Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവിതാംകൂർ ദേവസ്വംബോർഡിലെ അസി.എൻജിനീയർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ഫെബ്രുവരി 25ന്; ഓവർസിയർ തസ്തികയിലേക്കുള്ള പരീക്ഷ മാർച്ച് നാലിന്

തിരുവിതാംകൂർ ദേവസ്വംബോർഡിലെ അസി.എൻജിനീയർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ഫെബ്രുവരി 25ന്; ഓവർസിയർ തസ്തികയിലേക്കുള്ള പരീക്ഷ മാർച്ച് നാലിന്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ തസ്തികകൽലെക്കുള്ള ഒ.എം.ആർ പരീക്ഷകളുടെ തീയതികൾ അറിയിച്ചു. അസിസറ്റന്റ് എൻജിനീയർ പരീക്ഷ ഫെബ്രുവരി 25 നും, ഓവർസിയർ തസ്തികയിലെക്കുള്ള പരീക്ഷ മാർച്ച് നാലിനും നടക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം.രാജഗോപാലൻ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളിലായാണ് പരീക്ഷ നടത്തുക. ഉച്ചയ്ക്ക് 2 മുതൽ 3:15 വരെയാണ് പരീക്ഷ സമയം. പരീക്ഷ തായതിക്കു പതാനാറു ദിവസം മുമ്പ് അഡ്‌മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എൻജിനീയർമാരുടെ ഏഴ് തസ്തികകളും ഓവർസിയർമാരുടെ 29 തസ്തികകളുമാണുള്ളത്. എൻജിനീയർമാരുടെ നിയമനത്തിന് അയ്യായിരത്തോളവും ഓവർസിയർമാരുടെ തസ്തികയിലേക്ക് ഏഴായിരത്തോളവും അപേക്ഷകളാണ് ലഭിച്ചത്.

റാങ്ക് ലിസ്റ്റിനു മൂന്നു വർഷമാണ് കാലാവധി.പരീക്ഷ നടപടികൾ പൂർത്തിയാക്കി രണ്ടു മാസത്തിനുള്ളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മുന്നോക്കക്കാരിലെ പിന്നോക്ക സംവരണം സംബന്ധിച്ച് സർക്കാരിന്റെ നയപരമായ പുതിയ തീരുമാനം ഈ നിയമനങ്ങളിൽ ഉണ്ടാകില്ലെന്നും പുതിയ സംവരണ ക്രമം പ്രാബല്യത്തിൽ വരുന്നതിന് സർക്കാർ ഉത്തരവോ അല്ലെങ്കിൽ ദേവസ്യം ബോർഡ് ബൈലോയിൽ ഭേദഗതിയോ ഉണ്ടാകണമെന്നും അതു വരെ നിലവിലെ സംവരണ മാനദണ്ഡങ്ങൾ തുടരുമെന്നും സമ്മേളനത്തിൽ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP