Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിക്രൂട്ട്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് മുതൽ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അറിയിപ്പ്

റിക്രൂട്ട്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് മുതൽ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അറിയിപ്പ്

സ്വന്തം ലേഖകൻ

കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച റിക്രൂട്ട്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് മുതൽ നടത്തുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരു.മാനം. പരീക്ഷാ തിയ്യതികളിൽ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരാമെന്ന് കമ്മിഷൻ അറിയിച്ചു. അറിയിപ്പുകൾക്കും മറ്റു വിവരങ്ങൾക്കുമായി കമ്മിഷന്റെ ssc.nic.in എന്ന വെബ്‌സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കുക.

കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷ (2019) - ഓഗസ്റ്റ് 17 മുതൽ 28 വരെ, ജൂനിയർ എൻജിനീയർ (2019) പേപ്പർ I - സെപ്റ്റംബർ 1 മുതൽ 4 വരെ, സെലക്ഷൻ പോസ്റ്റ് എക്‌സാമിനേഷൻ 2020 - സെപ്റ്റംബർ 7 മുതൽ 9 വരെ, സ്റ്റെനോഗ്രാഫർ ഗ്രേഡ് 'സി' ആൻഡ് 'ഡി' - സെപ്റ്റംബർ 10 മുതൽ 12 വരെ, സബ് ഇൻസ്‌പെക്ടർ ഇൻ ഡൽഹി പൊലീസ് & സി.എ.പി.എഫ് - സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (പേപ്പർ I) - ഒക്ടോബർ 6 കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (Tier II -2019) - ഒക്ടോബർ 14 മുതൽ 17 വരെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP