ഗൂഗിൾ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജിൽ പോകണമെന്ന് തീരുമാനിക്കരുത്; വിദേശത്ത് ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്സിറ്റി എന്നു തിരക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

നീരജ ജാനകി, മുരളി തുമ്മാരുകുടി
ഏതു കോളേജിലാ? 'ചേട്ടാ എന്റെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്സിറ്റി? സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എവിടെ പഠിക്കുന്നു എന്ന് ഞങ്ങൾ പലപ്രാവശ്യം പറഞ്ഞല്ലോ. എന്നാൽ ഏതാണ് നല്ല യൂണിവേഴ്സിറ്റി എന്ന് കുട്ടികളും മാതാപിതാക്കളും എങ്ങനെ തീരുമാനിക്കും?
നല്ല കോളേജ് / നല്ല യൂണിവേഴ്സിറ്റി എന്നാൽ നല്ല കെട്ടിടങ്ങളോ നല്ല അദ്ധ്യാപകരോ പുതിയ കരിക്കുലമോ നല്ല വിദ്യാർത്ഥികളോ ഇനി ഇതെല്ലാം കൂടിയ മറ്റെന്തെങ്കിലുമോ ആണോ?
ഈ ചോദ്യത്തിന് ഉത്തരം പറയുക അത്ര എളുപ്പമല്ല. നല്ല കെട്ടിടങ്ങളുണ്ടാക്കാൻ എളുപ്പമാണ്. കേരളത്തിലെ പുതിയ തലമുറയിലെ മിക്കവാറും എഞ്ചിനീയറിങ്ങ് കോളേജുകളുടെയും കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും പഴയ കോളേജുകളേക്കാൾ മികച്ചതാണ്. കാശുകൊടുത്താൽ പേരുകേട്ട / പരിചയസന്പന്നരായ അദ്ധ്യാപകരേയും നമുക്ക് ലഭിച്ചുവെന്ന് വരാം. അതുകൊണ്ടു മാത്രം നല്ല കോളേജോ യൂണിവേഴ്സിറ്റിയോ ആകുമോ?
വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുമ്പോൾ കാര്യങ്ങൾ ഇതിലും ബുദ്ധിമുട്ടാണ്. ആയിരം ഡോളർ കൊടുത്താൽ ആർക്കും ഇന്ത്യക്കാർ തന്നെ അടിപൊളി വെബ്സൈറ്റ് ഉണ്ടാക്കിക്കൊടുക്കും. അതിൽ പറഞ്ഞിരിക്കുന്നതെല്ലാം സത്യമെന്ന് തെറ്റിദ്ധരിച്ച് അഡ്മിഷനെടുത്താൽ പാണിപാളും.
നല്ല കോളേജ് / യൂണിവേഴ്സിറ്റി എന്നത് ഞങ്ങളുടെ അഭിപ്രായത്തിൽ താഴെ പറയുന്ന ഗുണങ്ങളുള്ളവയാണ്:
1. മിടുക്കരായ വിദ്യാർത്ഥികൾ പഠിക്കുന്നത്
2. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നത്
3. നവീനവും ഫ്ളെക്സിബിളുമായ പാഠ്യപദ്ധതിയുള്ളത്
4. പരിചയസമ്പന്നരും പ്രശസ്തരുമായ അദ്ധ്യാപകരുള്ളത്
5. ഇവിടെ നിന്നും കുട്ടികളെ ജോലിക്കെടുക്കാൻ പുറം ലോകം താല്പര്യം കാണിക്കുന്നത്
കെട്ടിടങ്ങളുടെ വലുപ്പവും ഹോസ്റ്റലിൽ എ സി ഉണ്ടോ എന്നതുമൊക്കെ ഇതിന് ശേഷം അന്വേഷിക്കേണ്ട കാര്യങ്ങളാണ്.
അന്താരാഷ്ട്രമായി ഇത്തരത്തിൽ ഒരു റാങ്കിങ്ങ് സംവിധാനം ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ നിങ്ങൾ ഉപരിപഠനത്തിന് ശ്രമിക്കുന്പോൾ കുറേ അന്വേഷണങ്ങൾ സ്വയം നടത്തിയേ പറ്റൂ.
ഈ അന്വേഷണങ്ങളെ സഹായിക്കാനായി ലോകത്തെ യൂണിവേഴ്സിറ്റികളെ റാങ്ക് ചെയ്യുന്ന പല സ്ഥപനങ്ങളെ പരിചയപ്പെടുത്താം.
ക്യൂ.എസ്സ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്.
ലോകമെന്പാടുമുള്ള സർവകലാശാലകളുടെ പ്രകടന മികവും പോജനസമ്മതിയും അളക്കുന്നതിനായി Quacquarelli Symonds എന്ന ബ്രിട്ടീഷ് എഡ്യൂക്കേഷൻ കന്പനിയാണ് ക്യൂ.എസ്സ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പബ്ലിഷ് ചെയ്യുന്നത്. സ്ഥലം, വിഷയങ്ങൾ, വിവിധ കോഴ്സുകൾ (ബിസിനസ് മാസ്റ്റേഴ്സ്, എം.ബി.എ തുടങ്ങിയവ) എന്നീ വിഭാഗങ്ങളും പ്രത്യേകമായി അറിയാം. 'QS Top 50 Under 50' എന്ന പേരിൽ അൻപതുവർഷത്തിൽ താഴെ മാത്രം പ്രവർത്തന പാരന്പര്യമുള്ളതും മികവിൽ ആദ്യ അന്പതു സ്ഥാനങ്ങളിലുള്ളതുമായ യങ് യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങും പുറത്തിറക്കുന്നുണ്ട്.
ഇതിനായി https://www.topuniversities.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.
ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്
ഹയർ എഡ്യൂക്കേഷനെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും പങ്കുവെക്കുന്ന പ്രതിവാരികയാണ് ടൈംസ് ഹയർ എജ്യുക്കേഷൻ. ഇന്റർനാഷണൽ ഡൈവേഴ്സിറ്റി, പഠന-അദ്ധ്യാപന അന്തരീക്ഷം, ഗവേഷണം തുടങ്ങിയ മേഖലകളിലാണ് റേറ്റിങ് നടത്തുന്നത്. ഓരോ വിഷയങ്ങൾ, പ്രദേശങ്ങൾ എന്നിവയനുസരിച്ചുള്ള റാങ്കിങ് ലഭ്യമാണ്.
കൂടുതലറിയാൻ https://www.timeshighereducation.com/ സന്ദർശിക്കൂ.
അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് (ARWU)
ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളുടെ റാങ്കിങ്ങുകളിൽ പ്രധാനപ്പെട്ട മറ്റൊരു റാങ്കിങ് സംവിധാനമാണ് അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ് അഥവാ ഷാങ്ങ്ഹായ് റാങ്കിങ്. ഷാങ്ഹായ് റാങ്കിങ് കൺസൾട്ടൻസിയാണ് ഇത് പുറത്തിറക്കുന്നത്. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനും ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനുമൊപ്പം ഏറ്റവും സ്വാധീനമുള്ളതും വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നതുമായ മൂന്ന് സർവകലാശാല റാങ്കിംഗുകളിൽ ഒന്നാണ് ഷാങ്ങ്ഹായ് റാങ്കിങ്. എഡ്യൂക്കേഷൻ ക്വാളിറ്റി, ഫാക്കൽറ്റിയുടെ നിലവാരം, ഗവേഷണം, എന്നിങ്ങനെ വിവിധ മേഖലകളിലുള്ള നിലവാരം ഇതിലൂടെ അറിയാം.
വിവരങ്ങൾക്കായി http://www.shanghairanking.com/ എന്ന വെബ്സൈറ്റ് നോക്കുക.
വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുമ്പോൾ തീർച്ചയായും ഇതിൽ ഏതെങ്കിലും അന്താരാഷ്ട്ര റാങ്കിങ് ഏജൻസിയുടെ വെബ്സൈറ്റ് പരിശോധിച്ചിരിക്കണം. ഇന്റർനാഷണൽ റാങ്കിങ്ങിൽ ആദ്യ അഞ്ഞൂറ് റാങ്കുകളിലുള്ള സ്ഥാപനങ്ങൾ പൊതുവെ ഞങ്ങൾ മുൻപ് പറഞ്ഞ കാര്യങ്ങളിലും മുൻപന്തിയിൽ തന്നെ ആയിരിക്കും. അതുകൊണ്ട് അതിലാണ് അഡ്മിഷൻ കിട്ടുന്നതെങ്കിൽ പിന്നെ അധികം പേടിക്കാനില്ല. എന്നാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ നിർദ്ദേശിക്കുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും അഡ്മിഷൻ കിട്ടാൻ എളുപ്പമുള്ളതും അതുകൊണ്ടു തന്നെ ആയിരത്തിനും താഴെ റാങ്കുള്ളതുമായിരിക്കും. ഇത് നമുക്ക് സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്ന കാര്യമാണ്.
ഇന്ത്യയിലെ ഹയർ എഡ്യൂക്കേഷൻ റാങ്കിങ്.
ഇന്ത്യയിലെ യൂണിവേഴ്സിറ്റികളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റാങ്കിങ് നിശ്ചയിക്കുന്നതിനായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസ് ആൻഡ് ഡെവലപ്മെന്റ് അംഗീകരിച്ച ഒരു റാങ്കിങ് മെത്തഡോളജിയാണ് നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF). ഇതിനായി എംഎച്ച്ആർഡി രൂപീകരിക്കുന്ന ഒരു കോർ കമ്മിറ്റിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. അദ്ധ്യാപനം, പഠനരീതികൾ, ലഭ്യമായ വിഭവങ്ങൾ, ഗവേഷണം, പ്ലേസ്മെന്റ് സാധ്യതകൾ, വ്യത്യസ്ത വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ, (ഉദാഹരണമായി, ഇതര സംസ്ഥാനങ്ങളിൽ/രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടോ, എത്രത്തോളം സ്ത്രീകൾ വരുന്നുണ്ട്, സാമൂഹികവും സാന്പത്തികവുമായി പിന്നോക്കം നിൽക്കുന്നതും, ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നുണ്ടോ). കൂടാതെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സ്ഥാപനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്നുള്ളതും പരിഗണിക്കും.
ഇന്ത്യയിലെ ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളുടെ സ്ഥാനം എത്രയാണെന്നതിനെക്കുറിച്ചറിയാൻ https://www.nirfindia.org/Home എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
QS I. GAUGE
Quacquarelli Symonds ഉം ഇന്ത്യൻ നോൺ-പ്രോഫിറ്റ് ആയ ERA ഫൗണ്ടേഷനും ചേർന്നുള്ള ഒരു പ്രൈവറ്റ് റേറ്റിങ് സിസ്റ്റമാണ് QS I. GAUGE. ടീച്ചിങ് ആൻഡ് ലേർണിങ്, ഫാക്കൽറ്റിയുടെ നിലവാരം, ജോലിസാധ്യത, ഗവേഷണ നിലവാരം, സാമൂഹിക പ്രതിബദ്ധത, തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ച് മുകളിൽ നിന്ന് താഴേക്ക് 'ഡയമണ്ട് പ്ലസ്', 'ഡയമണ്ട്', 'ഗോൾഡ്', 'സിൽവർ', 'ബ്രോൺസ്', 'പ്രൊവിഷണൽ' റേറ്റിംഗുകൾ നൽകുന്നു.
കൂടുതലറിയാൻ https://www.igauge.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
അക്രെഡിറ്റേഷൻ
കേരളത്തിൽ നമ്മൾ സാധാരണ കേൾക്കുന്നത് അക്രെഡിറ്റേഷൻ എന്ന വാക്കാണ്. യു ജി സി, അക്രെഡിറ്റേഷൻ, നാക് (NAAC) ഇവ എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
അക്രെഡിറ്റെഷൻ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇതെന്താണ്?, റാങ്കിങ്ങിൽ നിന്നും ഇതെങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
എന്താണ് അക്രെഡിറ്റേഷൻ?
യോഗ്യതയുള്ള ഒരു ഏജൻസി, ഒരു നിശ്ചിത കാലയളവിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന ഔദ്യോഗികമായ അംഗീകാരമാണ് അക്രെഡിറ്റേഷൻ. കരിക്കുലം, ടീച്ചിങ്-ലീർണിങ് ആൻഡ് ഇവാല്യൂവേഷൻ, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റുഡന്റ് സപ്പോർട്ട്, സ്ഥാപനത്തിന്റെ നേതൃത്വം എന്നീ മേഖലകളിലായി എട്ടു ഗ്രേഡുകൾ (A++, A+, A, B++, B+, B, C, D) നല്കപ്പെടാം. 'D' ഗ്രേഡു കൊണ്ടർത്ഥമാക്കുന്നത് സ്ഥാപനത്തിന് അക്രെഡിറ്റേഷൻ കിട്ടില്ല എന്നതാണ്. റാങ്കിങ്ങിലെ പോലെ ഒരു സ്ഥാനത്തിന്റെ അക്രെഡിറ്റെഷൻ മറ്റൊരു സ്ഥാപനവുമായി താരതമ്യപ്പെടുത്തുന്നില്ല. അതുകൊണ്ടു തന്നെ ഒരു ജില്ലയിലെ പത്തു കോളേജുകൾക്കും എ ഗ്രേഡോ ഡി ഗ്രേഡോ കിട്ടാം. പക്ഷെ പത്തു സി ഗ്രേഡ് ഉള്ള കോളേജുകളെയും റാങ്ക് ചെയ്താൽ ചിലർക്ക് ഒന്നാം സ്ഥാനം കിട്ടുമല്ലോ. 'ഞങ്ങൾ ജില്ലയിലെ ഒന്നാമതാണ്'' എന്ന് സത്യത്തിൽ അവർക്ക് പറയുകയും ചെയ്യാം.
ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ഏജൻസിയാണ് NAAC അഥവാ നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ. യുജിസി യുടെ കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് NAAC.
കുറഞ്ഞത് രണ്ടു ബാച്ച് വിദ്യാർത്ഥികളെങ്കിലും ബിരുദപഠനം പൂർത്തിയാക്കിയിട്ടുള്ളതോ കഴിഞ്ഞ ആറുവർഷമായി നിലവിലുള്ളതോ ആയ സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷനുവേണ്ടി അപേക്ഷിക്കാം.
ഇതുപോലെതന്നെ ടെക്നിക്കൽ പ്രോഗ്രാമുകൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ഏജൻസിയാണ് NBA അഥവാ നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ. NAAC അക്രെഡിറ്റേഷൻ പോലെ സ്ഥാപനങ്ങൾക്കല്ല, മറിച്ച് കോഴ്സുകൾക്കാണ് NBA അക്രെഡിറ്റേഷൻ നൽകുന്നത്. ഇതിൽ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ഫർമസി, ആർക്കിടെക്ചർ, മാനേജ്മന്റ്, അപ്ലൈഡ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് തുടക്കിയ മേഖലകളിലുള്ള ഡിപ്ലോമ, അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ ഉൾപ്പെടുന്നു.
ഐ എസ് ഓ (ISO) അംഗീകാരം
ഇന്ത്യയിലെ ചില സ്ഥാപനങ്ങൾ ഒക്കെ അവരുടെ പരസ്യം നൽകുമ്പോൾ ഞങ്ങൾ ഐ എസ് ഓ നിലവാരമുള്ളതാണെന്ന് പറയാറുണ്ട്. ഐ എസ് ഓ എന്നാൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ ആയതിനാൽ ഇത് ഒരു അന്താരാഷ്ട്ര ഗുണനിലവാര സൂചിക ആണെന്ന് സാധാരണ ആളുകൾ ധരിക്കുന്നു. പക്ഷെ ഇക്കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. ഐ എസ് ഓ എന്നാൽ ഒറ്റ സ്റ്റാൻഡേർഡ് അല്ല. മറിച്ച് Environmental Management System (ISO 14000 സീരീസ്), quality (ISO 9000 സീരീസ്) ഒക്ക്യൂപ്പേഷണൽ ഹെൽത്ത് (ISO 18000 സീരീസ്) എന്നിങ്ങനെ ഏറെ സ്റ്റാന്റേർഡുകളുണ്ട്. ഇതിൽ ഏതെങ്കിലുമാണ് സ്ഥാപനത്തിനുള്ളതെങ്കിൽ അതിനെ അക്കാദമിക് ഗുണനിലവാരവുമായി കൂട്ടിക്കുഴക്കരുത്. കഴിഞ്ഞ വർഷം അക്കാദമിക് സ്ഥാപനങ്ങൾക്ക് വേണ്ടി മാത്രമായി ഒരു ഐ എസ് ഓ സ്റ്റാൻഡേർഡ് വന്നിട്ടുണ്ട് (ISO 21001:2018
Educational organizations - Management systems for educational organizations)
ഈ സിസ്റ്റം ഏതെങ്കിലും അന്താരാഷ്ട്രമായ യൂണിവേഴ്സിറ്റികൾ എടുത്തതായി ഇതുവരെ കണ്ടില്ല. പക്ഷെ രണ്ടോ മൂന്നോ വർഷത്തിനകം ഇത് മാറിയേക്കാം.
മുൻപ് പറഞ്ഞത് പോലെ ഗൂഗിൾ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജിൽ പോകണമെന്ന് തീരുമാനിക്കരുത്. ഇതിനായി കുറച്ചു സമയം ചെലവാക്കണം. നല്ല യൂണിവേഴ്സിറ്റിയിൽ പോകുന്നത് ആദ്യത്തെ ജോലി കിട്ടാൻ എളുപ്പമാക്കുമെന്ന് മാത്രമല്ല നല്ല വീഞ്ഞ് പോലെ വർഷങ്ങൾ കൂടും തോറും അതുകൊണ്ടുള്ള പ്രയോജനങ്ങൾ, സാന്പത്തികമുൾപ്പെടെ കൂടിവരുമെന്ന് ഗവേഷണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ അല്പം സമയം ചെലവാക്കുന്നതിൽ തെറ്റില്ല.
- TODAY
- LAST WEEK
- LAST MONTH
- കെഎസ്ആർടിസി ഡ്രൈവർ യൂണിഫോം ഇടാതെ മതവേഷമോ? കണ്ടിട്ടും കാണാത്തവർ സൂം ചെയ്ത് നോക്കാൻ കെഎസ്ആർടിസി; ചിത്രം പരിശോധിച്ച വിജിലൻസ് സത്യം കണ്ടെത്തി; ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശമെന്നും കോർപറേഷൻ
- വിസ്മയ കേസിൽ കിരണിനെ തുടക്കത്തിലേ പൂട്ടിയത് ശൂരനാട് പൊലീസ് സ്റ്റേഷനിലെ പെൺപുലി; രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം എഫ്.ഐ.ആർ തയ്യാറാക്കി; പോസ്റ്റുമോർട്ടം മുടങ്ങുമെന്ന് ആയപ്പോൾ ഇടപടൽ; സോഷ്യൽ മീഡിയ ഒന്നടങ്കം കൈയടിക്കുന്നു മഞ്ജു വി നായർക്ക്
- ഇത് ആരെന്ന് അറിയാമോ എന്ന ചോദ്യത്തോടെ ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ; കോൺഗ്രസിന് എതിരെ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും രേഖകൾ സഹിതം പരാതി നൽകി സിപിഎം
- അവിലും മലരും കുന്തരിക്കവും വാങ്ങി വയ്ക്കാനുള്ള മുദ്രാവാക്യം വിളിച്ചത് തോപ്പുംപടിക്കാരൻ പയ്യൻ; പൊലീസ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; അറസ്റ്റ് ഭയന്ന് അമ്മയും അച്ഛനും മകനൊപ്പം ഒളിവിൽ പോയെന്ന് വിലയിരുത്തൽ; പ്രകോപന മുദ്രാവാക്യത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് നിരീക്ഷണം
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- പി സി ജോർജിന് ശാരീരിക അസ്വസ്ഥത; രക്തസമ്മർദത്തിൽ വ്യത്യാസം; എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കി ; തിരുവനന്തപുരത്തേക്കുള്ള യാത്ര പുനരാരംഭിച്ചു; പി.സി. ജോർജിന്റെ ജാമ്യഹർജിയിൽ പ്രത്യേക സിറ്റിങ് ഇല്ല; സാധാരണ സമയക്രമത്തിൽ പരിഗണിക്കും
- പകരക്കാരനായെത്തി നോക്കൗട്ടിലെ മിന്നും സെഞ്ചുറിയുമായി രജത് പാട്ടിദാർ; പത്തൊൻപതാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി മത്സരത്തിന്റെ ഗതിമാറ്റി ഹെസൽവുഡും; കെ എൽ രാഹുലിന്റെ പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ലക്നൗ; എലിമിനേറ്ററിൽ ബാംഗ്ലൂരിന് 14 റൺസ് ജയം; രാജസ്ഥാന് എതിരായ രണ്ടാം ക്വാളിഫയർ വെള്ളിയാഴ്ച
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സംഭാഷണത്തിനിടെ ഒരു നടൻ കടന്നുപിടിച്ചു; പരിഭ്രമിച്ച ഞാൻ അന്നുമുഴുവൻ ഇരുന്നു കരഞ്ഞു; സിനിമ സെറ്റിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് മാലാപാർവ്വതി; നടന്മാരുടെ സ്പർശനമൊക്കെ ഇപ്പോ കോമഡിയാണെന്നും പരാതിപ്പെടാറില്ലെന്നും താരം; സിനിമ അനുഭവങ്ങൾ വെളിപ്പെടുത്തി മാലാപാർവ്വതി
- ഷാർജയിൽ ഇന്ത്യൻ ഡോക്ടർ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് ഇന്ത്യയിൽ നിന്നും ഷാർജയിലുള്ള മകനെ കാണാനെത്തിയവർ
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്