Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉയർന്ന ശമ്പളം നോക്കുന്ന ടെക്കിയാണോ നിങ്ങൾ? എങ്കിൽ ഈ മേഖലകളിൽ എക്‌സ്‌പെർട്ടാവുക; ഐടി മേഖലയിൽ ഏറ്റവും ഹോട്ട് തൊഴിൽ അവസരങ്ങൾ ഇവ

ഉയർന്ന ശമ്പളം നോക്കുന്ന ടെക്കിയാണോ നിങ്ങൾ? എങ്കിൽ ഈ മേഖലകളിൽ എക്‌സ്‌പെർട്ടാവുക; ഐടി മേഖലയിൽ ഏറ്റവും ഹോട്ട് തൊഴിൽ അവസരങ്ങൾ ഇവ

വിവരസാങ്കേതിക രംഗത്ത് ഉയർന്ന ശമ്പളം നേടിത്തരുന്ന ജോലികൾ ഒരുപാടുണ്ട്. എന്നാൽ, അവ കണ്ടെത്തി ആ രംഗത്ത് വൈദഗ്ധ്യം നേടുന്നവർ കുറവാണ്. അടുത്ത വർഷം ഐടി രംഗത്ത് ഏറ്റവും വിലപിടിപ്പുള്ള ജോലികൾ ഏതൊക്കെയെന്ന് ഇപ്പോൾത്തന്നെ അറിഞ്ഞുവെക്കാം. ഈ ജോലികളിൽ വൈദഗ്ധ്യം നേടാനുള്ള ശ്രമങ്ങളും ആരംഭിക്കാം.

ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ്‌സ്

വിപണിയുടെ രൂപം തന്നെ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇ-ബേയും ആമസോണുമൊക്കെ മാത്രമായിരുന്ന ഡിജിറ്റൽ വിപണിയിൽ ഇപ്പോൾ ഓരോ ദിവസവും പുതിയ സ്ഥാപനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് ഉപയോഗം വ്യാപകമായതും കൂടുതൽ പേർ ഓൺലൈൻ വ്യാപാരത്തിൽ ആകൃഷ്ടരാവുകയും ചെയ്തതോടെ, ഡിജിറ്റൽ മാർക്കറ്റിങ്ങാണ് വരും വർഷങ്ങളിൽ തഴച്ചുവളരാൻ പോകുന്ന മേഖലകളിലൊന്ന്. 30 മുതൽ 60 ലക്ഷം രൂപവരെ വാർഷിക ശമ്പളം ലഭിക്കാവുന്ന ജോലിയാണ് ഡിജിറ്റൽ മാർക്കറ്റിങ് തലവന്റേത്. പരിചയസമ്പത്താകും ഇവിടെ നിർണായകം.

പ്രൊഡക്ട് ഡവലപ്പേഴ്‌സ്
നിലവിലുള്ള ഐടി കമ്പനികൾ പുതിയ ഉത്പന്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിനൊപ്പം ഒട്ടേറെ സ്റ്റാർട്ട് അപ്പ് കമ്പനികളും രംഗത്തുവരുന്ന കാലമാണിത്. അതുകൊണ്ടുതന്നെ പ്രൊഡക്ട് ഡവലപ്‌മെന്റ് രംഗത്ത് വൈദഗ്ധ്യമുള്ളവർക്ക് ധാരാളം അവസരങ്ങളുമുണ്ട്. സോഫ്റ്റ്‌വേർ രംഗത്ത് മതിയായ ധാരണയുള്ളവർക്ക് ഈ മേഖല തിരഞ്ഞെടുക്കാം. തുടക്കത്തിൽ 15 ലക്ഷം രൂപയോളം വാർഷിക ശമ്പളം ലഭിക്കാം. ഉന്നത തസ്തികകളിൽ അത് 50 ലക്ഷം വരെയാകാം.

ഇ-കൊമേഴ്‌സ് സീനിയർ മാനേജർ
ചുറുചുറുക്കും പുതിയ ആശയങ്ങളുമുള്ള മിടുക്കരെ കാത്തിരിക്കുകയാണ് ഇ-കൊമേഴ്‌സ് മേഖല. സെയിൽസ് ആൻഡ് മാർക്കറ്റിങ് രംഗത്ത് മാത്രമല്ല, വിവിധ മേഖലകളിൽ മികവുള്ളവർക്ക് കൈനിറയെ കാശുവാരാൻ സാധ്യതയുള്ള രംഗമാണിത്. ഒരുകോടിക്കുമേൽ വാർഷിക ശമ്പളം ലഭിക്കാവുന്ന ഉന്നത തസ്തിക അത്രയ്ക്കും മത്സരം നിറഞ്ഞതുമാണ്.

ഡാറ്റ അനലിസ്റ്റ്‌സ്
ടി രംഗത്ത് സ്റ്റാർട്ട് അപ്പുകൾ മുതൽ ഇൻഫോസിസിനെപ്പോലുള്ള വമ്പന്മാർ വരെ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഡാറ്റ അനലിസ്റ്റ്‌സ് തസ്തികയിൽ ഏറെ തൊഴിലവസരങ്ങളുണ്ട്. മികച്ച അനലറ്റിക്കൽ സ്‌കില്ലുള്ളവർക്ക് തിളങ്ങാനും അതിവേഗം ഉയരങ്ങളിലെത്താനും കഴിയും. എൻട്രി ലെവലിൽ രണ്ടുമുതൽ 10 ലക്ഷം രൂപ വരെയും ഉയർന്ന തസ്തികതളിൽ 70 ലക്ഷം മുതൽ ഒരു കോടി രൂപ വരെയും വേതനം ലഭിക്കുന്ന ജോലിയാണിത്.

മൊബൈൽ പ്രൊഡക്ട് ഡവലപ്‌മെന്റ്
ലോകത്തെ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം 50 കോടി കടക്കാൻ പോകുന്ന കാലമാണിത്. ലോകത്തേറ്റവും വേഗത്തിൽ തഴച്ചുവളരുന്ന ബിസിനസെന്ന നിലയ്ക്ക് മൊബൈൽ ഫോണിൽ പുതിയ പുതിയ പരീക്ഷണങ്ങളുടെ കാലമാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ മൊബൈൽ പ്രൊഡക്ട് ഡവലപ്‌മെന്റിൽ വിദഗ്ധരായവർക്ക് കൊതിപ്പിക്കുന്ന ഓഫറുകൾ ലഭിക്കും. തുടക്കത്തിൽത്തന്നെ 12 മുതൽ 18 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും. ഉയർന്ന തസ്തികകളിൽ 35 മുതൽ 40 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന ശമ്പളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP