Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പവർഗ്രിഡ് നോർത്തേൺ റീജിയൻ ട്രാൻസ്മിഷൻ സിസ്റ്റത്തിൽ നിയമനം; അവസാന തീയതി ഫെബ്രുവരി 13

പവർഗ്രിഡ് നോർത്തേൺ റീജിയൻ ട്രാൻസ്മിഷൻ സിസ്റ്റത്തിൽ നിയമനം; അവസാന തീയതി ഫെബ്രുവരി 13

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ 44 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ട്രെയിനി(ഇലക്ട്രിക്കൽ),ജൂനിയർ ഓഫീസർ ട്രെയിനി(എച്ച് ആർ) തുടങ്ങിയ തസ്തികകളിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പവർഗ്രിഡിന്റെ നോർത്തേൺ റീജൻ ട്രാൻസ്മിഷൻ സിസ്റ്റത്തിലായിരിക്കും നിയമനം നടത്തുക. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 13

ഒഴിവുകളും യോഗ്യത മാനദണ്ഡങ്ങളും

1. ഡിപ്ലോമ ട്രെയിനി(ഇലക്ട്രിക്കൽ): 40 ഒഴിവുകൾ
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയിൽ 70 ശതമാനം മാർക്കോടെ വിജയം.
പ്രായം: 2018 മാർച്ച് 13 ന് 27 വയസ്സിൽ കൂടരുത്.

2. ജൂനിയർ ഓഫീസർ ട്രെയിനി(എച്ച്.ആർ): 4 ഒഴിവുകൾ
യോഗ്യത: പേഴ്‌സണൽ മാനേജ്‌മെന്റിൽ 70 ശതമാനം മാർക്കോടെ രണ്ടു വർഷത്തെ ഫുൾ ടൈം ഡിപ്ലോമ അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്‌മെന്റ് വിഷയമായി നേടിയ എം.എസ്.ഡബ്ല്യു. പ്രായം: 2018 മാർച്ച് 13 ന് 27 വയസ്സിൽ കൂടരുത്.

കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷ,വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പു നടത്തുക. ലഖ്‌നൗ,കാൺപൂർ,വാരാണസി, ആഗ്ര എന്നിവിടങ്ങളിൽ വച്ചായിരിക്കും എഴുത്തു പരീക്ഷ നടത്തുക.

300 രൂപയാണ് അപേക്ഷാഫീസ്. എസ്.സി എസ്.ടി അംഗപരിമിതവിഭാഗക്കാർക്ക് ഫീസില്ല. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഇന്റർനെറ്റ് ബാങ്കിങിലൂടെയോ ഫീസടയ്ക്കാം.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.powergridindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP