൻ ശേഷിയുള്ളവരാണിവരെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മത്സരമാർന്ന ഈ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പ് പ്രോഗ്രാം 2000ത്തിലാണ് ആരംഭിച്ചത്. ഇതിനായി ബിൽ ആൻഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും 210 മില്യൺ ഡോളറായിരുന്നു സംഭാവനയായി യൂണിവേഴ്സിറ്റിക്ക് ലഭിച്ചിരുന്നത്. നാളിതുരെ നിരവധി ഇന്ത്യക്കാരടക്കം 1600 പേർക്ക് ഈ സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP