Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

പാലക്കാട് ഐഐടിയിൽ അദ്ധ്യാപക ഒഴിവുകൾ; അവസാന തീയതി മാർച്ച് 28

പാലക്കാട് ഐഐടിയിൽ അദ്ധ്യാപക ഒഴിവുകൾ; അവസാന തീയതി മാർച്ച് 28

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ വിഭാഗങ്ങളിലായി പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ് ഒന്ന് തസ്തികകളിൽ ഒഴിവുകൾ.അവസാന തീയതി മാർച്ച് 28

കെമിസ്ട്രി,സിവിൽ എൻജിനീയറിങ്,കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, മാത്തമാറ്റിക്‌സ്,മെക്കാനിക്കൽ എൻജിനീയറിങ് ഫിസിക്‌സ് എന്നീ വിഭാഗങ്ങളിലാണ് അവസരം.

Stories you may Like

യോഗ്യത മാനദണ്ഡം:
ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ/ തത്തുല്യ മാസ്റ്റർ ബിരുദവും പിഎച്ച്ഡിയും മികച്ച അക്കാദമിക് നിലവാരവും മുൻപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രഫസർ-10 വർഷം, അസോസിയേറ്റ് പ്രഫസർ-6 വർഷം, അസിസ്റ്റന്റ് പ്രഫസർ-3 വർഷം എന്നിങ്ങനെയാണ് പ്രവർത്തിപരിചയം ആവശ്യം.

പ്രായപരിധി:
പ്രഫസർ-50 വയസ്സ് (മുൻഗണന 45 വയസ്സിൽ താഴെ)
അസിസ്റ്റന്റ് പ്രഫസർ-40 വയസ്സ്(മുൻഗണന 35 വയസ് വരെ)
അസോസിയേറ്റ് പ്രഫസർ-45 വയസ്(മുൻഗണന 4-0 വയസ്)

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.iitpkd.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷയുടെ ഡേറ്റ ഷീറ്റ് സാക്ഷ്യപ്പെടുത്തി അയയ്ക്കണം.
അയയ്്‌ക്കേണ്ട വിലാസം: The Registrar,IIT Palakad,Ahalya Integtrated Campus,Kozhippar(P.O),Palakkad-678557,Kerala State, ഫോൺ: 04923226300.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP