Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സിഐഎസ്എഫിൽ 447 അവസരങ്ങൾ; ഫെബ്രുവരി 19 മുതൽ മാർച്ച് 19 വരെ അപേക്ഷിക്കാം

സിഐഎസ്എഫിൽ 447 അവസരങ്ങൾ; ഫെബ്രുവരി 19 മുതൽ മാർച്ച് 19 വരെ അപേക്ഷിക്കാം

ന്യൂഡൽഹി:സെൻഡ്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്.എഫ്)
കരാറടിസ്ഥാനത്തിൽ നിയമനം. 447 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ/ഡ്രൈവർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.. പുരുഷന്മാർക്കാണ് അവസരം.കോൺസ്റ്റബിൾ / ഡ്രൈവർ-344, കോൺസറ്റബിൾ/ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ- 103 എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രായം:21-27 വയസ്സിനിടയിലുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
യോഗ്യത: പത്താംക്ലാസോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

ജനറൽ,ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസ് ഇല്ല.
എസ്.ബി.ഐ ചെല്ലാൻ മുഖേനയോ നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയോ അപേക്ഷ ഫീസ് അടക്കാം.
ഫെബ്രുവരി 19 മുതൽ മാർച്ച് 19 അഞ്ചു മണിവരെ https://cisfrectt.in  എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഫീസ് അടക്കേണ്ട അവസാന തീയതി മാർച്ച് 21.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP