Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം പഠിക്കണം? സംസ്‌കൃതം നിർബന്ധിത പാഠ്യവിഷയമാക്കണമെന്ന് ശുപാർശ; വിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാകെ ശുപാർശ നൽകിയത് ആർഎസ്എസ് പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടന

ഇനി പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം പഠിക്കണം? സംസ്‌കൃതം നിർബന്ധിത പാഠ്യവിഷയമാക്കണമെന്ന് ശുപാർശ; വിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാകെ ശുപാർശ നൽകിയത് ആർഎസ്എസ് പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടന

ഡൽഹി:രാജ്യത്തെ സ്‌കൂളുകളിൽ ഹയർ സെക്കൻഡറി തലം വരെ സംസ്‌കൃതം നിർബന്ധിത പാഠ്യ വിഷയമാക്കണമെന്ന് ഭാരതീയ ശിക്ഷൺ മണ്ഡലത്തിന്റ ശുപാർശ. കെ. കസ്തൂരിരംഗൻ അധ്യക്ഷനായ നവവിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാകെയാണ് ആർഎസ്എസ് പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടന ശുപാർശ നല്കിയിരിക്കുന്നത്.

നിലവിൽ എട്ടാം ക്ലാസ് വരെ മാത്രമാണ് മൂന്ന് ഭാഷ പഠന സമ്പ്രദായം നിലവിലുള്ളത്. ഇതനുസരിച്ച് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ ഒരു ഭാഷ കൂടി വിദ്യാർത്ഥിക്ക് പഠിക്കേണ്ടതായുണ്ട്. ഒമ്പതു മുതലുള്ള ക്ലാസ്സുകളിലാണ് രണ്ട് ഭാഷാ പഠന സമ്പ്രദായമാണുള്ളത്. ഇംഗ്ലീഷിനു പുറമേ ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ തിരഞ്ഞെടുത്ത് പഠിക്കാനുള്ള സൗകര്യം വിദ്യാർത്ഥികൾക്കുണ്ട്.

ഇതിൽ മാറ്റം വരുത്താനാണ് ഭാരതീയ ശിക്ഷൺ മണ്ഡൽ ശുപാർശ നല്കിയിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം നിർബന്ധിത വിഷയമായി പഠിപ്പിക്കണമെന്ന് ശുപാർശയിൽ പറയുന്നു.ആരോഗ്യകരമായ സാമൂഹ്യവ്യവസ്ഥിതിക്ക് സംസ്‌കൃത പഠനം അനിവാര്യമാണെന്നാണ് സംഘടനയുടെ ശുപാർശയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP