Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഎംഡിസിയിൽ വിവിധ തസ്തികകളിലായി 101 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27

എൻഎംഡിസിയിൽ വിവിധ തസ്തികകളിലായി 101 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27

നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 101 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും.

മെയിന്റനൻസ് അസിസ്റ്റന്റ് മെക്കാനിക്കൽ- വെൽഡിങ്/ഫിറ്റിങ്/മോട്ടോർ മെക്കാനിക്/ഡീസൽ മെക്കാനിക്/ഓട്ടോ ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളിൽ ഐ.ടി.ഐ ഉള്ളവർക്ക് അപേക്ഷിക്കാം.


മെയിന്റനൻസ് അസിസ്റ്റന്റ് ഇലക്ട്രിക്കൽ- ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ വിദ്യാഭ്യാസമാണ് യോഗ്യത.

അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ്- ഫിസിയോതെറാപ്പിയിൽ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

അസിസ്റ്റന്റ് ലാബ് ടെക്‌നീഷ്യൻ- സയൻസിൽ ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ സർട്ടിഫിക്കറ്റും ഉണ്ടാവണം. അല്ലെങ്കിൽ, പത്താം ക്ലാസ് സർട്ടിഫിക്കറ്റും മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ ഡിപ്ലോമയും. ബിരുദധാരികൾക്ക് രണ്ടുവർഷവും ഡിപ്ലോമക്കാർക്ക് അഞ്ചുവർഷവും മുൻപരിചയവുമാണ് യോഗ്യതയായി കണക്കാക്കുന്നത്.


അസിസ്റ്റന്റ് ഫാർമസിസ്റ്റ് യോഗ്യത: പത്താം ക്ലാസുകാർക്ക് ആറുവർഷം കമ്പൗണ്ടർ/ ഫാർമസിസ്റ്റ് തസ്തികയിൽ പ്രവൃത്തിപരിചയം ഉണ്ടാവണം
സയൻസിൽ ബിരുദം/ഫാർമസിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. ബിരുദധാരികൾക്ക് മൂന്നുവർഷം കമ്പൗണ്ടർ ഫാർമസിസ്റ്റ് ജോലിയിൽ പ്രവർത്തി പരിചയവും ഉണ്ടാകണം

്.അസിസ്റ്റന്റ് ഡയറ്റീഷ്യൻ- ബി.എസ്സി./ ബി.എച്ച്.എസ്സി. ബിരുദവും ഡയറ്റിക്സിൽ ഡിപ്ലോമയും. അല്ലെങ്കിൽ ന്യുട്രീഷ്യൻ/ഡയറ്റിക്സ് ബിരുദം. അല്ലെങ്കിൽ ഫുഡ് ആൻഡ് നുട്രീഷ്യനിൽ ബി.എസ്സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

എച്ച്.ഇ.എം. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്
എന്നീ യോഗ്യതകൾ ഉണ്ടാവണം.

എഴുത്തു പരീക്ഷയുടെയും ട്രേഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ആണ്.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP